Sunday, December 4, 2016
Tags Posts tagged with "kerala ministry"

Tag: kerala ministry

സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മന്ത്രിസഭായോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ പ്രശ്‌നത്തിന് പരഹാരമായില്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മന്ത്രിസഭായോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കും. എന്നാല്‍ മദ്യനയം സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടന്നില്ല. ബിവ്‌റേജസ് കോര്‍പ്പറേഷനില്‍ നിന്നും...

മാണി മൗനം വെടിയണമെന്ന് പന്തളം സുധാകരന്‍

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണിക്കെതിരെ കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചില കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യമുയര്‍ത്തിയ സാഹചര്യത്തില്‍ മൗനം വെടിഞ്ഞ്...

മന്ത്രിസഭാ പുന:സംഘടന: ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല: സുധീരന്‍

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. മുതിര്‍ന്ന നേതാക്കളടക്കമുള്ളവരോട് സംസാരിച്ച ശേഷമേ പുന:സംഘടനയെക്കുറിച്ച് ചിന്തിക്കൂ എന്നും അദ്ദേഹം പറഞ്ഞു....

മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആന്റണി രാജു

കോട്ടയം: മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ആന്റണി രാജു. പ്രതിഛായ നന്നാക്കാനുള്ള ശ്രമമാണ് മന്ത്രിസഭാ പുന:സംഘടനയെങ്കില്‍ ആദ്യം മാണിയെ മുഖ്യമന്ത്രിയാക്കുകയാണ് വേണ്ടത്. മുന്നണിയിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് അദ്ദേഹം....

മന്ത്രിസഭാ പുന:സംഘടന മുന്നണിയുടെ പരിഗണനയില്‍ വന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന യുഡിഎഫിന്റെ പരിഗണനയില്‍ ഇതുവരെ വന്നിട്ടില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മുന്നണിയില്‍ ചര്‍ച്ചക്കു വരുമ്പോള്‍ ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗിന്റെ അഭിപ്രായം പറയും. പുന:സംഘടനക്കുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മന്ത്രിസഭാ പുന:സംഘടന: കെ മുരളീധരനും ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: കെ പി സി സി മുന്‍ അധ്യക്ഷന്‍ കെ മുരളീധരന്‍ ഡല്‍ഹിയിലേക്ക്. മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണെന്നാണ് സൂചന. എന്നാല്‍ തന്റെ ഡല്‍ഹി യാത്രയും പുന:സംഘടനയും തമ്മില്‍ ബന്ധമില്ലെന്ന് മുരളീധരന്‍ പറഞ്ഞു. നാളെ...

മന്ത്രിസഭാ പുന:സംഘടന: കേള്‍ക്കുന്നത് ഊഹാപോഹം മാത്രം: അനൂപ് ജേക്കബ്

തിരുവനന്തപുരം:മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് കേള്‍ക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് മന്ത്രി അനൂപ് ജേക്കബ്. തന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന തരത്തില്‍ എന്തെങ്കിലും ചര്‍ച്ച നടന്നതായും അറിയില്ല. മന്ത്രിസഭാ പുന:സംഘടയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നണിയില്‍ നടക്കുമ്പോള്‍ അവിടെ നിലപാട് വ്യക്തമാക്കും....

യാത്ര നേരത്തേയാക്കി; മുഖ്യമന്ത്രി 23ന് ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ മാസം 23ന് ഡല്‍ഹിയിലേക്ക് പോകും. നേരത്തേ 29ന് പോകുമെന്നായിരുന്നു റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി ഇറാഖ് വിഷയത്തില്‍ 29ന് നടത്താനിരുന്ന ചര്‍ച്ച...

സിപീക്കറുടെ നടപടി അധാര്‍മികം: പി സി ജോര്‍ജ്

തിരുവനന്തപുരം: സ്പീക്കര്‍ ജി കാര്‍ത്തികേയനെതിരെ പ്രസ്താവനയുമായി ചീഫ് വിപ്പ് പി സി ജോര്‍ജ്. സ്പീക്കര്‍ സ്ഥാനത്തിരുന്നുകൊണ്ടുള്ള കാര്‍ത്തികേയന്റെ രഷ്ട്രീയ പ്രവേശന വിളംബരം തെറ്റായി. ഇനി സ്ഥാനത്ത് തുടരുന്നത് അനുചിതമാണെന്നും പിസി ജോര്‍ജ് പറഞ്ഞു.