Saturday, December 3, 2016
Tags Posts tagged with "EARTH QUICK"

Tag: EARTH QUICK

ഇറ്റലിയില്‍ ശക്തമായ ഭൂചലനം

റോം: ഇറ്റലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റോമിന് പുറമേ അയല്‍രാജ്യങ്ങളായ ക്രൊയേഷ്യ, സ്ലൊവേനിയ, ബോസ്‌നിയ-ഹെസ്സഗോവിനിയ എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു. പെറുഗിയക്ക്...

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

കൊല്‍ക്കത്ത: കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്ത ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാന്‍മറിലാണ്. കൊല്‍ക്കത്ത, പാറ്റ്‌ന, ഗുവാഹതി, അഗര്‍ത്തല എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ...

ഉത്തരേന്ത്യയിലും പാക്കിസ്ഥാനിലും ഭൂചലനം: രണ്ട് മരണം

ഇസ്ലാമാബാദ്: ഉത്തരേന്ത്യയിലും പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലുമുണ്ടായ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പാക്കിസ്ഥാനിലാണ് രണ്ടുപേര്‍ മരിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച ഉച്ചക്ക് ശേഷമാണ്...

നേപ്പാളില്‍ ഭൂചലനം: ആളപായമില്ല

കാഠ്മണ്ഡു: നേപ്പാളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം 3.07 ന് (പ്രാദേശിക സമയം) അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സിന്ധുപാല്‍ചൗക് ജില്ലയായിരുന്നു. എന്നാല്‍ ഭൂകമ്പത്തില്‍ ആളപായമോ...

പാക്കിസ്ഥാനില്‍ ഭൂചലനം: ആളപായമില്ല

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഞായറാഴ്ച കൈബര്‍ പാഖ്ത്വുഖ്വ പ്രവിശ്യയിലും പെഷാവാറിലുമാണ് ഭൂകമ്പം അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മലനിരകളില്‍ 157 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന്...

ആന്‍ഡമാനിലും പാപ്പുവ ന്യൂ ഗിനിയയിലും ഭൂചലനം

പോര്‍ട്ട്ബ്ലയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഓസ്‌ട്രേലിയന്‍ വന്‍കരയോട് ചേര്‍ന്നുകിടക്കുന്ന പാപ്പുവ ന്യൂ ഗിനിയയിലും ഭൂചലനം. പോര്‍ട്ട്‌ബ്ലെയറില്‍ നിന്ന് 135 കിലോ മീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആന്‍ഡമാനിലെ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.3...

നേപ്പാളിയില്‍ ഭീതി വിതച്ച് വീണ്ടും തുടര്‍ ചലനങ്ങള്‍: മരണം 4300

  മരണസംഖ്യ 4350 ആയി;രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കാഠ്മണ്ഡു: നേപ്പാളില്‍ ദുരന്തം വിതച്ച ഭൂമികുലുക്കത്തില്‍ മരിച്ചവരുടെ എണ്ണം 4350ആയി. ഇന്ന് മാത്രം 8000ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അതേസമയം രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി...

കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം

കൊച്ചി: കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. കലൂര്‍, കടവന്ത്ര ഭാഗങ്ങളിലാണ് ചലനമുണ്ടായത്. ഉത്തരേന്ത്യയില്‍ രാവിലെ ശക്തമായ ഭൂചലനമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ ചലനങ്ങളാണ് കൊച്ചിയില്‍ അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഭൂകമ്പ മുന്നറിയിപ്പ് ഇനി മൊബൈലിലും

ഭൂകമ്പത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഇനി മൊബൈല്‍ ഫോണുകളിലും ലഭിക്കും. ഐ ഐ ടി ഗാന്ധിനഗറിലെ വിദ്യാര്‍ത്ഥികളാണ് സെല്‍ഫോണിന് സമാനമായ ആക്‌സിലറോ മീറ്ററുകളുള്ള സെന്‍സറുകള്‍ കണ്ടെത്തിയത്. സെല്‍ ഫോണില്‍ ഈ സെന്‍സറുകള്‍ ഘടിപ്പിച്ചതിന് ശേഷം കമ്മ്യൂണിറ്റി...

ഇക്വഡോറില്‍ ഭൂചലനം: രണ്ട് മരണം

ക്വിറ്റോ: ഇക്വഡോര്‍ തലസ്ഥാനമായ ക്വിറ്റോയിലുണ്ടായ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മണ്ണിനടിയില്‍ പെട്ട മൂന്നുപേരെ രക്ഷിക്കുന്നതിനായി ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തി. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ്...