Thursday, July 27, 2017
Tags Posts tagged with "malayalam"

Tag: malayalam

പ്രഖ്യാപനം വന്ന് നാലരവര്‍ഷമായിട്ടും മലയാളം ഒന്നാംഭാഷയായില്ല

കൊച്ചി: ഭാഷാടിസ്ഥാനത്തില്‍ കേരളം പിറവി കൊണ്ടതുമുതല്‍ ഉയര്‍ന്ന് വന്നതാണ് മലയാളത്തെ ഭരണഭാഷയാക്കണമെന്നും നിര്‍ബന്ധിത ഒന്നാംഭാഷയാക്കണമെന്നുള്ള ഭാഷാസ്‌നേഹികളുടെ മുറവിളി. എന്നാല്‍ നാലരപതീറ്റാണ്ടുകള്‍ക്ക് ശേഷവും ഭരണഭാഷാമാറ്റം പൂര്‍ണ്ണമായില്ല. മലയാളത്തെ ഒന്നാംഭാഷയാക്കിയുള്ള ഉത്തരവാകട്ടെ നാലര വര്‍ഷം പിന്നിട്ടിട്ടും...

മലയാളം പ്രോത്സാഹിപ്പിക്കാന്‍ ഔദ്യോഗിക ഭാഷാ നിയമം വരുന്നു

തിരുവനന്തപുരം: ഭരണതലത്തിലും കോടതി നടപടികളിലും ഉള്‍പ്പെടെ മലയാളം ഔദ്യോഗിക ഭാഷയാക്കുന്നത് സംബന്ധിച്ച് നിയമനിര്‍മാണം വരുന്നു. ഇത് സംബന്ധിച്ച് നിയമത്തിന്റെ കരട് സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഭരണഭാഷ മലയാളമാക്കുമ്പോള്‍ ഉള്ള വിവിധ...

ശ്രേഷ്ട ഭാഷാദിനമാചരിച്ചു

വണ്ടൂര്‍: അല്‍ ഫുര്‍ഖാന്‍ പബ്ലിക് സ്‌കൂള്‍ മലയാളം ക്ലബിന്റെ ആഭിമുഖ്യത്തില്‍ ശ്രേഷ്ട ഭാഷാദിനം ആചരിച്ചു. പ്രഭാഷണം, പ്രതിജ്ഞ, പോസ്റ്റര്‍ പ്രദര്‍ശനം, ക്വിസ് മത്സരം എന്നിവക്ക് മലയാളം ക്ലബ് പ്രവര്‍ത്തകരായ സി അനസ്, വിപി സ്വാലിഹ്,...

ഭാഷയുടെ ശ്രേഷ്ഠപദവിയും നൂറ് കോടി രൂപയും

 അങ്ങനെ നമ്മുടെ കേന്ദ്ര സംസ്ഥാന ഭാഷാഗവേഷകന്മാര്‍ വളരെ ബുദ്ധിമുട്ടി ദീര്‍ഘകാലം നടത്തിയ അന്വേഷണഫലമായി നമ്മുടെ മലയാള ഭാഷ ഒരു ശ്രേഷ്ഠഭാഷയാണെന്ന് കണ്ടെത്തിയിരിക്കുന്നു. സകലമാന ഭാഷാസ്‌നേഹികളും ഒത്തുചേര്‍ന്ന് കുമ്മിയടിച്ച് ആഹ്ലാദം പങ്ക് വെക്കുന്ന തിരക്കിലാണ്....

ഭാഷാ പുരോഗതിക്ക് കര്‍മ പദ്ധതി

തിരുവനന്തപുരം:ശ്രേഷ്ഠഭാഷാ പദവി ലഭിച്ച സാഹചര്യത്തില്‍ മലയാളത്തിന്റെ വികസനത്തിനായി വിപുലമായ കര്‍മ പദ്ധതി തയ്യാറാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കര്‍മ പദ്ധതി തയ്യാറാക്കിയ ശേഷം ചിങ്ങം ഒന്നിന്...

ഉയരത്തിലെത്തിയ മലയാളം

ലോകമെമ്പാടുമുള്ള മലയാളിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തമാണിത്. തമിഴ്, തെലുഗു, കന്നഡ ഭാഷകളെപ്പോലെ നമ്മുടെ മലയാളത്തിനും അര്‍ഹമായ പദവിയാണ് വൈകിയാണെങ്കിലും ലഭിച്ചിരിക്കുന്നത്. മലയാള ഭാഷയുടെ വളര്‍ച്ചക്കും വികാസത്തിനും സഹായകരമായ രീതിയില്‍ ഈ അംഗീകാരം പ്രയോജനപ്പെടുത്താനുള്ള...

ശ്രേഷ്ഠം മലയാളം: മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി

ന്യൂഡല്‍ഹി: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മലയാളത്തിന് ശ്രേഷഠഭാഷാ പദവി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാസമിതി നല്‍കിയ ശിപാര്‍ശ കേന്ദ്ര സാംസ്‌കാരിക മന്ത്രി ചന്ദ്രേഷ് കുമാരിയാണ്...

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ മലയാളം നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാര്‍ ശിപാര്‍ശ പി എസ് സി അംഗീകരിച്ചു. മലയാളം അറിയാത്തവര്‍ക്ക് പി എസ് സി യോഗ്യതാ പരീക്ഷ നടത്താനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്....

മാതൃഭാഷയുടെ മഹത്വം വിളിച്ചോതി ഭരണഭാഷാ ശില്‍പ്പശാല

കോഴിക്കോട്: ജില്ലാ ആസൂത്രണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭരണഭാഷ വര്‍ഷാചരണത്തിന്റെ ഭാഗമായി ഭരണഭാഷ -മാതൃഭാഷ ജില്ലാതല ശില്‍പ്പശാല ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. മറ്റു ഭാഷകളെ...
Advertisement