Sunday, December 4, 2016
Tags Posts tagged with "EIJIPTH"

Tag: EIJIPTH

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഈജിപ്ഷ്യന്‍ സൈനിക മേധാവി രാജിവെച്ചു

കെയ്‌റോ: ഈജിപ്ഷ്യന്‍ സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍സീസി സൈനിക പദവിയില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് അല്‍സീസിയുടെ രാജി. ഔദ്യോഗിക ടെലിവിഷനിലൂടെയാണ് രാജി തീരുമാനം പ്രഖ്യാപിച്ചത്. രാജ്യം ഭീകരവാദികളെ...

ഈജിപ്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സൈനിക മേധാവി മത്സരിക്കും

കൈറോ: ഈജിപ്തില്‍ വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അസ്സീസിക്ക് സൈന്യത്തിന്റെ പൂര്‍ണ പിന്തുണ. ഇതോടെ, നീണ്ട അനിശ്ചിതാവസ്ഥക്കൊടുവില്‍ ഈജിപ്തില്‍ പുതിയ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്ന് വ്യക്തമായി. അസ്സീസിയുടെ...

ഈജിപ്തില്‍ ബ്രദര്‍ഹുഡ് നേതാവ് അറസ്റ്റില്‍

കൈറോ: ഈജിപ്തിലെ പ്രമുഖ ബ്രദര്‍ഹുഡ് നേതാവ് ഇസ്വാം അല്‍ അരിയാനിയെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഫ്രീംഡം ആന്‍ഡ് ജസ്റ്റിസ്റ്റ് പാര്‍ട്ടി (എഫ് ജെ പി)യുടെ ഉപമേധാവിയെയാണ് കൈറോയിലെ അപ്പാര്‍ട്ട്‌മെന്റില്‍...

രാജ്യവ്യാപക പ്രക്ഷോഭത്തിന് ബ്രദര്‍ഹുഡിന്റെ ആഹ്വാനം

കൈറോ: ഈജിപ്ഷ്യന്‍ സൈന്യത്തിനെതിരെ നടക്കുന്ന പ്രതിഷേധം രൂക്ഷമായ ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ ബ്രദര്‍ഹുഡ് ആഹ്വാനം. രാജ്യത്ത് സൈന്യം നടത്തുന്ന ആക്രമണങ്ങളെയും കൂട്ടക്കൊലയെയും ശക്തമായി ചെറുക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ബ്രദര്‍ഹുഡ് നേതൃത്വം ആവശ്യപ്പെട്ടു....

ഈജിപ്തില്‍ സംഘര്‍ഷം രൂക്ഷമാകുന്നു: 51 പേര്‍ കൊല്ലപ്പെട്ടു

കെയ്‌റോ: ഈജിപ്തില്‍ പ്രക്ഷോഭം ശക്തമാകുന്നു.പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ഈജിപ്ത് പസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്നവര്‍ക്ക് നേരെ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ 51 പേര്‍ കൊല്ലപ്പെട്ടു.430 പേര്‍ക്ക് പരിക്കേറ്റു. കെയ്‌റോയിലെ നാസര്‍ സിറ്റിയില്‍ പുലര്‍ച്ചെ...

ഈജിപ്ത് കത്തുന്നു: 26 പേര്‍ കൊല്ലപ്പെട്ടു: 318 പേര്‍ക്ക് പരിക്കേറ്റു

കെയ്‌റോ: ഈജിപ്തില്‍ സംഘര്‍ഷം ശക്തമാകുന്നു. പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 318 പേര്‍ക്ക് പരിക്കേറ്റതായി ബിബിസി...

പ്രക്ഷോഭവുമായി ബ്രദര്‍ഹുഡ്;ഈജിപ്ത് കത്തുന്നു

കൈറോ: പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിച്ചും പട്ടാള അട്ടിമറിയില്‍ പ്രതിഷേധിച്ചും ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് (ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍) പ്രക്ഷോഭം ആരംഭിച്ചു. തലസ്ഥാനമായ കൈറോയിലും സമീപ നഗരങ്ങളിലും ഇന്നലെ ജുമുഅ നിസ്‌കാരത്തിന് ശേഷം...

ഈജിപ്തില്‍ പട്ടാള അട്ടിമറി: മുര്‍സി വീട്ടു തടങ്കലില്‍

കെയ്‌റോ: ഈജിപ്തില്‍ പട്ടാള അട്ടിമറി നടത്തിയ സൈന്യം അധികാരം പിടിച്ചെടുത്തു. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ വീട്ടു തടങ്കലിലാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യം വിടരുതെന്ന് സൈന്യം മുര്‍സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭരണഘടന...

സൈന്യത്തിനെതിരെ മുര്‍സി; വിദേശകാര്യ മന്ത്രി രാജി നല്‍കി

കൈറോ: ഈജിപ്തില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ കലാപം അവസാനിപ്പിച്ച് 48 മണിക്കൂറിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്ന സൈന്യത്തിന്റെ അന്ത്യശാസനത്തെ അവഗണിച്ചു കൊണ്ട് പ്രസിഡന്റ് മുര്‍സി. അന്ത്യശാസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ സൈന്യത്തെ...

ഈജിപ്ത് കത്തുന്നു

** ബ്രദര്‍ഹുഡിന്റെ ആസ്ഥാനത്തേക്ക് പ്രക്ഷോഭകര്‍ ഇരച്ചുകയറി **48 മണിക്കൂറിനകം പ്രശ്‌നപരിഹാരമായില്ലെങ്കില്‍ കടുത്ത നടപടിയെന്ന് സൈന്യം കൈറോ: ഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ഗ്രൂപ്പുകള്‍ നടത്തിയ റാലിക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ എട്ട് പേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരണം...