തകര്‍ച്ചയിലും ഉയര്‍ച്ചയിലും കൂടെ നിന്നു; ഒടുവില്‍ കുട്ടിയമ്മയുടെ കൈയില്‍പിടിച്ച് മടക്കം

''എന്റെ രാഷ്ട്രീയത്തിലെ ഉയര്‍ച്ചക്ക് കുട്ടിയമ്മയാണ് കാരണം. ഞാന്‍ വീട്ടുകാര്യം ഒന്നും നോക്കാറില്ലായിരുന്നു. കൃഷിയും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം കുട്ടിയമ്മയാണ് നോക്കിയത്. അത്തരം ടെന്‍ഷന്‍ ഇല്ലാതെ പൊതുരംഗത്ത് നില്‍ക്കാന്‍ പറ്റി. അതില്‍ കൂടുതല്‍ ഭാഗ്യം എന്ത് വേണം''

മകൾക്ക് സുഖപ്രസവം; മാണി സാർ പുകവലി നിർത്തി

ദിവസേന പത്ത് പാക്കറ്റ് (നൂറ് സിഗരറ്റുകള്‍) വരെ ഒരു ദിവസം വലിക്കുമായിരുന്നെന്ന് മാണി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പുകവലിക്കാരാനായ മാണി ഇത് നിര്‍ത്തിയതിന് പിന്നിലൊരു കഥയുണ്ട്.

ആരോപണങ്ങളിലും തളരാത്ത പോരാളി

തനിക്കെതിരെ കടുത്ത ആരോപണങ്ങളുയര്‍ന്നിട്ടും തളരാതെയും പതറാതെയും രാഷ്ട്രീയ മേഖലയില്‍ അടിയുറച്ചു നില്‍ക്കാനും ധീരതയോടെ മുന്നോട്ടു പോകാനും അദ്ദേഹത്തിനായി.

കെഎം മാണി: റെക്കോര്‍ഡുകളുടെ തോഴന്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രി സ്ഥാനം വഹിച്ച വ്യക്തി. 8760 ദിവസം. അതായത് 24 വര്‍ഷം. | കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി. 13 തവണ

പിളര്‍പ്പുകള്‍ കണ്ട ചരല്‍കുന്ന്; പ്രഖ്യാപനങ്ങളും

ചരല്‍കുന്നില്‍ നടന്ന ക്യാമ്പില്‍വെച്ചാണ് കേരള കോണ്‍ഗ്രസ് രണ്ടായി പിരിഞ്ഞത്. കെ എം മാണിയും ജോസഫും രണ്ട് തട്ടിലേക്ക് മാറിയത് ഈ ക്യാമ്പിനെ തുടര്‍ന്നായിരുന്നു. അന്ന് നടന്ന യൂത്ത് ഫ്രണ്ട് സമ്മേളനത്തിലെ അഭിപ്രായ വ്യത്യാസമാണ് പിളര്‍പ്പിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

പാലാക്കാരുടെ മാണിസാര്‍; മാണി സാറിന്റെ സ്വന്തം പാലാ

പാലായ്ക്ക് കെ എം മാണി ആദ്യം കുഞ്ഞുമാണിയായിരുന്നു. പിന്നീടാണ് ജനഹൃദയം അദ്ദേഹത്തെ മാണി സാറാക്കിയത്. അന്തരിച്ച മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ പോലും ഒരു പൊതു ചടങ്ങില്‍ വച്ച് നിങ്ങളെല്ലാം മാണി സാറെന്നുവിളിക്കുന്ന കെ എം മാണിയെ ഞാനും മാണി സാറെന്നാണ് വിളിക്കുന്നത് എന്ന് പറയുകയുണ്ടായി.

മാണിസാറിന് യാത്രാമൊഴിയേകി കേരളം; ഒരു നോക്ക് കാണാൻ ആയിരങ്ങൾ

കോട്ടയത്ത് പാര്‍ട്ടി ഓഫിസില്‍ ഉച്ചക്ക് 12 ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം എത്തിച്ചേരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വഴിയോരങ്ങളില്‍ മാണി സാറിനെ അവസാനമായി കാണാന്‍ ആയിരങ്ങള്‍ എത്തിയതിനാല്‍ മണിക്കൂറുകള്‍ വൈകുകയായിരുന്നു. കോട്ടയത്തെ തിരുനക്കര മൈതാനിയിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുക.
// Wrap every letter in a span var textWrapper = document.querySelector('.ml10 .letters'); textWrapper.innerHTML = textWrapper.textContent.replace(/\S/g, "$&"); anime.timeline({loop: true}) .add({ targets: '.ml10 .letter', rotateY: [-90, 0], duration: 1300, delay: (el, i) => 45 * i }).add({ targets: '.ml10', opacity: 0, duration: 1000, easing: "easeOutExpo", delay: 1000 });