Saturday, December 3, 2016
Tags Posts tagged with "Manmohan singh"

Tag: Manmohan singh

മന്‍മോഹന്‍ സിംഗിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്. നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം മന്‍മോഹന്‍ സിംഗ് രാജ്യസഭയില്‍ രൂക്ഷമായ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആര്‍എസ്എസ് ഇപ്പോള്‍ മറുപടി...

മന്‍മോഹന്‍ സിംഗിനെ നായകനാക്കിയതില്‍ കോണ്‍ഗ്രസുകാര്‍ അത്ഭുതപ്പെട്ടെന്ന് ഖുര്‍ഷിദ്

ന്യൂഡല്‍ഹി: 2004ല്‍ യു പി എ സര്‍ക്കാറിനെ നയിക്കാന്‍ പ്രണാബ് മുഖര്‍ജിക്ക് പകരം മന്‍മോഹന്‍ സിംഗിനെ നിയോഗിച്ചത് കോണ്‍ഗ്രസിനു പുറത്തുള്ളവരെ മാത്രമല്ല അകത്തുള്ളവരെയും അത്ഭുതപ്പെടുത്തിയെന്ന് മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. പ്രണാബായിരുന്നു അന്ന്...

രാജ്യത്തിന്റെ പൊതുനയത്തിന്റെ അടിസ്ഥാനം മതം ആവരുതെന്ന് മന്‍മോഹന്‍ സിംഗ്

രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരണവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്തെത്തി. വിരുദ്ധ അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ പിന്നോട്ട് നയിക്കുമെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. രാജ്യത്തിന്റെ പൊതുനയം തീരുമാനിക്കുന്നതിന്റെ...

പുറത്താക്കല്‍ പരിഹാരമല്ലെന്ന് മന്‍മോഹന്‍സിംഗ്‌

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡുപയോഗിച്ച് പ്രതിഷേധിച്ചതിന് 25 കോണ്‍ഗ്രസ് എം പിമാരെ സസ്‌പെന്‍ഡ്്്‌ചെയ്ത നടപടിക്കെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. സ്പീക്കറുടെ നടപടി പാര്‍ലമെന്റിന്റെ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞു.ഏറെക്കാലമായി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിഷയങ്ങളോട് പ്രതികരിക്കേണ്ടത്...

ഒരു വര്‍ഷം കൊണ്ട് നേട്ടങ്ങളുണ്ടായെന്ന മോദി സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് മന്‍മോഹന്‍സിംഗ്

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ ഭരണംകൊണ്ട് നേട്ടങ്ങളുണ്ടായെന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. താന്‍ പ്രധാനമന്ത്രിയായിരുന്ന സമയത്ത് പൊതു പദവി വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ല. ബിജെപിയുടേയും കേന്ദ്ര സര്‍ക്കാരിന്റെയും വീഴ്ച...

കല്‍ക്കരി കേസ്: മന്‍മോഹന്‍ കോടതിയില്‍ ഹാജരാകേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കല്‍ക്കരിക്കേസില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കോടതിയില്‍ ഹാജരാകേണ്ടെന്ന് സുപ്രീംകോടതി. ഏപ്രില്‍ എട്ടിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി അയച്ച സമന്‍സ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മന്‍മോഹന്‍ സിങ്ങിനെതിരായ വിചാരണാ നടപടികളും കോടതി...

മന്‍മോഹന്‍സിംഗിന്റെ ഹര്‍ജി സുപ്രീംകോടതി ഏപ്രില്‍ ഒന്നിനു പരിഗണിക്കും

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ തന്നെ പ്രതിചേര്‍ത്ത സിബിഐ കോടതിയുടെ നടപടിക്കെതിരെ മന്‍മോഹന്‍സിംഗ് നല്‍കിയ പരാതി സുപ്രീംകോടതി ഏപ്രില്‍ ഒന്നിനു പരിഗണിക്കും. കേസില്‍ നേരിട്ട്് ഹാജരാകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണു ഹര്‍ജിയിലെ പ്രധാന ആവശ്യം....

പിന്തുണ അറിയിച്ച് സോണിയാ ഗാന്ധിയും നേതാക്കളും മന്‍മോഹന്റെ വീട്ടില്‍

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സിബിഐ കോടതി പ്രതിയാക്കിയ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് പിന്തുണ അര്‍പ്പിച്ച് അദ്ദേഹത്തിന്റെ വസതിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും കാല്‍നടയായി എത്തി.  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ പ്രകടനം. പ്രതിചേര്‍ത്തത് രാഷ്ട്രീയപ്രേരിതമാണെന്നാണ്...

കല്‍ക്കരി അഴിമതി: മന്‍മോഹന്‍ സിംഗിനെ പ്രതിചേര്‍ത്തു

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അനുവദിച്ചതിലെ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രത്യേക സി ബി ഐ കോടതി പ്രതിചേര്‍ത്തു. മന്‍മോഹന്‍ സിംഗ് ഏപ്രില്‍ എട്ടിന് കോടതിയില്‍ നേരിട്ട് ഹാജരാകണം. വ്യവസായ...

കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹന്‍ സിങിന്റെ മൊഴിയെടുക്കും

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ചോദ്യം ചെയ്യും. സിബിഐക്ക് പ്രത്യേക കോടതി ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. 2005ല്‍ ഒഡീഷയിലെ കല്‍ക്കരിപ്പാടം ഹിന്‍ഡാല്‍കോയ്ക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്. മന്‍മോഹന്‍ സിങ്...