ഹംസ മുസ്ലിയാര് നിര്യാതനായി
ദോഹ (19/03/2013): സജീവ സുന്നി പ്രവര്‍ത്തകനും ഖത്തര്‍ മര്‍ക്കസ് സ്ഥാപക പ്രസിഡന്റുമായിരുന്ന ഹംസ മുസ്ലിയാര് പുത്തനത്താണി(58) മരണപ്പെട്ടു. 30 വര്‍ഷമായി ഖത്തറിലെ മുന്‍സിപ്പാലിറ്റിയില്‍ ജോലി ചെയ്തിരുന്ന ഹംസ മുസ്ലിയാര് കഴിഞ്ഞ വര്‍ഷമാണ് ജോലി മതിയാക്കി നാട്ടിലെത്തിയത്. ഹംസ മുസ്ലിയാരുടെ പേരില്‍ മയ്യത്ത് നിസ്കരിക്കാന്‍ ഐ.സി.എഫ് പ്രസിഡന്റ് അബ്ദു റസാഖ് പറവണ്ണയും, അബ്ദുല്‍ കരീം ഹാജിയും അഭ്യാര്‍ത്ഥിച്ചു.
വിനോദ്
ദോഹ, 13-03-2013: കോഴിക്കോട് മേപ്പയൂര്‍ കൊഴികല്ലൂര് മോയയില്‍ വിനോദ് (40) ഖത്തറില്‍ നിര്യാതനായി. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിനോദ് അവിടെ വെച്ചാണ് മരിച്ചത്. 13 വര്‍ഷമായി ഖത്തറിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കുഞ്ഞോത്ത് ഖദീജ
മുതുകുറ്റി(കണ്ണൂര്‍) തൈക്കണ്ടിപീടികകക്ക് സമീപം പരേതനായ നാവോത്ത്ചാലില് മൊയ്തുഹാജിയുടെ മകള്‍ കുഞ്ഞോത്ത് ഖദീജ(55) നിര്യാതയായി. ഭര്‍ത്താവ്: എന്‍ സി ഇബ്റാഹീം. മക്കളില്ല. സഹോദരങ്ങള്‍: അബ്ദുല്ല (റിയാദ്), മറിയം.
മുഹമ്മദ് ഹാജി
കുറുക്കോള്‍ (തിരൂര്‍) 3-3-2013: ഐ സി എഫ് ദുബൈ സെക്കട്രല് കമ്മിറ്റി സെക്രട്ടറി സുലൈമാന്‍ കന്മനത്തിന്റെ ഭാര്യാപിതാവ് വരമ്പനാലക്കല് മുഹമ്മദ് ഹാജി (62) നിര്യാതനായി. ഭാര്യ: തിത്തീമ്മ. മക്കള്‍: ഖൈറുന്നീസ, ശിഹാബുദ്ദീന് (ദുബൈ), സലീന, സിറാജുദ്ദീന് (വിദ്യാര്‍ഥി, കുറ്റിയാടി സിറാജുല്‍ ഹുദ). മറ്റു മരുമക്കള്‍: അബ്ദുര്‍ റഹ്മാന് വാരണാക്കര, നഫീസ അല്ലൂര്‍.
ആഇഷുമ്മു
ദോഹ – 28/02/2013: ഗറാഫ സെന്‍ട്രല്‍ ഐ സി എഫ് പ്രവര്ത്തകന് താനാളൂര്‍ പകര ഇസ്മാഈല്‍ ഹാജിയുടെ മാതാവ് ആഇഷുമ്മു (75) സ്വദേശത്ത് നിര്യാതായായി. പരേതയുടെ പേരില്‍ മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറത്തിനായി പ്രാര്‍ഥിക്കാനും ഐ സി എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുര്‍റസാഖ് പറവണ്ണയും അബ്ദുല്‍ കരീം ഹാജിയും അഭ്യര്‍ഥിച്ചു.
———————————————