Friday, July 28, 2017
Tags Posts tagged with "school kalolsavam 2016"

Tag: school kalolsavam 2016

മണ്‍മറയുന്ന കലാരൂപങ്ങള്‍ക്ക് കലോത്സവത്തിലൂടെ പുനര്‍ജ്ജനി

തിരുവനന്തപുരം: കാലത്തിന്റെ മലവെള്ളപ്പാച്ചലില്‍ പെട്ട് കേരളീയ സമൂഹത്തില്‍ നിന്ന് വിസ്മൃതമായിക്കൊണ്ടിരിക്കുന്ന കലാരൂപങ്ങള്‍ക്ക് കലോത്സവത്തിലൂടെ പുനര്‍ജ്ജനി. വഞ്ചിപ്പാട്ട്, കോല്‍ക്കളി, പരിചമുട്ട്കളി, അറബനമുട്ട്, നാടന്‍പാട്ട്, പൂരക്കളി, വട്ടപ്പാട്ട്, ചവിട്ടുനാടകം, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത്, മുഷാറ എന്നിങ്ങനെ...

നാടകം പോലെ നാടകീയം മികച്ച നടി

നാടകം പോലെ നാടകീയമായിരുന്നു മികച്ച നടിയുടെ ഫലപ്രഖ്യാപനം. മീശ എന്ന നാടകത്തില്‍ കപ്യാരുടെ വേഷത്തിലെത്തിയ കോഴിക്കോട് നടക്കാവ് ഗേള്‍സ് എച്ച് എസ് എസിലെ അനുഷ്‌കയെയാണ് മികച്ച നടിയായി പ്രഖ്യാപിച്ചത്. ഫലപ്രഖ്യാപനത്തില്‍ ആദ്യം ഇതേ...

റെക്കോര്‍ഡിലേക്ക് കപ്പുയര്‍ത്തി കോഴിക്കോട്

തിരുവനന്തപുരം:56ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അനന്തപുരിയില്‍ ആവേശോജ്ജ്വല സമാപനം. പത്താം തവണയും കൗമാരകലയുടെ കിരീടം ഉയര്‍ത്തി കോഴിക്കോട് ചരിത്രം കുറിച്ചപ്പോള്‍ പുത്തരിക്കണ്ടം മൈതാനിയില്‍ ഒത്തുചേര്‍ന്ന ആയിരങ്ങള്‍ അവര്‍ക്കൊപ്പം മനസ്സ് ചേര്‍ത്തു. വിദ്യാഭ്യാസമന്ത്രി പി...

എബിസണ് ഗുരുവായി അച്ഛന്‍

തിരുവനന്തപുരം: ശബ്ദാനുകരണത്തില്‍ എബിസണ്‍ ബൈജുവിന് അച്ഛന്‍ തന്നെയാണ് ഗുരു. എന്നുവെച്ച് അച്ഛന്‍ മിമിക്രി പഠിച്ചിട്ടുള്ളയാളൊന്നുമല്ല. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്‍ ബിജു ജീവിതം സ്വരൂക്കുട്ടാനുള്ള പെടാപ്പാടിനിടെ വെറുതെ ശ്രമിച്ചുനോക്കിയ ചില ശബ്ദാനുകരണങ്ങള്‍. തുടര്‍ച്ചയായ പരിശീലനങ്ങളിലൂടെ...

വട്ടപ്പാട്ടിനൊപ്പം വട്ടംചുറ്റി ബഷീര്‍

തിരുവനന്തപുരം: മാപ്പിളകലകളുടെ പ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ബഷീര്‍ പുറക്കാടിന് കലാപ്രവര്‍ത്തനം ജീവിത സപര്യയാണ്. തനിമ ഒട്ടും ചോര്‍ന്നുപോകാതെ മാപ്പിളകലകളെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള ഇടപെടലുകളാണ് കഴിഞ്ഞ 25 വര്‍ഷമായി കലകളുടെ ഈ തോഴന്‍ നടത്തിവരുന്നത്. ഇരുപതാമത്തെ...

മൊഞ്ചേറും തൃക്കല്ല്യാണ പെരുമ

തിരുവനന്തപുരം: ഒപ്പനപ്പാട്ടിന്റെ ഇശലുകള്‍ പെയ്തിറങ്ങിയ അഞ്ചാം നാളില്‍ മൈലാഞ്ചി മൊഞ്ചിന്റെ കിരീടം കോഴിക്കോട് സ്വന്തമാക്കി. കോഴിക്കോട് സില്‍വര്‍ഹില്‍ എച്ച് എസ് എസിലെ പി അമേയയും സംഘവും ആണ് ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പനയില്‍...

ക്ലാര്‍നെറ്റില്‍ വിജയരാഗം മീട്ടി ജോയല്‍

തിരുവനന്തപുരം: കുമരംങ്കരിക്കാരുടെ സോളമന്‍ ആമേന്‍ എന്ന സിനിമയിലെ കഥാപാത്രമാണെങ്കില്‍ കുളനട കുടശനക്കാട്ടുകാരെ ക്ലാര്‍നെറ്റ് വായിച്ച് രസിപ്പിക്കാന്‍ മറ്റൊരു സോളമനുണ്ട്. കുളനട പഞ്ചായത്ത് എച്ച്എസ്എസിലെ ജോയല്‍ മാത്യു ജോസ് ആണ് കുടശനാട്ടുകാരുടെ സോളമന്‍. 'ആമേന്‍'...

മാപ്പിളകലകളെ നെഞ്ചേറ്റി കൊട്ടുക്കര പിപിഎംഎച്ച്എസ്എസ്

തിരുവനന്തപുരം: മാപ്പിളകലകളെ നെഞ്ചേറ്റി അനന്തപുരിയിലെത്തിയ കൊട്ടുക്കര പി പി എം എച്ച് എസ്എസിന് വട്ടപ്പാട്ടിലും സുവര്‍ണ നേട്ടം. ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ടില്‍ അരീജ് പാമ്പോടന്‍ നയിച്ച കൂട്ടായ്മയാണ് കൊട്ടുക്കരക്കായി ഒന്നാം സ്ഥാനം നേടിക്കൊടുത്തത്....

കലോത്സവ നഗരിയില്‍ സഹായഹസ്തവുമായി ഫെസ്റ്റ് ഫോഴ്‌സ്

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തലസ്ഥാന നഗരിയില്‍ എത്തിയവര്‍ക്ക് സഹായ ഹസ്തവുമായി 'ഫെസ്റ്റ് ഫോഴ്‌സ് സജീവം. കുട്ടിപ്പോലീസിനെയാണ് ഫെസ്റ്റ് ഫോഴ്‌സ് എന്ന് നാമകരണം ചെയ്ത് വിവിധ വേദികളില്‍ കര്‍മസജ്ജരാക്കിയിരിക്കുന്നത്....

മാന്‍ഹോള്‍ ദുരന്തം വേദിയിലെത്തിച്ച് അറബിക് പദ്യത്തില്‍ അജ്‌സല്‍

തിരുവനന്തപുരം: രണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ മാന്‍ഹോളിലേക്കിറങ്ങി സ്വന്തം ജീവന്‍ ത്യജിച്ച നൗഷാദിന്റെ ജ്വലിക്കുന്ന സ്മരണകള്‍ അറബിക് ഭാഷയില്‍ വരികളായി രൂപപ്പെട്ടപ്പോള്‍ കലോത്സവ വേദി ഇരുകൈയും നീട്ടി സ്വീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍...
Advertisement