Friday, December 9, 2016
Tags Posts tagged with "mullapperiyar"

Tag: mullapperiyar

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുന്‍നിലപാട് തിരുത്തി പിണറായി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തന്റെ മുന്‍നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുത്തി. അണക്കെട്ട് സുരക്ഷിതമല്ലെന്ന നിയമസഭ, സര്‍വകക്ഷിയോഗ നിലപാടുകളാണ് ശരിയെന്ന് പിണറായി നിയമസഭയില്‍ പറഞ്ഞു. തന്റെ ഭാഗത്തുനിന്ന് വ്യത്യസ്തമായ പ്രസ്താവനകളുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍...

മുല്ലപ്പെരിയാര്‍ അന്താരാഷ്ട്ര ഏജന്‍സി പരിശോധിക്കണം: കേരളം

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലവിലെ അവസ്ഥ അന്താരാഷ്ട്ര ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടു. ഇക്കാര്യം തമിഴ്‌നാട് സര്‍ക്കാരുമായി ആലോചിച്ച ശേഷം അറിയിക്കാമെന്ന് ഇന്നലെ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി യോഗത്തിനെത്തിയ തമിഴ്‌നാട് പ്രതിനിധി...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെടും

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാട് നീക്കം തുടങ്ങി. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെടും. ചൊവ്വാഴ്ച്ചയാണ് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് തിരിക്കുന്നത്. രാജ്യസഭയില്‍...

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന നിലപാടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണ്ടെന്ന നിലപാട് സര്‍ക്കാറിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളവും തമിഴ്‌നാടുമായി ചേര്‍ന്നാണ് ഡാം നിര്‍മ്മിക്കേണ്ടത്. സംഘര്‍ഷത്തിലൂടെയല്ല ചര്‍ച്ചയിലൂടെയാണ് ഡാം നിര്‍മ്മിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു അന്താരാഷ്ട്ര വിദഗ്ദ സമിതിയെ...

തമിഴ്‌നാടിന് തിരിച്ചടി; മുല്ലപ്പെരിയാറില്‍ കേന്ദ്ര സേനയെ വിന്യസിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാട് സര്‍ക്കാറിന് തിരിച്ചടി. അണക്കെട്ടിന്റെ സുരക്ഷ കേന്ദ്രസേനയ്ക്ക് നല്‍കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഇടക്കാല ഉത്തരവ് മാറ്റാനാവില്ലെന്നും ഭരണഘടനാ ബെഞ്ചിന്റെ വിധി മാറ്റണമെങ്കില്‍ പുനപരിശോധനാ ഹര്‍ജി നല്‍കണമെന്നും...

മുല്ലപ്പെരിയാര്‍: ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; നാല് ഷട്ടറുകള്‍ തുറന്നു

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഇതോടെ ഇന്ന് പുലര്‍ച്ചെ സ്പില്‍വേയിലെ നാല് ഷട്ടറുകള്‍ അരയടി വീതം തുറന്നു. മുന്നറിയിപ്പ് നല്‍കാതെയായിരുന്നു തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത്. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്....

മുല്ലപ്പെരിയാര്‍: ഷട്ടറുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനെത്തുടര്‍ന്ന് ഏതുസമയവും ഷട്ടറുകള്‍ തുറക്കാമെന്ന് തമിഴ്‌നാടിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലാ കലക്ടര്‍ വി രതീശന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്നലെയുണ്ടായ മഴയാണ് നീരൊഴുക്ക് വര്‍ധിക്കാന്‍ കാരണം....

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142; നാല് ഷട്ടറുകള്‍ വീണ്ടും തുറന്നു

ഇടുക്കി: മഴയും നീരൊഴുക്കും തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. ഇന്നലെ രാത്രി 10.25ഓടെയാണ് ഒരു ഷട്ടര്‍ അരയടി ഉയര്‍ത്തിയത്. പിന്നാലെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഷട്ടര്‍ ഉയര്‍ത്തേണ്ടിവന്നേക്കുമെന്ന് ജില്ലാ ഭരണകൂടത്തെ...

മുല്ലപ്പെരിയാര്‍: എല്ലാ ഷട്ടറുകളും അടച്ചു

തൊടുപുഴ: ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തമിഴ്‌നാട് അടച്ചു. ജലനിരപ്പ് 141.6 അടിയായാണ് കുറഞ്ഞത്. ജലനിരപ്പ് 141 അടിയായി നിലനിര്‍ത്താമെന്ന് തമിഴ്‌നാട് നേരത്തെ കേരളത്തിന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അണക്കെട്ടില്‍ നിന്നും തുറന്നുവിടുന്ന...

മുല്ലപ്പെരിയാര്‍: ഒരു സ്പില്‍വേ ഷട്ടര്‍ അടച്ചു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില ചൊവ്വാഴ്ച തുറന്ന മൂന്ന് സ്പില്‍വേ ഷട്ടറുകളില്‍ ഒന്ന് തമിഴ്‌നാട് അടച്ചു. അണക്കെട്ടിലെ നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണിത്. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 141.7 അടിയാണ്. ഇന്നലെ ഉച്ചയോടെയാണ് എട്ട് സ്പില്‍വേ...