Thursday, October 27, 2016
Tags Posts tagged with "editorial"

Tag: editorial

അപ്രത്യക്ഷമാകുന്ന തൊഴിലുകള്‍

രാജ്യത്തെ തൊഴിലവസരങ്ങളെക്കുറിച്ചു കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരങ്ങള്‍ ആശങ്കാജനകമാണ്. ദിനംപ്രതി ഇന്ത്യയില്‍ 550 ജോലികള്‍ അപ്രത്യക്ഷമാകുന്നതായും 2050-ഓടെ 70 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടമാകുമെന്നുമാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'പ്രഹര്‍' നടത്തിയ പഠനത്തിലെ കണ്ടെത്തല്‍....

ബേങ്കുകളിലെ സുരക്ഷാ സംവിധാനം അപര്യാപ്തം

ബേങ്ക് ഇടപാടുകാരെ ആശങ്കാകുലരാക്കുന്ന വാര്‍ത്തകളാണ് അടുത്തിടെയായി എ ടി എം കൗണ്ടറുകളുമായി ബന്ധപ്പെട്ടു പുറത്തു വരുന്നത്. തിരുവനന്തപുരം ആല്‍ത്തറയിലെ എ ടി എം മെഷീന്‍ നൂതന ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ ഹാക്ക് ചെയ്തു...

ഭക്ഷ്യസുരക്ഷയും മെല്ലെപ്പോക്കും

സംസ്ഥാനത്തിനുള്ള റേഷന്‍ വിഹിതം ഈ മാസം മുതല്‍ കുത്തനെ വെട്ടിക്കുറച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതില്‍ സംസ്ഥാനം അലംഭാവം കാണിച്ചതാണ് കാരണമായി പറയുന്നത്. ഇതോടെ എ പി എല്‍ കാര്‍ഡുകള്‍ക്ക് രണ്ട് രൂപ...

വിജിലന്‍സിനെ ഉടച്ചു വാര്‍ക്കണം

വിജിലന്‍സ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് വി എസ് അച്യുതാന്ദന്റെ നേതൃത്വത്തിലുള്ള ഭരണ പരിഷ്‌കാര കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ശക്തമായ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സിനെ സ്വതന്ത്ര അന്വേഷണ ഏജന്‍സിയാക്കുന്നതിനെക്കുറിച്ചു ആലോചിക്കണമെന്നും വെള്ളിയാഴ്ച ചേര്‍ന്ന കമ്മീഷന്റെ പ്രഥമ യോഗം...

ക്രൂരന്‍മാരെ വീരന്‍മാരാക്കുന്നോ?

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന നീതിന്യായ വ്യവസ്ഥയനുസരിച്ച് കൊലക്കേസില്‍ പ്രതിയായ ഒരാളുടെ മൃതദേഹത്തില്‍ ദേശീയ പതാക പുതപ്പിക്കുന്ന വൈരുധ്യം ഇന്നത്തെ ഇന്ത്യനവസ്ഥയെ അടയാളപ്പെടുത്തുന്നുണ്ട്. ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസിലെ...

ബിസിസിഐ അല്ല സുപ്രീം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണകേന്ദ്രമായ ബി സി സി ഐ (ദി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ)ക്കെതിരെ സുപ്രീം കോടതി സ്വരം കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ശുദ്ധികലശം നടത്താന്‍...

വലിയവര്‍ക്കുള്ള ഓഫറുകള്‍

കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതിയിലൂടെ ഏകദേശം 65,250 കോടി രൂപ വെളിച്ചത്ത് വന്നിരിക്കുന്നു. ഇതിന്റെ നികുതിയും പിഴയുമായി 29,362.5 കോടി പൊതുഖജനാവിലേക്ക് ലഭിക്കുമെന്നത് നല്ലത് തന്നെ. പൊതു സ്വത്തിലേക്ക് ഒന്നും ലഭിക്കാതിരിക്കുന്നതിനേക്കാള്‍ എന്തെങ്കിലും കിട്ടുന്നതാണല്ലോ...

അറിയണം അയല്‍ വീട്ടിലെ നൊമ്പരം

സാംസ്‌കാരിക സമ്പന്നരെന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കുന്നതാണ് ദിവസങ്ങളോളം ഭക്ഷണവും ചികിത്സയും കിട്ടാതെ വീട്ടമ്മ മരിച്ച സംഭവം. തൊട്ടടുത്ത വീട്ടിലെ വിശപ്പിന്റെ വിളിയും മരണവെപ്രാളവും സഹജീവികള്‍ കേള്‍ക്കാതെ പോയെന്ന് അറിയുമ്പോള്‍ മാറുന്ന മലയാളിയുടെ മനസ്സും...

നീതിയുടെ തുലാസ്

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്തിയതിന് തെളിവുണ്ടോയെന്ന സുപ്രീം കോടതിയുടെ ചോദ്യം പൊതുസമൂഹത്തില്‍ അമ്പരപ്പുളവാക്കിയിരിക്കുകയാണ്. തലക്ക് പരുക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെങ്കിലും സൗമ്യയെ ഇയാള്‍ തള്ളിയിട്ടെന്ന് എങ്ങനെ പറയുമെന്നും പെണ്‍കുട്ടി എടുത്തുചാടിയതായിക്കൂടേയെന്നും ചോദിച്ചപ്പോള്‍...

ആധാരത്തിന് പുതിയ ഭാഷയും രീതിയും

തീവണ്ടിയുടെ ബോഗി പോലെയാണ് നമ്മുടെ ആധാരത്തിലെ ഭാഷ. കൂട്ടിഘടിപ്പിച്ച പദാവലികളും അരോചകമായ ഘടനാവിന്യാസവുമെല്ലാം ചേര്‍ന്ന് ആകെ ആശയക്കുഴപ്പത്തിലാക്കുകയും ചിരിപ്പിച്ചു കൊല്ലുകയും ചെയ്യും അത്. ഒന്നാം കക്ഷിയും ആറാം കക്ഷിയുടെ പേരമകളുടെ അമ്മായിയമ്മയും രണ്ടാം...