Saturday, December 10, 2016
Tags Posts tagged with "Arunachal Pradesh"

Tag: Arunachal Pradesh

അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്‌ഖോവയെ പുറത്താക്കി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്‌ഖോവയെ രാഷ്്രപതി പ്രണബ് മുഖര്‍ജി പുറത്താക്കി. കേന്ദ്രസര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടിട്ടും രാജി വെക്കാന്‍ ജ്യോതിപ്രസാദ് തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്നാണ് ഗവര്‍ണറെ പുറത്താക്കാന്‍ കേന്ദ്രം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്. ജ്യോതിപ്രസാദ്...

പെമ ഖണ്ഡു അരുണാചല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

ഇറ്റാനഗര്‍: രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് പെമ ഖണ്ഡു അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു. വിമതരുടെ പ്രതിനിധിയായാണ് പെമ ഖണ്ഡു മുഖ്യമന്ത്രിയായത്. ഇതോടെ വിശ്വാസവോട്ട് നേടുകയെന്ന പ്രതിസന്ധിയില്‍ നിന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രക്ഷപ്പെട്ടു. രാജ്ഭവനില്‍ നടന്ന...

ജനാധിപത്യം എന്തെന്ന് മോദിയെ പഠിപ്പിച്ച കോടതിക്ക് നന്ദി: രാഹുല്‍

ന്യൂഡല്‍ഹി: ജനാധിപത്യം എന്താണെന്ന് പ്രധാനമന്ത്രി മോദിയെ പഠിപ്പിച്ച കോടതിയോട് നന്ദിയുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അരുണാചല്‍ പ്രദേശില്‍ കേന്ദ്രസര്‍ക്കാറിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പരിഹാസം. മോദിക്കെതിരെ പരിഹാസവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും...

അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ സുപ്രീംകോടതി പുന:സ്ഥാപിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് ശക്തമായ തിരിച്ചടി നല്‍കികൊണ്ട് സുപ്രീം കോടതി വിധി. അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനസ്ഥാപിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. നിയമസഭാ...

അരുണാചല്‍: കേന്ദ്രത്തിന് സുപ്രീം കോടതി വിമര്‍ശം

ന്യൂഡല്‍ഹി: രാഷ്ട്രീയ തര്‍ക്കത്തിന്റെ പേരില്‍ അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതി വിമര്‍ശം. ഇത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു....

അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര മന്ത്രിസഭ ശുപാര്‍ശ

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണത്തിനു കേന്ദ്രമന്ത്രി സഭ ശുപാര്‍ശ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കാബിനറ്റാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. തീരുമാനം രാഷ്ട്രപതിയുടെ അംഗീകാരത്തിനു അയച്ചു. നബാം ടുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്...