സീനിയർ മലയാള പ്രസംഗത്തിൽ സിറാജുൽഹുദയുടെ സമഗ്രാധിപത്യം

സീനിയർ മലയാള പ്രസംഗ മത്സരത്തിലെ ആദ്യ നാല് സ്ഥാനങ്ങളും നേടിയെടുത്ത് സിറാജുൽഹുദാ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്.

താളവും ഈണവും ഇണകോര്‍ത്തു ഇശലുകളില്‍ നിറഞ്ഞ് അറബന മത്സരം

ചാവക്കാട്: എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ വേദി ഒന്നില്‍ അറബന മത്സരത്തില്‍ താളവും ഈണവും ഇണകോര്‍ത്തപ്പോള്‍ സദസ്സ് അക്ഷരാര്‍ഥത്തില്‍ നിശ്ശബ്ദമായി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമായിരുന്നു കാഴ്ചവെച്ചത്....

സാഹിത്യോത്സവിന്റെ സംഘാടന മികവ് മാതൃകാപരം ടി എൻ പ്രതാപന്‍ എം പി

ചാവക്കാട്: രാജ്യത്ത് നടക്കുന്ന വിവിധ കലാമേളകളില്‍ നിന്നും വ്യത്യസ്തമായി മാതൃകാപരമായ സംഘാടനമികവാണ് എസ് എസ് എഫ് സാഹിത്യോത്സവുകള്‍ മുന്നോട്ട് വെക്കുന്നതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു. എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ സമാപന സംഗമത്തിലെ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടമുള്ള...

നാലിനങ്ങളിലും ഒന്നാം സ്ഥാനം: അശ്കർ ഇത്തവണയും കലാപ്രതിഭ

ചാവക്കാട്: എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ കലാപ്രതിഭ ഇത്തവണയും തൃശൂരിൽ നിന്നുള്ള അശ്കർ ഇ എസ് തന്നെ. മത്സരിച്ച നാലിനങ്ങളിലും ഒന്നാമതെത്തിയാണ് തുടർച്ചയായ രണ്ടാം തവണയും ഈ നേട്ടം കൈവരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി...

വൈവിധ്യം വിളിച്ചോതി സാഹിത്യോത്സവ്‌ വേദികള്‍

ചാവക്കാട്: എസ് എസ് എഫ് 26ാമത് സംസ്ഥാന സാഹിത്യോത്സവിന് വേണ്ടി ചാവക്കാട് സംവിധാനിച്ച വേദികള്‍ വൈവിധ്യം കൊണ്ട് ശ്രദ്ധേയമാകുന്നു. പഴമയും പുതുമയും ഇടകലര്‍ത്തി സമൂഹത്തെ ധര്‍മത്തിന്റെ പാതയില്‍ പിടിച്ചുനിര്‍ത്തുന്ന ഇതിവൃത്തമാണ് വേദികളില്‍ ദൃശ്യാവിഷ്‌കരിച്ചിട്ടുള്ളത്....

സച്ചിദാനന്ദൻ വെല്ലുവിളികളെ അതിജീവിച്ച എഴുത്തുകാരനെന്ന് തോമസ് ജേക്കബ്

ചാവക്കാട്:അടിയന്തിരാവസ്ഥക്കാലത്തും അസഹിഷ്ണുതയുടെ കാലത്ത് ആളുകള്‍ കൊല്ലപ്പെടുന്ന പുതിയ കാലത്തും വെല്ലുവിളികളെ അതിജീവിച്ച എഴുത്തുകാരനാണ് സച്ചിദാനന്ദനെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ്. എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് സച്ചിദാനന്ദന് സമ്മാനിച്ച ശേഷം...

ഉമര്‍ ഖാസിയുടെ രചനകള്‍ നിരന്തരം വായിക്കപ്പെടണം : പ്രൊഫ. എ പി അബ്ദുല്‍ വഹാബ്

ചാവക്കാട്: സമൂഹത്തെ വര്‍ഗീയവത്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ സജീവമായ ഫാഷിസ്റ്റ് കാലത്ത് പ്രതിരോധം തീര്‍ക്കുന്നവയാണ് ഉമര്‍ ഖാസിയുടെ രചനകളെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ്. സംസ്ഥാന സാഹിത്യോത്സവിന്റെ...

വെളിച്ചം കാണുന്നത് 100 പുസ്തകങ്ങള്‍ ചരിത്ര നേട്ടത്തില്‍ ഐ പി ബി

ചാവക്കാട്: ഒരേ വേദിയില്‍ ഒറ്റയടിക്ക് 100 പുസ്തകങ്ങള്‍ പുറത്തിറക്കി ചരിത്രത്തില്‍ ഇടം നേടുകയാണ് ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ. കേരളത്തിലെ പ്രസാധന ചരിത്രത്തില്‍ ഒരു പുസ്തക പ്രസാധക സംഘം ഇത്രയധികം പുസ്തകങ്ങള്‍ ഒരുമിച്ച് പുറത്തിറക്കുന്നത്...

Latest news