Saturday, July 22, 2017
Tags Posts tagged with "odd news"

Tag: odd news

മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ കയറി പുല്ല്തിന്ന ആട് അറസ്റ്റില്‍; ഏഴ് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന...

ബിലാസ്പൂര്‍: മജിസ്‌ട്രേറ്റിന്റെ വീട്ടിലെ പൂന്തോട്ടത്തില്‍ കയറി പുല്ലുതിന്ന ആട് അറസ്റ്റില്‍!. ചത്തിസ്ഗഢിലെ കൊറിയ ജില്ലയിലാണ് ഈ വിചിത്രമായ അറസ്റ്റ് നടന്നത്. ആടിനും ഉടമക്കും എതിരെ രണ്ട് മുതല്‍ ഏഴ് വരെ വര്‍ഷം തടവ്...

ചത്ത പൂച്ചയെ കുഴിച്ചിട്ടു; അഞ്ച് ദിവസം കഴിഞ്ഞ് മ്യാവൂ.. മ്യാവൂ…

ടാംബ, ഫ്‌ളോറിഡ: കാറിടിച്ച് പരുക്കേറ്റ് 'ചത്ത' വളര്‍ത്തുപൂച്ചയെ വേദനയോടെയാണ് 52കാരനായ എല്ലിസ് ഹ്യൂട്‌സന്‍ കുഴിച്ചിട്ടത്. തന്റെ പൊന്നോമനയായിരുന്നു ബാര്‍ട്ട് എന്ന സുന്ദരി പൂച്ച. അതുകൊണ്ടു തന്നെ പൂച്ചയെ കത്തിച്ചു സംസ്‌കരിക്കാന്‍ മനസ്സ് സമ്മതിക്കാത്തതിനാല്‍...

രണ്ടാമത്തെ കുട്ടിയും പെണ്‍കുഞ്ഞ്; യുവാവ് ജനനേന്ദ്രിയം ഛേദിച്ചു

പാറ്റ്‌ന: തനിക്ക് രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് ക്ഷോഭം അടക്കാനാകാതെ യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു. ബീഹാറിലെ സിവാന്‍ ജില്ലയിലാണ് സംഭവം. ഇയാളുടെ ഭാര്യ രണ്ടാമതും പെണ്‍കുട്ടിയെ പ്രസവിച്ചതിനെ തുടര്‍ന്ന് ഭാര്യയുമായി വഴക്കിട്ട...

വ്യാപാരിയുടെ വയറ്റില്‍ 12 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍!

ന്യൂഡല്‍ഹി: വ്യാപാരിയുടെ വയറ്റിനുള്ളില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 12 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍. കുപ്പിയുടെ മൂടി അബദ്ധത്തില്‍ വിഴുങ്ങിയെന്നും അത് പുറത്തെടുക്കണമെന്നും ആവശ്യപ്പെട്ട് ചികിത്സ തേടിയ 63കാരനെ പരിശോധിച്ചപ്പോഴാണ് വയറ്റില്‍ ബിസ്‌ക്കറ്റുകള്‍ കണ്ടെത്തിയത്. കുപ്പിയുടെ...

20 വര്‍ഷമായി പക്കിരപ്പക്ക് ഭക്ഷണം കല്ലും മണ്ണും

ബംഗളൂരു: കഴിഞ്ഞ 20 വര്‍ഷമായി പക്കിരപ്പ ഹുനഗുണ്ടിയുടെ ഭക്ഷണം കല്ലും മണ്ണുമാണ്. ഏത് കഠിനമായ കല്ലും സ്വാദിഷ്ടമായ ഭക്ഷണം പോലെ കഴിക്കുന്ന ഈ കര്‍ണാടക സ്വദേശി വിസ്മയമാകുകയാണ്. ഫ്രൈഡ് ചിക്കനേക്കാള്‍ പ്രിയം തനിക്ക്...

150 മനുഷ്യരെ ഭക്ഷിച്ച സഹോദരങ്ങള്‍ ജയില്‍ മോചിതരായി; ഉറക്കമില്ലാതെ പാക് ഗ്രാമം

ഇസ്‌ലാമാബാദ്: നരഭോജികളായ സഹോദരന്മാെര ഭയന്ന് ഒരു ഗ്രാമത്തിന്റെ ഉറക്കം നഷ്ടപ്പെടുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഭഖര്‍ ജില്ലയിലെ ദര്‍യാ ഖാന്‍ പട്ടണത്തിലാണ് മനുഷ്യമാംസം ഭക്ഷിക്കുന്ന സഹോദരങ്ങള്‍ ഭീതി വിതക്കുന്നത്. നേരത്തെ നൂറിലധികം പേരെ...

ദേവിപ്രീതി നേടാന്‍ പെണ്‍കുട്ടി നാക്ക് മുറിച്ച് കാഴ്ച വെച്ചു

ഭോപ്പാല്‍: ദേവീ പ്രീതി നേടാന്‍ പെണ്‍കുട്ടി സ്വന്തം നാക്ക് മുറിച്ച് കാണിക്കവെച്ചു. മധ്യപ്രദേശിലെ മൊറേനയിലെ ക്ഷേത്രത്തിലാണ് 19കാരി നാവ് ദേവിക്ക് സമര്‍പ്പിച്ചത്. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ റിങ്കി എന്ന പെണ്‍കുട്ടി തന്റെ നാക്കിന്റെ ഒരു...

തവളകള്‍ക്ക് മുറിച്ചുകടക്കാന്‍ സഹായിക്കുന്നതിന് ലണ്ടനില്‍ റോഡ് അടച്ചു

ലണ്ടന്‍: തവളകള്‍ക്ക് മുറിച്ചുകടക്കാന്‍ സൗകര്യമൊരുക്കുന്നതിന് ലണ്ടനില്‍ റോഡ് അടച്ചു. തെക്കു പടിഞ്ഞാറന്‍ ലണ്ടനിലെ റിച്ച്മണ്ട് റോഡാണ് അടച്ചത്. റിച്ച്മണ്ട് പാര്‍ക്കില്‍ നിന്ന് ഹാം കോമ്മണിലെ പ്രജനന കേന്ദ്രത്തിലേക്ക് തവളകള്‍ക്ക് സുരക്ഷിത പാത ഒരുക്കാനാണ്...

3000 മനുഷ്യരുടെ അസ്ഥികൂടം കൊണ്ട് നിര്‍മിച്ച ക്രിസ്ത്യന്‍ ദേവാലയം

വാഴ്‌സ: കല്ലും സിമന്റും ഇഷ്ടികയുമല്ല, ഈ ദേവാലയം പണിയാന്‍ ഉപയോഗിച്ചത് സാക്ഷാല്‍ മനുഷ്യന്റെ തലയോട്ടികളും അസ്ഥികളുമാണ്. കെട്ടുകഥയാണെന്ന് കരുതി തള്ളേണ്ട, പോളണ്ടിലെ സെര്‍മ്‌ന നഗരത്തിലുള്ള കാപ്ലിക്ക സാസിക് ചാപ്പലിന്റെ കഥയാണ് പറയുന്നത്. മുവായിരത്തിലധികം...

ലോകത്തിലെ വിലയേറിയ നായയെ വിറ്റുപോയത് 12 കോടി രൂപക്ക്!

ബീജിംഗ്: ഒരു വളര്‍ത്തുനായയുടെ വില എത്ര വരും. നിങ്ങള്‍ എത്ര ഊഹിച്ചാലും ഈ നായയുടെ വില പറയാന്‍ കഴിയില്ല. ചൈനയിലെ ഷെജിയാങില്‍ നടന്ന ശ്വാന പ്രദര്‍ശനത്തില്‍ ടിബറ്റന്‍ മാസ്റ്റഫ് എന്ന ഇനത്തില്‍ പെട്ട...
Advertisement