Thursday, July 27, 2017
Tags Posts tagged with "smoking"

Tag: smoking

സിഗരറ്റിന്റെ ചില്ലറ വില്‍പ്പന തല്‍ക്കാലം നിരോധിക്കില്ല

ന്യൂഡല്‍ഹി:സിഗരറ്റിന്റെ ചില്ലറ വില്‍പ്പന നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം മരവിപ്പിച്ചു. നഗരവികസനമന്ത്രി വെങ്കയ്യ നായിഡു, ആരോഗ്യമന്ത്രി ജെപി നഡ്ഡ എന്നിവര്‍ മറ്റ് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിര്‍ദേശം നടപ്പിലായാല്‍ സിഗരറ്റ് വില്‍പ്പന കുറയും....

പുകവലി സമരം നടത്താന്‍ ആലോചന

കണ്ണൂര്‍: പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചതിനെതിരെ പുകവലി സമരം  നടത്താന്‍ ആലോചന. കണ്ണൂരിലെ ഒരു കൂട്ടം ആളുകളാണ് പുതിയ സമരം പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. ഈ മാസം കണ്ണൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്ത് സമരം നടത്താനാണ് ആലോചന....

ഇ സിഗരറ്റ് നിരോധം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയില്‍

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് സിഗരറ്റുകള്‍ നിരോധിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ആരോഗ്യത്തിന് ഹാനികരമായതിനാല്‍ ഇ- സിഗരറ്റുകളുടെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കണമെന്നും വേണമെങ്കില്‍ നിരോധിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു. ആഗോള മാര്‍ക്കറ്റില്‍ മൂന്ന് കോടി ഡോളറിന്റെ...

പുകയില ജന്യ രോഗം: കേരള അയല്‍ സംസ്ഥാനങ്ങളെ കടത്തിവെട്ടുന്നു

തിരുവനന്തപുരം:പുകയിലജന്യ രോഗ ചികിത്സ സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരത്തില്‍ കേരളം അയല്‍സംസ്ഥാനങ്ങളെ പിന്നിലാക്കിയതായി പഠനം. കര്‍ണാടകവും തമിഴ്‌നാടുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ഇക്കാര്യത്തില്‍ വളരെ മുന്നിലാണെന്നാണ് ദേശീയതലത്തില്‍ നടത്തിയ പഠനം പറയുന്നത്. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര...

പുകവലിച്ച് ഭര്‍ത്താവ് മരിച്ചു; ഭാര്യക്ക് 230 കോടി ഡോളര്‍ നഷ്ടപരിഹാരം

ഫ്‌ളോറിഡ: ശ്വാസകോശ കാന്‍സര്‍ ബാധിച്ച് ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് യു എസിലെ രണ്ടാമത്തെ വലിയ സിഗരറ്റ് കമ്പനിയായ ആര്‍ ജെ റെയ്‌നോള്‍ഡ്‌സ് ടൊബോകോക്കെതിരെ നല്‍കിയ പരാതിയില്‍ 230 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍...

നാല്‍പ്പത് ശതമാനം അര്‍ബുദത്തിനും കാരണം പുകയില ഉപയോഗം

ചെന്നൈ: ഇന്ത്യയിലെ നാല്‍പ്പത് ശതമാനം ക്യാന്‍സറുകള്‍ക്കും കാരണം പുകയില ഉപയോഗമെന്ന് പഠനം. ക്യാന്‍സര്‍ മൂലം നടക്കുന്ന അഞ്ച് മരണങ്ങളില്‍ മൂന്നും പുകയില ഉപയോഗിക്കുന്നവരുടെയാണ്. 'ലാന്‍സിറ്റ് ഓങ്കോളജി' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ഉള്ളത്. ഓരോ വര്‍ഷവും...

ലോകത്തിലെ ആദ്യ പുകവലി രഹിത രാജ്യമാകാന്‍ ഓസ്‌ട്രേലിയ

സിഡ്‌നി: ലോകത്തിലെ ആദ്യ പുകവലിരഹിത രാജ്യമാകാന്‍ ഓസ്‌ട്രേലിയ ഒരുങ്ങുന്നു. പുകയിലയ്ക്കു പകരം ഇലക്‌ട്രോണിക് സിഗരറ്റ് ഉപയോഗത്തില്‍ കൊണ്ടുവരാനാണ് ഓസീസ് സര്‍ക്കാറിനെ നീക്കം. പുകയില നിറച്ച സിഗരറ്റിനെ അപേക്ഷിച്ച് തികച്ചും സുരക്ഷിതമായ മാര്‍ഗമാണ് ഇലക്‌ട്രോണിക്...

12 വയസിന് താഴെയുള്ള കുട്ടികള്‍ സഞ്ചരിക്കുന്ന സ്വകാര്യ വാഹനത്തിലും പുകവലി നിരോധിക്കുന്നു

ദുബൈ: 12 വയസിന് താഴെയുള്ള കുട്ടികള്‍ സഞ്ചരിക്കുന്ന സ്വകാര്യ വാഹനങ്ങളിലും പുകവലി നിരോധിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. ദുബൈ ഭരണകൂടം തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പുകവലി വിരുദ്ധ നിയമത്തിലാണ് ഇക്കാര്യം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കുട്ടികളെ പുകവലിയുടെ ദുഷ്യത്തില്‍ നിന്നും രക്ഷിക്കാന്‍...

പുകവലി നിര്‍ത്താന്‍ തുര്‍ക്കിക്കാരന്‍ തല കൂട്ടിലടച്ചു

മനുഷ്യനെ വല്ലാതെ അടിമപ്പെടുത്തുന്ന ഒരു ദുശ്ശീലമാണ് പുകവലി. പുകവലിച്ചു തുടങ്ങിയാല്‍ പിന്നെ അത് നിര്‍ത്തുക ക്ഷിപ്രസാധ്യം. എന്നാല്‍ ഒരു തുര്‍ക്കിക്കാരന്‍ അതിനൊരു വഴി കണ്ടെത്തിയിരിക്കുന്നു. സംഗതി സിംപിളാണ്. തല കൂട്ടിലിട്ട് അടയ്ക്കുക! എന്നിട്ട്...

വില്‍പ്പന കേന്ദ്രങ്ങളിലെ സിഗരറ്റ് പരസ്യങ്ങള്‍ ആപത്കരമെന്ന് പഠനങ്ങള്‍

തിരുവനന്തപുരം: പുകവലി പ്രോത്സാഹിപ്പിക്കാന്‍ വില്‍പ്പന കേന്ദ്രങ്ങളിലെ പരസ്യങ്ങള്‍ കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടും നിരോധിക്കപ്പെട്ട ഇത്തരം പരസ്യങ്ങള്‍ കേരളത്തില്‍ വ്യാപകമാകുന്നു. ഇത്തരം പരസ്യങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സിഗററ്റ് വാങ്ങുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് രാജ്യാന്തര തലത്തില്‍...
Advertisement