Friday, April 28, 2017
Tags Posts tagged with "attappadi child death"

Tag: attappadi child death

പോഷകാഹാരക്കുറവ്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും പോഷകാഹാര കുറവിനെ തുടര്‍ന്ന് നവജാത ശിശുമരിച്ചു. താഴെ അഗളൂര്‍ ഊരിലെ വല്ലി-മണി ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. 750 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ ഭാരം. കോയമ്പത്തൂര്‍ മെഡിക്കല്‍...

അട്ടപ്പാടി: സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കും: മന്ത്രി

josephതിരുവനന്തപുരം: അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഉണ്ടാക്കിയ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഓഫീസറെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കലക്ടര്‍ പി ബി നൂഹ് ആണ് സ്‌പെഷ്യല്‍ ഓഫീസര്‍. ജനപ്രതിനിധികളടങ്ങുന്ന പ്രത്യേക സമിതി...

അട്ടപ്പാടിക്ക് അടിയന്തര സഹായമായി രണ്ട് കോടി രൂപ

പാലക്കാട്: അട്ടപ്പാടിയില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തരമായി രണ്ട് കോടി രൂപ കൂടി അനുവദിക്കാന്‍ തീരുമാനം. ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ അട്ടപ്പാടി സന്ദര്‍ശിച്ച മന്ത്രിതല ഉപസമിതി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം....

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ ശിശുമരണം തുടരുന്നു. ഷോളയൂര്‍ ഊത്തുക്കുഴി ഊരില്‍ മരുതി-വിജയന്‍ ദമ്പതികളുടെ രണ്ടരമാസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. പോഷകാഹാരക്കുറവാണ് കാരണം എന്നാണ് കരുതുന്നത്. അടുത്തിടെയായി അട്ടപ്പാടിയില്‍ നിന്നും ശിശുമരണങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

അട്ടപ്പാടിയിലെ പ്രശ്‌നം ആദിവാസികള്‍ ഭക്ഷണം കഴിക്കാത്തതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ നവജാത ശിശുക്കളുടെ മരണം നിത്യസംഭവമാകാന്‍ കാരണം ആദിവാസികള്‍ ശരിയായി ഭക്ഷണം കഴിക്കാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഔട്ട്‌ലുക്ക് വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്....

അട്ടപ്പാടി സംരക്ഷണ യോഗം ആദിവാസികളെ കബളിപ്പിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍

തിരുവനന്തപുരം: തായ്കുലത്തിന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടക്കാനിരിക്കുന്ന അട്ടപ്പാടി സംരക്ഷണ യോഗത്തിന് നേതൃത്വം നല്‍കുന്നത് നേരത്തെ അട്ടപ്പാടിയെ തകര്‍ക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരാണെന്ന് ആക്ഷേപം. തായ്കുലത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യോഗത്തിലാണ് അട്ടപ്പാടി...

അട്ടപ്പാടിയില്‍ ഒരു ശിശുമരണംകൂടി

കോഴിക്കോട്:അട്ടപ്പാടിയില്‍ ഒരു ശിശുമരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. പാലാര്‍ ഊരിലെ കൃഷ്ണന്‍-സുമതി ദമ്പതികളുടെ രണ്ടരവയസ്സുള്ള മകന്‍ ശ്യാം ആണ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. ക്ഷയരോഗം തലച്ചോറിനെ ബാധിച്ചതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍...

അട്ടപ്പാടിയില്‍ ഒരു കുട്ടി കൂടി മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ പട്ടിണി മൂലം ഒരു കുട്ടി കൂടി മരിച്ചു. പോത്തുപ്പാടി ഊരിലെ സിന്ധു - മുരുകേശന്‍ ദമ്പതികളുടെ കുട്ടിയാണ് ജനിച്ച ഉടന്‍ തന്നെ മരിച്ചത്. ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ സിസേറിയന്‍ വഴിയായിരുന്നു...