ധനമന്ത്രിയുടേത് ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റെന്ന് പ്രതിപക്ഷം; ജനക്ഷേമകരമെന്ന് ഭരണപക്ഷം

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത് ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള യാഥാര്‍ഥ്യ ബോധമില്ലാത്ത ബജറ്റാണിതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കാരുണ്യയെ കൊലപ്പെടുത്തി...

കൈയടിക്കാം, ഈ ബജറ്റിന്

ജനപ്രിയമെന്ന് ഒറ്റനോട്ടത്തില്‍ വായിക്കാവുന്നതാണ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച കേരള ബജറ്റ്. തിരഞ്ഞെടുപ്പ് വര്‍ഷമാകുമ്പോള്‍ ഏതൊരു ധനമന്ത്രിയും ചെയ്യുന്ന കൗശലങ്ങള്‍ ഐസക്കിന്റെ ബജറ്റിലും കാണാം. ധനപ്രതിസന്ധി എന്ന യാതാര്‍ഥ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ ഇതിലപ്പുറം ജനപ്രിയത ബജറ്റില്‍ കൊണ്ടുവരിക ദുഷ്‌കരവുമാണ്. ആ അര്‍ഥത്തില്‍ ഈ ബജറ്റിനെ രണ്ട് കൈകള്‍ കൊട്ടി പിന്തുണക്കാം.

ബജറ്റ്: പ്രവാസികള്‍ക്ക് ആശ്വാസം; കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് അവസരം

പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്നു കൂടുതല്‍ നിക്ഷേപ പദ്ധതികളുമായി ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന ബജറ്റില്‍ പ്രവാസികള്‍ക്ക് ഒട്ടേറെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ പ്രവാസി നിക്ഷേപങ്ങള്‍ കേരളത്തിലെത്തിക്കുന്നതിനും ലോക കേരള സഭയുടെ തുടര്‍ പ്രവര്‍ത്തങ്ങള്‍ക്കുമായി ഈ വര്‍ഷം 81 കോടി രൂപയാണ് വകയിരുത്തിയത്. #Budget2016 #ThomasIsacc #Pravasi

സ്വര്‍ണം, മദ്യം, സിനിമാ ടിക്കറ്റ് വില കൂടും; ആഡംബര വീടുകള്‍ക്ക് അധിക നികുതി

സിമന്റ്, ഗ്രാനൈറ്റ്, കാര്‍, എ സി, ഫ്രിഡ്ജ്, സിഗരറ്റ്, ഹെയര്‍ ഓയില്‍, ടൂത്ത്‌പേസ്റ്റ്, കമ്പ്യൂട്ടര്‍, അതിവേഗ ബൈക്കുകള്‍, നോട്ടുബുക്ക്, കണ്ണട, ടെലിവിഷന്‍, സ്‌കൂള്‍ ബാഗ്, മുള ഉരുപ്പടികള്‍, സെറാമിക് ടൈലുകള്‍, കുപ്പിവെള്ളം, പാക്കറ്റിലടച്ച ശീതള പാനീയങ്ങള്‍, വെണ്ണ, നെയ്യ്, പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ എന്നിവക്കും വില വര്‍ധിക്കും.

തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍പാത നിര്‍മാണം നടപ്പു വര്‍ഷം

കേന്ദ്ര, സംസ്ഥാന പങ്കാളിത്തത്തോടെ കെ ആര്‍ ഡി സി നിര്‍മിക്കുന്ന പാത പൂര്‍ത്തിയായാല്‍ നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടെത്താനാകും.

ഒരു ശതമാനം പ്രളയ സെസ് പ്രഖ്യാപിച്ചു

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവയ്ക്ക് അര ശതമാനം സെസും 12, 18, 28 ശതമാനം ജിഎസ്ടി സ്ലാബില്‍ വരുന്നവയ്ക്ക് ഒരു ശതമാനം സെസും ഏര്‍പ്പെടുത്തും. രണ്ട് വര്‍ഷത്തേക്ക് സെസ് പിരിക്കുവാനാണ് തീരുമാനം.

ക്ഷേമ പെന്‍ഷനുകളില്‍ 100 രൂപയുടെ വര്‍ധന

അഞ്ച് വര്‍ഷം കൊണ്ട് ക്ഷേമ പെന്‍ഷനുകള്‍ 1500 രൂപയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഐസക് വ്യക്തമാക്കി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി; മറ്റ് ദേവസ്വങ്ങള്‍ക്ക് 36 കോടി

ശബരിമലക്ക് മൊത്തം 739 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ദേവസ്വം ബോര്‍ഡിന്റെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നതായുള്ള ചില തത്പര കക്ഷികളുടെ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

6000 കിലോമീറ്റര്‍ റോഡ് പുതുതായി നിര്‍മിക്കും; കുടുംബശ്രീക്ക് 1000 കോടി

ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തു ലക്ഷമാക്കും. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ദീര്‍ഘകാലം ഈടുനില്‍ക്കുന്ന ഡിസൈനര്‍ റോഡുകളാക്കും. പൊതു മരാമത്ത് വകുപ്പിന് 1,367 കോടി രൂപ അനുവദിക്കും.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതുതായി എത്തിയത് രണ്ടര ലക്ഷം കുട്ടികള്‍

രണ്ടര ലക്ഷം കുട്ടികളാണ് പൊതു വിദ്യാലയങ്ങളില്‍ പുതുതായി എത്തിയത്. സര്‍ക്കാര്‍ സ്‌കൂളുകള്‍ ആധുനിക വത്കരിക്കാന്‍ തുക നീക്കിവച്ചതായി മന്ത്രി പ്രഖ്യാപിച്ചു.

Latest news