Sunday, July 23, 2017
Tags Posts tagged with "ONV Kurup"

Tag: ONV Kurup

ചൈനയെ പരിചയപ്പെടുത്തി; സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചു

മലയാളികളുടെ എല്ലാതലങ്ങളേയും സ്വാധീനിച്ചിട്ടുള്ള മഹാ കവിയായിരുന്നു ഒ എന്‍ വി കുറുപ്പ്. കവിതയുടെ എല്ലാ മേഖലകളിലും ശാസ്ത്രീയമായി തന്നെ തന്റെ പാണ്ഡിത്യം തെളിയിക്കാന്‍ അദ്ദേഹത്തിനായി. സര്‍വമലയാളികളുടെയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ മഹാകവി. അതിന്റെ ഏറ്റവും...

ആദ്യ അംഗീകാരം ദേശിംഗനാട്ടില്‍ നിന്ന്

കൊല്ലം: കരിമണലിന്റെ കരുത്തുള്ള കാവ്യശീലുകള്‍ മലയാളിക്ക് സമ്മാനിച്ച ഒ എന്‍ വിക്ക് എന്നും ഗൃഹാതുരത്വ സ്മരണകള്‍ നല്‍കിയ നാടാണ് കൊല്ലം. കടലില്‍ നിന്ന് മുത്തുകള്‍ വിളയുന്നതുപോലെ മാനവികതയില്‍ നിന്ന് കവിത വിളയുന്നുവെന്ന് മലയാളിയെ...

വിദ്യാഭ്യാസകാല സ്മരണകള്‍ ഈണങ്ങളായി

കൊല്ലം: 'ഒരു വട്ടം കൂടി എന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം...' മലയാളിയുടെ നാവിന്‍തുമ്പില്‍ എന്നും തത്തിക്കളിക്കുന്ന ഈ വരികള്‍ ഒ എന്‍ വിയുടെ വിരല്‍ തുമ്പിലൂടെ പിറവിയെടുത്തതിന് പിന്നില്‍ കവിയുടെ വിദ്യാഭ്യാസകാല...

മുറിവേറ്റവന്റെ കവി

കവിതയില്‍ നിന്ന് ഗാനങ്ങളിലേക്കുള്ള ദൂരവ്യത്യാസം കുറച്ച കവിയായിരുന്ന ഒ എന്‍ വി. പാട്ടുകളില്‍ നിന്ന് കവിതകളിലേക്കുള്ള അകല്‍ച്ച ഇല്ലാതാക്കാന്‍ വയലാര്‍, ഭാസ്‌കരന്‍, തിരുനല്ലൂര്‍ എന്നിവര്‍ക്കൊപ്പം നിന്ന് ശ്രമിച്ചു. ഭാവഗീതത്തിന്റെ ഗൂണസമ്പൂര്‍ണത അദ്ദേഹത്തിന്റെ പാട്ടുകളില്‍...

‘പൊന്നരിവാളമ്പിളിയില്‍…’

തിരുവനന്തപുരം: പ്രണയം, വിരഹം, പ്രതിഷേധം, ആഘോഷം...വിഷയം എന്തുമാകട്ടെ സന്ദര്‍ഭവും സാഹചര്യവും വായിച്ചെടുക്കാവുന്നതായിരുന്നു ഒ എന്‍ വിയുടെ വരികള്‍. ചിലവരികള്‍ ആര്‍ദ്രമായി ഒഴുകുകയായിരുന്നെങ്കില്‍ മറ്റുചില വരികള്‍ അഗ്നിയാളുന്നതായിരുന്നു. ഒറ്റപ്ലാവില്‍ നീലകണ്ഠന്‍ വേലുക്കുറുപ്പെന്ന ഒ എന്‍...

ചാള്‍സിനോട് തോറ്റു; കവിത മാത്രമെന്ന് ഒടുവില്‍ ശഠിച്ചു

തിരുവനന്തപുരം: രാഷ്ട്രീയത്തോട് ചേര്‍ന്ന് നിന്ന കവിയെന്ന നിലയില്‍ മാത്രമല്ല ഒ എന്‍ വിയെ അടയാളപ്പെടുത്തേണ്ടത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട് അദ്ദേഹം. 1989ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് എല്‍ ഡി എഫ് കളത്തിലിറക്കിയത്...

വിശ്വമാനവികതയുടെ ഭാഷ

ഒ എന്‍ വിക്കുള്ള ജ്ഞാനപീഠ ലബ്ധിയില്‍ കേരളം മുഴുവന്‍ അഭിമാനിക്കുന്നു. ഇത് ഒ എന്‍ വി എന്ന വ്യക്തിക്ക് മാത്രം കിട്ടിയ ആദരവല്ല. മലയാള ഭാഷക്ക് ലഭിച്ച, കേരളത്തിന് ലഭിച്ച അംഗീകാരമാണ്. ഈ...

ചിറകുകളില്‍ സംഗീതമുള്ള കളഹംസം

ഒരു ചുവന്ന ദശകത്തിന്റെ ഉദയത്തോടുകൂടിയാണ് ഒ എന്‍ വി തന്റെ കാവ്യരചന ആരംഭിക്കുന്നത്. പൊരുതുന്ന സൗന്ദര്യം അതുകൊണ്ടു തന്നെ തന്റെ കവിതയുടെ ഭാവുകത്വമായി അദ്ദേഹം സ്വീകരിക്കുകയുണ്ടായി. ചങ്ങമ്പുഴയും ഇടപ്പള്ളിയും തീര്‍ത്ത അതികാല്‍പ്പനികതയുടെ കാവ്യരീതിയോട്...

ചിതയില്‍ നിന്നും ഞാനുയിര്‍ത്തെഴുന്നേല്‍ക്കും ചിറകുകള്‍ പൂപോല്‍ വിടര്‍ന്നെഴുന്നേല്‍ക്കും!

മലയാള കവിതയുടെ ആകാശത്തുദിച്ച ഒഎന്‍വിയെന്ന ഒരു തുള്ളി വെളിച്ചം അണഞ്ഞിട്ടില്ല. അതുകൂടുതല്‍ പ്രശോഭിക്കാനിരിക്കുന്നേയുള്ളൂവെന്നാണ് ഓരോ കാവ്യാസ്വാദകന്റേയും മനസ് മന്ത്രിക്കുന്നത്. ആ അക്ഷരസൂര്യന്‍ മായാതെ, മറയാതെ മനുഷ്യനെവിടെയുണ്ടോ അവിടെയെല്ലാം പൊന്‍ചിറകുകള്‍ വിടര്‍ത്തി പുനരുദിക്കാതിരിക്കില്ല. അത്രമേല്‍...

ഒഎന്‍വി: ജനഹൃദങ്ങളെ സ്പര്‍ശിച്ച കവി

തിരുവനന്തപുരം: ചങ്ങമ്പുഴക്ക് ശേഷം ജനഹൃദയങ്ങളോട് ഏറ്റവും കൂടുതല്‍ അടുത്ത് നിന്ന കവിയായിരുന്നു ഒഎന്‍വി കുറുപ്പ്. ജനങ്ങള്‍ക്ക് വേണ്ടി നിസ്വവര്‍ഗത്തിന് വേണ്ടിയായിരുന്നു ഒഎന്‍വി എന്നും പാടിയിരുന്നത്. ഓരോ മലയാളിയുടെ മനസിലും തങ്ങി നില്‍ക്കുന്ന ഒരു...
Advertisement