രമ്യത എന്ന സിദ്ധൗഷധം

അന്യരെ സ്നേഹിക്കാൻ കഴിയുന്നത് സമുന്നതമായ ഒരു മാനുഷിക ഗുണമാണ്. അതു സമൂഹത്തിന്റെ ഭദ്രതയും കെട്ടുറപ്പും വർധിപ്പിക്കും. സുരക്ഷിതത്വം ഉറപ്പാക്കും. തദ്വാരാ, സാമൂഹികവും മാനസികവുമായ ഐശ്വര്യം വളരും. വൈരാഗ്യവും പോരും അവസാനിക്കും. സ്വസ്ഥതയുള്ളയിടത്ത് സർഗാത്മകതയും വികസനോന്മുഖതയും കൂടുതലായിരിക്കും. അതു സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള വളർച്ച സാധ്യമാക്കും. ഇതൊരു സ്വപ്നമല്ല, മനുഷ്യാനുഭവ ചരിത്രമാണ്.

സ്മാരകശിലകളുടെ പാഠശാല

പക്ഷേ, എന്തൊക്കെയായിട്ടെന്താ, എങ്ങനെയൊക്കെയായിട്ടെന്താ. ഒടുക്കം ചെന്ന് കിടക്കേണ്ടത് ഈ വെറും പച്ചമണ്ണിലല്ലേ? അതെന്താ ഒരു ചിന്താക്ലീഷേയായി നമ്മുടെ മൂക്കിന് മുന്നിലൂടെ പാറി കാലിന്നടിയില്‍ അമര്‍ന്നുപോകുന്നു? എന്തുകൊണ്ട് നമ്മുടെ ഉള്ളിന്റെ ഉള്ളിലത് പൊടിഞ്ഞ് പടരുന്നില്ല?

ലാളന, ചുംബനം, തലോടൽ, ചേർത്തുപിടി

മക്കളെ നോക്കാത്ത മാതാപിതാക്കള്‍ ചുറ്റുപാടിലെമ്പാടുമുണ്ട്.. മഹാകവി പി പാട്ടുമ്പാടി നടക്കുകയെന്നല്ലാതെ മക്കള്‍ എങ്ങനെ വളരുന്നുവെന്നോ അവര്‍ എങ്ങനെ ചെലവഴിക്കുന്നുവന്നോ എങ്ങനെ ചെലവു കഴിയുന്നെന്നോ തിരിഞ്ഞുനോക്കാത്ത ഒരു കാലമുണ്ടായിരുന്നത്രെ. ജ്വരം പിടിച്ച് കിടക്കുന്ന മകനെ വൈദ്യനെ കാണിക്കാന്‍ കേണുപറഞ്ഞിട്ടും മൈന്റാക്കാതെ ഇറങ്ങിപ്പോകുന്ന നാറാപ്പിള്ള എന്ന നാറുന്ന അച്ഛന്റെ കഥ പറയുന്നുണ്ട്, സുഭാഷ് ചന്ദ്രൻ "മനുഷ്യന് ഒരു ആമുഖ'ത്തില്‍. പട്ടണത്തിലേക്ക് പോയി ബസിറങ്ങി താന്‍ കാണാതെ ഒളിച്ചുകടക്കുന്ന അച്ഛനെ കണ്ടുപിടിച്ച കഥയെഴുതിയിട്ടുണ്ട്, അന്തരിച്ച കഥാകാരി അഷിത.

അവളും ചിരി തുടങ്ങി പോലും!

പെട്ടെന്നെന്താ ഉണ്ടായത് എന്നറിയില്ല! നാട്ടിലാകെ പട്ടാളമിറങ്ങിയിരിക്കുകയാണ്. നരനായാട്ടാണ് നടക്കുന്നത്.

വിശപ്പെന്ന പാഠപുസ്തകം

വിശപ്പ് നല്ലൊരു പാഠപുസ്തകം തന്നെയാണ്. ആരുറപ്പില്ലാത്ത കുമിളസമൃദ്ധി നമ്മുടെ തനതായ വിശപ്പിനെ കട്ടുകൊണ്ടുപോയതാണോ ന്യൂജനിൽ നാമിന്ന് കാണുന്ന കലർപ്പുകളുടെ ഹേതു. പള്ള നന്നായി കാളുമ്പോളേ, നമ്മൾ ഭൂമിയിലാണ് ജീവിക്കുന്നത്, ഇത് കാമ്പാണ്, അത് കൂമ്പാണ്, ഇത് കഞ്ഞിയാണ്, അത് ഉണക്കമുള്ളനാണ് എന്നൊക്കെയുള്ള വിവേചന ധിഷണ ഉണരുകയുള്ളൂ. അല്ലെങ്കിൽ വെർച്യു വാർന്നുപോയ വെർച്വൽ ലോകത്തിലെ ആകാശപ്പക്ഷികളായി സ്വപ്‌നത്തിലൊഴുകുകയാണ് ചെയ്യുക.

ശരണ്യേ! നിനക്കെങ്ങനെ സാധിച്ചു?

നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും സന്തോഷമുണ്ടായ സന്ദർഭമേത്? നാളിന്നോളമുള്ള ജീവിതത്തിൽ നിങ്ങൾ ഏറ്റവും ദുഃഖിച്ച അവസരമേത്? നിങ്ങൾ നിങ്ങളുടെതായ ഉത്തരങ്ങളിലേക്ക് ആഴത്തിൽ കൂപ്പുകുത്തുന്നതിനിടെ കൗതുകകരമെന്ന് തോന്നുന്ന ഒരുത്തരം പറയാം.

ആദരവിലെ അനാദരവ്

അസൈനാർ മാഷും ഞാനും കഴിഞ്ഞ ദിവസം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് പറഞ്ഞ് വാക്കേറ്റത്തിന്റെ വക്കോളമെത്തി. ലേശംകൂടി തുടർന്നിരുന്നെങ്കിൽ കൂടിനിന്നവർ പിടിച്ചുമാറ്റേണ്ടി വരുമായിരുന്നു. "വിളിച്ചുവരുത്തിയിട്ട് മരക്കണ്ടം കൊടുത്തിട്ടെന്താ കാര്യം?' ഇതാണ് മാഷ് ചോദിക്കുന്നത്. "ഞാൻ കുറേക്കാലമായി സ്‌കൂളിലും ഇതേകാര്യം...

സ്‌നേഹത്തിലും വെറുപ്പിലും വേണം മിതത്വം

എല്ലാം ചോദിച്ചും കൂടിയാലോചിച്ചും ചെയ്യുന്ന കുരുത്തമുള്ളവനാണ് കൊളത്തൂരുകാരൻ അസീസ്. പഠിച്ച് പുറത്തിറങ്ങിയിട്ട് നാലഞ്ച് കൊല്ലമായിക്കാണും. ആദ്യമായി ജോലിയേറ്റ് ഒരുമാസം കഴിഞ്ഞപ്പോൾ എന്നെ കാണാൻ വന്നിരുന്നു. വളരെ ഹാപ്പിയായിരുന്നു, അന്ന് കക്ഷി. സംസാരത്തിൽ തരിപ്പ്...

മക്കളെ പൂ കാണിച്ച് മാടിവിളിക്കാമോ?

മക്കൾ മിടുക്കരാകണം എന്നാണ് എല്ലാ രക്ഷിതാക്കളും കൊതിക്കുക. പക്ഷേ, ആയതിലേക്ക് ഏതു വഴി പോകണം എന്ന് പലർക്കും അറിഞ്ഞുകൂടാ. പലരും കരുതിയത് തീറ്റയും കുടിയും എത്തിച്ചു കൊടുത്താൽ എല്ലാമായി എന്നാണ്. അതിലപ്പുറം അവരെ...

തിരിച്ചറിയാൻ ഇനിയും വൈകരുത്

വളരെ, ശ്രദ്ധിച്ചോളണം; അധ്യാപകരെ പറ്റിയാണ് പറയാൻ പോകുന്നത്! ഒരിടത്തെ ഒരധ്യാപകനെ പറ്റി ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട്, മുമ്പ് കാലത്താണ്. അവിടെ അഞ്ചാറ് ഗുരക്കൻമാരുണ്ട.് പക്ഷെ, അവരിലൊരാളെ അവിടുത്തെ ഒരൊറ്റ കുട്ടിക്കും കണ്ണിനുകണ്ടുകൂടാ. കാരണം...

Latest news