Tuesday, December 6, 2016
Tags Posts tagged with "pamolin case"

Tag: pamolin case

പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്ക് പാമൊലിന്‍ കേസില്‍ പങ്കില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് അറിയിച്ചത്. കേസിലെ പ്രതി പി.ജെ തോമസിന്റെ വിടുതല്‍ ഹര്‍ജി വാദത്തിനിടെയാണ് പ്രോസികൂഷന്റെ പരാമര്‍ശം. ഉമ്മന്‍...

പാമൊലിന്‍ കേസ് : ആരെയും കുറ്റ വിമുക്തരാക്കാനാവില്ലെന്ന് സുപ്രീം കോടതി

  ന്യൂഡല്‍ഹി: പാമൊലിന്‍ കേസില്‍ വിചാരണ തുടരുമെന്ന് സുപ്രീംകോടതി. കേസില്‍ ഇപ്പോള്‍ ആരെയും കുറ്റ വിമുക്തരാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ നിന്നും കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി ടി.എച്ച്.മുസ്തഫ, ജിജി തോംസണ്‍, പി.ജെ.തോമസ്...

പാമോയില്‍: ജിജി തോംസനെതിരെ ഗൂഢാലോചനാകുറ്റം ചുമത്താമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പാമോയില്‍ കേസില്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരേ ഗൂഢാലോചനാക്കുറ്റം ചുമത്താനാകുമെന്ന് സുപ്രീം കോടതി. കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ജിജി തോംസണ്‍ നല്‍കിയ ഹരജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹരജി...

പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന് സുപ്രീംകോടതി. കേസ് പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ചായിരുന്നു സുപ്രീംകോടതി വിിധി. കേസ് രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധിക്കെതിരെ മുന്‍മന്ത്രി ടി...

പാമോലിന്‍ കേസ് അവസാനിപ്പിക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: പാമോലിന്‍ കേസില്‍ വിചാരണ വേണമെന്ന് ഹൈക്കോടതി. കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാറിന്റെയും പ്രതികളുടെയും റിവിഷന്‍ ഹരജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി ഉബൈദിന്റെ സുപ്രധാന വിധി. കേസ് പിന്‍വലിക്കുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നും പ്രതികള്‍ വിചാരണ...

ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് വി എസ്

തിരുവനന്തപുരം: ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. പാമോലിന്‍ അഴിമതിക്കേസിലെ പ്രതിയെ ഉന്നതപദവിയില്‍ നിയമിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് നിയമവ്യവസ്ഥയോടും സുപ്രീംകോടതിയോടുമുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ...

ടൈറ്റാനിയം അഴിമതി: മുഖ്യമന്ത്രി രാജിവെക്കണമെന്ന് സിപിഐ(എം)

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.കെ ഇബ്രാഹീം കുഞ്ഞും രാജിവെക്കണമെന്ന് സിപിഐ(എം) ആവശ്യപ്പെട്ടു. ഭരണ നേതൃത്വത്തിലിരിക്കുന്ന മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന...

പാമലിന്‍ കേസ്: തെളിവുകള്‍ സമര്‍പ്പിക്കാന്‍ വി എസിന് അനുമതി

ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്കിന് കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന് സുപ്രീംകോടതി അനുമതി നല്‍കി. ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെ ബെഞ്ചാണ് കേസ്...

പാമൊലിന്‍ കേസ്: വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: പാമൊലിന്‍ കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് പിന്‍വലിക്കണമെന്ന ആവശ്യം നിരസിച്ച തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ വിജിലന്‍സ് സമര്‍പ്പിച്ച ഡിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

പാമോലിന്‍: അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ വിജയം: വി എസ്

തിരുവനന്തപുരം: പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷ തള്ളിയ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നടപടി അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. കഴിഞ്ഞ 22 വര്‍ഷമായി താന്‍ നടത്തിയ...