Tuesday, December 6, 2016
Tags Posts tagged with "HARTHAL"

Tag: HARTHAL

സഹകരണ പ്രതിസന്ധി: തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍

തിരുവനന്തപുരം: സഹകരണ പ്രതിസന്ധിയില്‍ തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സേവനങ്ങളേയും ബാങ്കുകളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍...

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ സെലക്ട് കമ്മിറ്റിക്ക്

തിരുവനന്തപുരം: ഹര്‍ത്താല്‍ നടത്തുന്നത് നിയന്ത്രിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള വ്യവസ്ഥകളടങ്ങിയ ബില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നിയമസഭ സെലക്ട് കമ്മിറ്റിക്ക് വിട്ടു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ പാസാക്കുന്നതിന്...

കാസര്‍കോട് സി പി എം ഹര്‍ത്താല്‍ തുടങ്ങി

കാസര്‍കോട്: സി പി എം പ്രവര്‍ത്തകനായ നാരാണന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ സി പി എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കൊലപാതകത്തിന്...

ബി ജെ പി ഹര്‍ത്താലില്‍ ജനം വലഞ്ഞു; പലയിടത്തും അക്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് മണി വരെയായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താലിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി...

ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ രാജ്യദ്രോഹികള്‍: ജെ ബി കോശി

കൊച്ചി: ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവരും അതുമായി രംഗത്തിറങ്ങുന്നവരും രാജ്യദ്രോഹികളാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റിസ് ജെ ബി കോശി. തുടരെ തുടരെ ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടികളെ അധികാരത്തില്‍ കയറ്റില്ലെന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്നും അദ്ദേഹം...

കോഴിക്കോട്ട് ഹര്‍ത്താല്‍ പൂര്‍ണം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ യു ഡി എഫും ബി ജെ പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് പലയിടത്തും സംഘര്‍ഷത്തിന് കാരണമായി. അതേസമയം, അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ...

ഇടുക്കി, വയനാട് ജില്ലകളില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

ഇടുക്കി, വയനാട് ജില്ലകളില്‍ ഹര്‍ത്താല്‍ ആരംഭിച്ചു കല്‍പറ്റ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി, വയനാട് ജില്ലകളിലും കോട്ടയത്തെ അഞ്ച് പഞ്ചായത്തുകളിലും മലപ്പുറത്തെ മൂന്ന് നിയോജകമണ്ഡലങ്ങളിലും കണ്ണൂരിലെ ആറളത്തും പത്തനംതിട്ടയിലെ റാന്നി, കോന്നി താലൂക്കുകളിലും...

വെള്ളിയാഴ്ച്ച കാസര്‍ക്കോട്ട് ഹര്‍ത്താല്‍

കാസര്‍ക്കോട്: വെള്ളിയാഴ്ച്ച കാസര്‍ക്കോട് ജില്ലയില്‍ ഹര്‍ത്താലിന് ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അടക്ക നിരോധിക്കണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറുമുതല്‍ ഉച്ചയ്ക്കു 12...

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ശനിയാഴ്ച്ച ഇടുക്കിയില്‍ ഹര്‍ത്താല്‍

തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ എല്‍ ഡി എഫ് ശനിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. എല്‍ഡിഎഫ് ജില്ലാ കമ്മറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്....

ഇടുക്കിയിലും വയനാട്ടിലും ഇന്ന് ഹര്‍ത്താല്‍

ഇടുക്കി/കല്‍പ്പറ്റ: കസ്തൂരിരംഗന്‍ സമിതി ശിപാര്‍ശകള്‍ നടപ്പാക്കാനുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് വയനാട്, ഇടുക്കി ജില്ലകളില്‍ ഇന്ന് ഹര്‍ത്താല്‍. എല്‍ ഡി എഫ് ജില്ലാ കമ്മിറ്റികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ...