SPECIAL STORIES

രാഹുല്‍ വയനാട്ടില്‍: അനിശ്ചിതത്വം തുടരുന്നു; തീരുമാനം വൈകും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇന്ന് വൈകീട്ടോടെ തീരുമാനമുണ്ടാകുമെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ആതമവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെങ്കിലും തീരുമാനം വൈകാനാണ് സാധ്യതയെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. ഉച്ചക്ക് രാഹുല്‍ വാര്‍ത്താസമ്മേളനം വിളിച്ചതോടെ വയനാട് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാനകാര്യങ്ങള്‍ വിശദീകരിച്ചതൊഴിച്ചാല്‍ മറ്റൊന്നിനെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നില്ല.

നേർച്ചക്കോഴിയായി നിർത്തി; പിന്നെ ജയന്റ്കില്ലറായി

എൽ ഡി എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന പുന്നപ്ര വയലാർ സമര നായകൻ സാക്ഷാൽ വി എസ് അച്യുതാനന്ദനെതിരെ ആരെ നിർത്തുമെന്ന കൂലങ്കഷമായ അന്വേഷണത്തിൽ കോൺഗ്രസ് എത്തിച്ചേർന്നത് ഒരു സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമായ പി ജെ ഫ്രാൻസിസിലായിരുന്നു.

കഴിഞ്ഞകാല ഓർമകൾ അയവിറക്കി പൊറ്റക്കാടിന്റെ മകൻ

സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ പൊറ്റക്കാട് 1957ലാണ് ആദ്യമായി പാർലിമെന്റിലേക്ക് മത്സരിച്ചത്.

ജില്ലയില്‍ ഐ ഗ്രൂപ്പിന്റെ രഹസ്യയോഗം: കോഴിക്കോട് ഡി സി സി പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ലെങ്കില്‍...

സ്ഥാനാര്‍ഥി നിര്‍ണയത്തിലേറ്റ കനത്ത തിരിച്ചടി ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ ഐ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ രഹസ്യ യോഗം ചേര്‍ന്നു. ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ കെ പി സി സി ഭാരവാഹി എന്‍ സുബ്രഹ്മണ്യന്റെയും അഡ്വ. വീരാന്‍കുട്ടിയുടെയും നേതൃത്വത്തിലായിരുന്നു യോഗം.

CONSTITUENCY

ഗ്രാമങ്ങളുടെ തുടിപ്പറിഞ്ഞും യുവ ഹൃദയങ്ങൾ കീഴടക്കിയും പി വി അൻവർ

തിരൂരങ്ങാടി പി എസ് എം ഒ കോളജിലെ വിദ്യാർഥികൾ സ്വീകരണം നൽകി.

ആലത്തൂർ പിടിക്കാൻ യുവരക്തം

രാഹുൽ ഗാന്ധിയുടെ സേനയിലെ യുവ വനിതാ രക്തത്തിനെയാണ് കോൺഗ്രസ് ആലത്തൂരില്‍ നിയോഗിച്ചിരിക്കുന്നത്

ഇടത് സ്വതന്ത്ര പരീക്ഷണം മൂന്നാം പതിപ്പ്; “ചൂട് പിടിച്ച്’ പൊന്നാനി

എന്തൊക്കെ സംഭവിച്ചാലും ജില്ല കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് ലീഗ് നേതാക്കളും അനുയായികളും.

HISTORY

KERALA

NATIONAL