Friday, December 9, 2016
Tags Posts tagged with "SUPREME COURT"

Tag: SUPREME COURT

നോട്ട് അസാധുവാക്കല്‍: ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി. നിരോധനം മൂലം ജനങ്ങള്‍ക്കുണ്ടായ ദുരിതവും പരിശോധിക്കും. നോട്ട് അസാധുവാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നോട്ട്...

ഹിന്ദുത്വ: ഈ ഇടര്‍ച്ചക്ക് ആര് പിഴയൊടുക്കും?

''ഈ രാജ്യം ഹിന്ദുക്കളുടേതാണെന്നും അതങ്ങനെ ആയിരിക്കുമെന്നും മനസ്സിലുണ്ടാകണം. ശിവ സേന അധികാരത്തിലെത്തിയാല്‍, അങ്ങനെ അധികാരത്തിലെത്തുന്നുവെന്ന് ആദ്യം ഉറപ്പാക്കണം, ഹിന്ദു മതത്തിലേക്കുള്ള പാത എല്ലാവരും സ്വീകരിക്കേണ്ടിവരും'' - 1987ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍...

ഡാന്‍സ് ബാറുകളില്‍ സിസിടിവി പാടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകള്‍ക്ക് അനുകൂലമായി സുപ്രീം കോടതി വിധി. ഡാന്‍സ് ബാറുകളില്‍ സി സി ടി വി സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കോടതി തള്ളി. അതോടൊപ്പം ഡാന്‍സ് ബാറുകളില്‍ മദ്യം വിളമ്പുന്നതിനും...

അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കണമെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലും മോട്ടോര്‍ വാഹനനിയമത്തിലും ഇതിനാവശ്യമായ ഭേദഗതി വരുത്തണമെന്ന് കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കി. സാഹസികതയുടെ പേരില്‍ നടക്കുന്ന മത്സരപാച്ചിലുകള്‍ മറ്റുള്ളവരുടെ ജീവന്...

എഫ്‌ഐആര്‍ 24 മണിക്കൂറിനകം സൈറ്റില്‍ പ്രസിദ്ധീകരിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: പോലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ റജിസ്റ്റര്‍ ചെയ്ത് എഫ് ഐ ആര്‍ എടുത്താല്‍ ഇരുപത്തിനാല് മണിക്കൂറിനകം പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും...

ആദ്യ ഭാര്യയെ ത്വലാഖ് ചെയ്യാതെ മറ്റൊരു വിവാഹം തെറ്റല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പുരുഷന് ശരീഅത്ത് ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാന്‍ അനുമതി നല്‍കുന്നുവെന്നിരിക്കെ ആദ്യ ഭാര്യയെ ത്വലാഖ് ചെയ്യാതെ തന്നെ രണ്ടാമത്തെ വിവാഹം കഴിക്കാമെന്ന് സുപ്രീം കോടതി. ആദ്യ ഭാര്യയെ വിവാഹമോചനം നടത്താതെ നാല്...

പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം. രാസവസ്തുക്കള്‍ മായമായി പാലില്‍ ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ നല്‍കുന്ന വിധത്തില്‍ 2006ലെ ഭക്ഷ്യസുരക്ഷാനിയമം ഭേദഗതിചെയ്യണമെന്നാണ് പരമോന്നത...

പുകയില കമ്പനികള്‍ അപായ മുന്നറിയിപ്പ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സിഗരറ്റ് കമ്പനികള്‍ അപായ മുന്നറിയിപ്പ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീംകോടതി. സിഗരറ്റ് പാക്കറ്റിന്റെ 85 ശതമാനം കവര്‍ചെയ്യുന്ന പരസ്യം ചെയ്യണമെന്ന പുതിയ നിയമത്തിനെതിരെ സിഗരറ്റ് കമ്പനികള്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്....

ഏകീകൃത മെഡി. പ്രവേശന പരീക്ഷ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി

ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്താന്‍ സുപ്രീംകോടതി അനുമതി. പരീക്ഷ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയ 2013ലെ ഉത്തരവ് അസാധുവാക്കിയാണ് സുപ്രീംകോടതിയുടെ പുതിയ വിധി. കേന്ദ്ര സര്‍ക്കാരും മെഡിക്കല്‍...

സ്ഥാനക്കയറ്റത്തിന് സംവരണം അവകാശമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സംവരണം സംബന്ധിച്ച നയരൂപവത്കരണത്തിന് തയ്യാറല്ലെന്നും സര്‍ക്കാര്‍ ജോലികളിലെ സ്ഥാനക്കയറ്റത്തിന് സംവരണം അവകാശമല്ലെന്നും സുപ്രീം കോടതി. പട്ടികജാതി, വര്‍ഗ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണം അവകാശമല്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പട്ടികജാതി,...