Monday, December 5, 2016
Tags Posts tagged with "self financing college"

Tag: self financing college

കരുണയും കണ്ണൂരും പ്രവേശനം അട്ടിമറിച്ചെന്ന് കമ്മീഷണര്‍

തിരുവനന്തപുരം: ഉയര്‍ന്ന ഫീസ് അനുവദിച്ചിട്ടും പ്രവേശന കാര്യത്തില്‍ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാറിനെ കബളിപ്പിച്ചു. സര്‍ക്കാറുമായി കരാറൊപ്പിടാതെ സ്വന്തം നിലയില്‍ പ്രവേശന നടപടികളുമായി മുന്നോട്ടുപോയ പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍...

സ്വാശ്രയം: ഉയര്‍ന്ന ഫീസ് റദ്ദാക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി:കണ്ണൂര്‍, കരുണ, കെഎംസിടി മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസില്‍ പ്രവേശനം നടത്താന്‍ ഹൈക്കോടതി നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. വൈകിയ വേളയില്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന്...

എംഎല്‍എമാരുടെ നിരാഹാര സമരം നിര്‍ത്താന്‍ യുഡിഎഫ് തീരുമാനം

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ യുഡിഎഫ്. എംഎല്‍എമാര്‍ നടത്തുന്ന നിരാഹാരസമരം പിന്‍വലിക്കാന്‍ തീരുമാനം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം വന്നത്. യുഡിഫ് തീരുമാനം അംഗീകരിക്കുകയായിരുന്നു. പ്രതിഷേധം സഭക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനാണ്...

മുഖ്യമന്ത്രി പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യോജിപ്പോടെ തീരേണ്ട സ്വാശ്രയ വിഷയം അട്ടിമറിച്ചത് മുഖ്യമന്ത്രിയാണ്. ഫീസ് കുറക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായിരുന്നു. എന്നാല്‍...

പ്രതിപക്ഷ ബഹളം: നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ നടപടികള്‍ വെട്ടിച്ചുരുക്കി പിരിഞ്ഞു. ഇനി അവധി കഴിഞ്ഞ് 17ന് ആണ് സഭ സമ്മേളിക്കുക. നിയമസഭ സമ്മേളിച്ച ഉടന്‍ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം...

രണ്ട് സ്വാശ്രയ കോളേജുകളിലെ പ്രവേശനം റദ്ദാക്കി

തിരുവനന്തപുരം: പ്രവേശന നടപടികള്‍ സുതാര്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് സ്വാശ്രയ കോളജുകള്‍ നടത്തിയ മെഡിക്കല്‍ പ്രവേശനം ജെയിംസ് കമ്മിറ്റി റദ്ദാക്കി. പാലക്കാട് കരുണ മെഡിക്കല്‍ കോളജ്, അഞ്ചരക്കണ്ടിയിലെ കരുണ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ...

വെള്ളിയാഴ്ച തന്നെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ സര്‍വകലാശാല

തൃശൂര്‍: വെള്ളിയാഴ്ച രാത്രി 12 മണിക്ക് മുമ്പായി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് ആരോഗ്യ സര്‍വകലാശാലയുടെ നിര്‍ദേശം. വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാവാത്തവര്‍ക്ക് ശനിയാഴ്ച രാവിലെ നേരിട്ട് സര്‍വകലാശാലയില്‍ രജിസ്‌ട്രേഷനുള്ള സൗകര്യമുണ്ടാകും....

കേരള മെഡിക്കല്‍ പ്രവേശനം: ഇടപെടാനില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശന നടപടിയില്‍ ഇടപെടാനില്ലെന്ന് സുപ്രീംകോടതി. പ്രവേശന നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് നടപടി. മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശന നടപടികള്‍ സുപ്രീംകോടതി ശരിവെച്ചു. സ്വകാര്യ മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശന നടപടികളിലെ...

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഫീസ് ഘടനയില്‍ ധാരണയായി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് ഘടനയില്‍ സര്‍ക്കാറും മാനേജ്‌മെന്റുകളും തമ്മില്‍ ധാരണയായി. മെറിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും ഫീസ് വര്‍ധിപ്പിച്ചാണ് ധാരണയിലെത്തിയത്. ധാരണപ്രകാരം സര്‍ക്കാറിന് വിട്ടുകൊടുത്ത അമ്പത് ശതമാനത്തിലെ ആദ്യ 20...

സ്വാശ്രയ മെഡിക്കല്‍ പ്രവേശം: സീറ്റുകള്‍ ഏറ്റെടുത്ത നടപടിക്ക് സ്റ്റേ

കൊച്ചി: സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ സീറ്റുകള്‍ ഏറ്റെടുത്തു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സുതാര്യവും ചൂഷണരഹിതവുമായ തരത്തില്‍ വിദ്യാര്‍ഥി പ്രവേശനം ഉറപ്പു വരുത്തണമെന്നും ജസ്റ്റിസുമാരായ കെ സുരേന്ദ്ര മോഹനും മേരി...