Sunday, December 4, 2016
Tags Posts tagged with "Katju"

Tag: Katju

സൗമ്യ വധക്കേസ്: സുപ്രീംകോടതിയില്‍ ഹാജരാകുമെന്ന് കട്ജു

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാകുമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. സുപ്രീംകോടതിയുടെ നോട്ടീസ് ലഭിച്ചെന്നും നവംബര്‍ 11ന് ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ കോടതി വിധിയെ കട്ജു...

യഥാര്‍ഥ ഇന്ത്യക്കാര്‍ കേരളീയര്‍: കട്ജു

ന്യൂഡല്‍ഹി: യഥാര്‍ഥ ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നത് മലയാളികള്‍ മാത്രമാണെന്ന് പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു. എന്തിനെയും സ്വീകരിക്കാനുള്ള മനസ്സാണ് മലയാളികളുടെ ഏറ്റവും വലിയ സവിശേഷതയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു....

നരേന്ദ്രമോദി തട്ടിപ്പുകാരന്‍: മാര്‍ക്കണ്ഡേയ കട്ജു

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി തട്ടിപ്പുകാരനാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. മോദിയുടെ വിദേശ യാത്രകളും സ്വീകരണങ്ങളും നാടകങ്ങളാണ്. ആര്‍എസ്എസുകാരനായ മോദിക്ക് രാജ്യത്തെ രക്ഷിക്കാനുള്ള ആശയങ്ങളില്ലെന്ന് കട്ജു കുറ്റപ്പെടുത്തി. മനോരമ ന്യൂസിന് അനുവദിച്ച...

ബിജെപിക്ക് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരിഹാസം

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ബിജെപിക്ക് സുപ്രീംകോടതി മുന്‍ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരിഹാസം. ബിഹാറില്‍ മഹാസഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയില്ലെങ്കില്‍ സന്യാസത്തിന് പോകുമെന്ന് അദ്ദേഹം നേരത്തെ പോസ്റ്റ്...

ബീഫ് കഴിക്കും, പശുവിനെ മാതാവായി കാണാനാവില്ല- കട്ജു

വാരണാസി: പശു ഒരു മൃഗം മാത്രമാണെന്നും ആരുടെയും മാതാവായി കാണാനാവില്ലെന്നും പ്രസ് കൗണ്‍സില്‍ മുന്‍ചെയര്‍മാനും റിട്ട. ജസ്റ്റിസുമായ മാര്‍ക്കണ്ഡേയ കട്ജു. പശുവിനെ കുതിരയെയോ നായയെയോ പോലെ ഒരു സാധാരണ മൃഗമായി മാത്രമേ കാണാന്‍...

കട്ജുവിനെതിരെ രാജ്യസഭയില്‍ പ്രമേയം

ന്യൂഡല്‍ഹി: ഗാന്ധിജിക്കെതിരെ ബ്ലോഗിലൂടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പ്രസ്‌കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ രാജ്യസഭയില്‍ പ്രമേയം. ഗാന്ധിജിക്കും സുഭാഷ് ചന്ദ്രബോസിനും എതിരായ പരാമര്‍ശത്തിനെതിരെ രാജ്യസഭ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന്...

ഗാന്ധിജി ബ്രിട്ടീഷ് ഏജന്റായിരുന്നെന്ന് മാര്‍ക്കണ്ഡേയ് കട്ജു

ന്യൂഡല്‍ഹി: ഈയിടെ വിവാദങ്ങളുടെ തോഴനായ സുപീം കോടതി  ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു വീണ്ടും ഗുരുതരമായ ആരോപണവുമായി രംഗത്ത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, ബ്രിട്ടീഷ് ഏജന്റായിരുന്നുവെന്ന അതീവ പ്രകോപനപരവും...

ജഡ്ജിയുടെ ഭഗവത്ഗീതാ പരാമര്‍ശം: മതേതരത്വത്തിനും ഭരണഘടനക്കും ഭീഷണിയെന്ന് ജസ്റ്റിസ് കട്ജു

ന്യൂഡല്‍ഹി: താന്‍ ഭരണാധികാരിയായിരുന്നുവെങ്കില്‍ ഒന്നാം ക്ലാസ് മുതല്‍ ഭഗവത്ഗീതയും മഹാഭാരതവും പഠിപ്പിക്കാന്‍ ഉത്തരവിടുമായിരുന്നുവെന്ന സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ ആര്‍ ദാവേയുടെ പരാമര്‍ശത്തിനെതിരെ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഇത്തരം ആശയങ്ങള്‍ രാജ്യത്തിന്റെ...

അഴിമതിക്കാരനെ യു പി എ സര്‍ക്കാര്‍ ജഡ്ജിയാക്കിയെന്ന് ജസ്റ്റിസ്‌ കട്ജു

ന്യൂഡല്‍ഹി: കളങ്കിതനായ വ്യക്തിയെ മുന്‍ യു പി എ സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയാക്കി നിയമിച്ചെന്ന ആരോപണവുമായി പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ അദ്ദേഹത്തെ മാറ്റാന്‍...

ജസ്റ്റിസ് കട്ജുവിനെതിരെ ബി ജെ പി

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി സി ഐ) ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജുവിന്റെ ലേഖനം പുതിയ വിവാദത്തിലേക്ക്. കട്ജുവിനെതിരെ രൂക്ഷ വിമര്‍ശവുമായി ബി...