Sunday, December 4, 2016
Tags Posts tagged with "FIRE"

Tag: FIRE

കോട്ടയത്ത് എസ്ബിടി ശാഖയില്‍ വന്‍ തീപ്പിടിത്തം

കോട്ടയം: കോട്ടയം സിഎംഎസ് ജംഗ്ഷന്‍ എസ്ബിടി ശാഖയില്‍ വന്‍ തീപ്പിടിത്തം. ഓഫീസ് ഭാഗികമായി കത്തി നശിച്ചു. പുലര്‍ച്ചെയോടെയാണ് അഗ്നിബാധ ശ്രദ്ധയില്‍പ്പെട്ടത്. ബാങ്കിലെ കമ്പ്യൂട്ടര്‍, ഫര്‍ണീച്ചര്‍, ക്യാബിനുകള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു. എന്നാല്‍ ബാങ്കില്‍ സൂക്ഷിച്ച...

മുംബൈ നരിമാന്‍ പോയിന്റിലെ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം; രണ്ടു മരണം

മുംബൈ: തെക്കന്‍ മുംബൈയില്‍ മേക്കേര്‍സ് ടവറിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തീപ്പിടുത്തമുണ്ടായത്. എട്ട് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിന്റെ ഇരുപതാം നിലയില്‍ നിന്നാണ് തീപടര്‍ന്നതെന്ന് അഗ്നിശമന...

കുറ്റിപ്പുറത്ത് ഇരട്ടക്കുട്ടികളും ഉമ്മയും പൊള്ളലേറ്റ് മരിച്ച നിലയില്‍

കുറ്റിപ്പുറം: ഒന്നരവയസുള്ള ഇരട്ടക്കുട്ടികളേയും ഉമ്മയേയും വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിപ്പുറം പോലീസ് സ്‌റ്റേഷന് സമീപത്തെ പനയത്ത് വീട്ടില്‍ ഫസലിന്റെ ഭാര്യ ജസീല (23), മക്കളായ മുഹമ്മദ് ഫര്‍ഹാന്‍, ഫാത്തിമ ഫര്‍ഹാന...

പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് വന്‍ തീപിടിത്തം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. അതീവ സുരക്ഷാ മേഖലയായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള രാജധാനി കെട്ടിടത്തിലാണ് ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നേകാലോടെ തീപ്പിടിത്തമുണ്ടായത്....

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തിനശിച്ചു

ആലപ്പുഴ: ആലപ്പുഴ ആര്യാട് ചെമ്പന്‍തറയില്‍ ഹൗസ്‌ബോട്ട് കത്തിനശിച്ചു. അപകടത്തില്‍ ആളപായമില്ല. ഇന്‍വര്‍ട്ടറിന് തീപിടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് ഹൗസ് ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിച്ചു. രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. മൂന്ന് നിലകളുള്ള ബോട്ടില്‍...

ശ്രീനഗറില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഓഫീസിന് സമീപം അഗ്നിബാധ

ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് ഓഫീസിന് സമീപം അഗ്നിബാധ. രാവിലെയാണ് തീ കണ്ടത്. ആളപായമില്ല. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീയണച്ചത്. ഓഫീസിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കോംപ്ലക്‌സിലെ രണ്ടുകടകള്‍ കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍...

കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടുത്തം; പത്ത് കടകള്‍ ചാമ്പലായി

കോഴിക്കോട്: കോഴിക്കോട്ടെ ഏറ്റവും തിരക്കേറിയ വ്യാപാരകേന്ദ്രമായ മിഠായിത്തെരുവില്‍ വന്‍ തീപ്പിടുത്തം. രാത്രി പത്ത് മണിയോടെ കൊയന്‍കോ ബസാറിലെ ബ്യൂട്ടി സ്‌റ്റോഴ്‌സ് എന്ന തുണിക്കടക്കാണ് ആദ്യം തീ പിടിച്ചത്.  ഉടന്‍ തന്നെ തീ മറ്റുകടകളിലേക്കും പടര്‍ന്നു. പത്തോളം കടകള്‍...

സോനാപൂരില്‍ മാലിന്യക്കൂനക്ക് തീപിടിച്ചു

ദുബൈ: സോനാപൂരില്‍ ദുബൈ നഗരസഭ മാലിന്യം നിക്ഷേപിക്കുന്ന പ്രദേശത്ത് വന്‍ തീപിടുത്തം. ആര്‍ക്കും പരുക്കില്ല. ഒരു കാര്‍ കത്തി നശിച്ചതായി റിപ്പോര്‍ട്ടുണ്ട്. വന്‍ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയ്ക്ക് 12.30...

ചെന്നൈയില്‍ പ്ലാസ്റ്റിക് ഗോഡൗണിന് തീപ്പിടിത്തം: നാല് മരണം

ചെന്നൈ: ചെന്നൈയില്‍ പ്ലാസ്റ്റിക് ഗോഡൗണിന് തീപ്പിടിച്ച് നാലുപേര്‍ മരിച്ചു. സബാര്‍ബന്‍ ആവഡി പൂനമല്ലി റോഡിലെ പ്ലാസ്റ്റിക് ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. ഫാക്ടറിക്കുള്ളില്‍ ഉറങ്ങുകയായിരുന്ന ജീവനക്കാരാണ് മരിച്ചത്.

അജ്മാനില്‍ ഡീസല്‍ ഡിപ്പോയില്‍ വന്‍ തീപിടുത്തം

അജ്മാന്‍: അല്‍ ജറ്ഫ് വ്യവസായ മേഖലയിലെ ഡീസല്‍ ഡിപ്പോയില്‍ വന്‍ തീപിടുത്തം. ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് ഗാരേജിന് തീപിടിച്ചത്. സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം....