Monday, December 5, 2016
Tags Posts tagged with "Afganistan"

Tag: Afganistan

കാബൂളിലെ ഷിയാ പള്ളിക്ക് നേരെ വെടിവെപ്പ്: 14 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഷിയാ പള്ളിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ആക്രമണം. ആഷൂറ ദിനാഘോഷത്തിനായി പള്ളിയിലെത്തിയവര്‍ക്ക്...

അഫ്ഗാനിസ്ഥാന്‍ ഇസിലിന്റെ ശവപ്പറമ്പാകുമെന്ന് പ്രസിഡന്റ്

കാബുള്‍: രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്ന് ഇസില്‍ ഭീകരവാദികളെ തുടച്ചുനീക്കിയതായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി. പാര്‍ലിമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനുമായി അതിര്‍ത്തിപങ്കിടുന്ന നന്‍ഗര്‍ഹര്‍ പ്രവിശ്യ ഉള്‍പ്പെടെയുള്ള ചില മേഖലകളില്‍ ഇസില്‍ തീവ്രവാദികള്‍...

കാന്തഹാര്‍ വിമാനത്താവളത്തില്‍ തീവ്രവാദി ആക്രമണം: 37 മരണം

കാബൂള്‍: കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെ നടന്ന താലിബാന്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. 35 പേര്‍ക്ക് പരുക്കേറ്റതായും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. അതേസമയം, ആക്രമണം...

അഫ്ഗാനിസ്ഥാനില്‍ മണ്ണിടിഞ്ഞ് 52 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മണ്ണിടിഞ്ഞ് 52 പേര്‍ മരിച്ചു. വടക്കുകിഴക്കന്‍ അഫ്ഗാനിലെ ഗ്രാമത്തിലാണ് അപകടമുണ്ടായത്. തലസ്ഥാന നഗരമായ കാബൂളില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെ ക്വാഹാന്‍ ജില്ലയിലാണ് ശക്തമായ മഴയെതുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായത്. അഫ്ഗാനിലെ അവികസിത...

അഫ്ഗാനിസ്ഥാനില്‍ ബോംബാക്രമണത്തില്‍ രണ്ട് യു എസ് സൈനികര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനില്‍ ബോംബാക്രമണത്തില്‍ രണ്ട് യു എസ് സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ബോംബ് സ്‌ഫോടനമുണ്ടായത്. മാഗ്നറ്റിക് ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് അഫ്ഗാന്‍ ആഭ്യന്തര വക്താവ് സിദിഖ് സിദ്ദീഖി പറഞ്ഞു. ബോംബ് വാഹനത്തില്‍...

വോളിബോള്‍ മത്സരത്തിനിടെ അഫ്ഗാനില്‍ ചാവേര്‍ ആക്രമണം; 45 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വോളിബോള്‍ മത്സരത്തിനിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ യഹ്‌യാഖായില്‍ ജില്ലയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അറുപതിലധികം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്....

ഒരു വര്‍ഷത്തേക്ക് കൂടി അഫ്ഗാന്‍ അധിനിവേശത്തിന് ഒബാമയുടെ പച്ചക്കൊടി

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ സൈനിക ഇടപെടല്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ അമേരിക്കയുടെ തീരുമാനം. ഈ വര്‍ഷത്തോടെ അഫ്ഗാനിസ്ഥാനിലെ പതിറ്റാണ്ട് നീണ്ടുനിന്ന സൈനിക അധിനിവേശം അവസാനിപ്പിക്കുമെന്നായിരുന്നു ഇതുവരെ അമേരിക്ക വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഒരു വര്‍ഷം...

തീവ്രവാദത്തെ ഒരുമിച്ച് നേരിടാന്‍ പാക്-അഫ്ഗാന്‍ ധാരണ

ഇസ്‌ലാമാബാദ്: തീവ്രവാദത്തിനെതിരെ ഒരുമിച്ചു പോരാടാന്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തീരുമാനിച്ചു. പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷറഫ് ഗാനി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അഫ്ഗാനിസ്ഥാനില്‍ സമാധാനം നിലനിര്‍ത്തുന്നതിന് പാകിസ്ഥാന്‍ എല്ലാ വിധ പിന്തുണയും...

കാബൂളില്‍ സ്‌ഫോടനത്തില്‍ 3 നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തലസ്ഥാനത്ത് കാര്‍ ബോബ് സ്‌ഫോടനത്തില്‍ മൂന്ന് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. യു എസ് എംബസിക്ക് സമീപം വിമാനത്താവളത്തിലേക്കുള്ള റോഡിലായിരുന്നു സ്‌ഫോടനം. പതിനാറ് അഫ്ഗാന്‍ പൗരന്‍മാര്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റു. താലിബാന്‍ ആക്രമണത്തിന്റെ...

അഫ്ഗാനില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ആക്രമണം

കാബൂള്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ അഫ്ഗാനിസ്ഥാനില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തിന് നേരെ ആക്രമണം. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ കിഴക്കന്‍ കാബൂളിലെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇലക്ഷന്‍...