കൺതടങ്ങളിൽ പടർന്ന നോവ്

ജോലി കഴിഞ്ഞ് റൂമിലെത്താൻ വൈകുന്ന റാശിദിനും കൂട്ടുകാർക്കും നോമ്പുതുറ ഒരുക്കി കാത്തിരിക്കുന്ന രതീഷിനെ കണ്ടത് അബൂദബിയിലെ മുസഫ്ഫയിൽ വെച്ചായിരുന്നു. റാസൽഖൈമയിലെ പെട്രോൾ സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന സമീറിനും സുഹൈലിനും വസീമിനും നോമ്പുതുറക്കാനുള്ള വിഭവങ്ങൾ എത്തിക്കുന്നത് കുമാർ എന്ന ശ്രീലങ്കൻ സ്വദേശിയാണ്.

കാറ്റിലും കോളിലും പതറാതെ അത്താഴവും നോമ്പുതുറയും

ആഴക്കടലിന്റെ മടിത്തട്ടിലിരുന്ന് നിസ്‌കരിച്ചും നോമ്പ് തുറന്നും ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം വേറിട്ടൊരു കാഴ്ചയാണ്.

നോമ്പിന്റെ പൊരുള്‍

കൃത്യമായ ലക്ഷ്യങ്ങളോടെ മനുഷ്യകുലത്തിന് ഇലാഹനുവദിച്ച പരിശീലന കാലയളവാണ് റമസാൻ. അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ ആസ്വാദനത്തിന് ചില പാകപ്പെടലുകൾ അനിവാര്യമാണ്.

ആത്മാവിനെ സംസ്‌കരിക്കുക

മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് അവര്‍ക്ക് ഇല്ലാതായി തനിക്ക് ലഭിക്കണമെന്ന് കൊതിക്കുന്നവരാണ് അസൂയാലുക്കളില്‍ ഒരു വിഭാഗം. തനിക്കു കിട്ടിയില്ലെങ്കിലും മറ്റവന്റെത് നശിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മറ്റൊരു വിഭാഗം. ഇവ രണ്ടും കെട്ട മനസ്ഥിതിയില്‍ നിന്ന് ഉണ്ടാകുന്നതാണ്.

നിരര്‍ഥകമാണ് അഹങ്കാരം

അല്‍പം പ്രതാപമോ മറ്റോ ഉണ്ടെങ്കില്‍ ഗര്‍വോടെ പെരുമാറുന്ന പലരെയും നാം കണ്ടുമുട്ടുന്നുണ്ട്. പണമോ അധികാരമോ പാണ്ഡിത്യമോ പോലെ കരഗതമാക്കാന്‍ പ്രയാസമുള്ളവ കൈയില്‍ വരുമ്പോള്‍ നിലമറന്ന് പെരുമാറുന്ന ധാരാളം പേരുണ്ട് സമൂഹത്തില്‍. മറ്റുള്ളവര്‍ വെറും കീടങ്ങളും താന്‍ മഹാമിടുക്കനുമാണെന്ന ദുഷ്ചിന്തയാണ് പ്രധാനമായും നിലമറന്നുള്ള അഹങ്കാരത്തിലേക്ക് നയിക്കുന്നത്.

സത്‌സ്വഭാവം സാധ്യമാക്കാം

ഇത് വിവര സാങ്കേതിക വിദ്യകളുടെ യുഗം. തൊഴിലുകളും തൊഴില്‍ മേഖലകളും തഴച്ചുവളരുന്ന അന്തരീക്ഷം. ദിനംപ്രതി നാഷണല്‍, മള്‍ട്ടിനാഷണല്‍ കമ്പനികള്‍ മുളച്ചുപൊന്തുന്നു. വികസന സൂചികകള്‍ കുതിച്ചും കിതച്ചും നിലകൊള്ളുന്നു. പക്ഷേ, വികസനത്തിന്റെ വീമ്പിളക്കലുകള്‍ക്കിടയിലും മാറ്റത്തിന്റെ...

നിരാശ വേണ്ട; അല്ലാഹുവിന്റെ കാരുണ്യമുണ്ട്‌

സ്രഷ്ടാവിന്റെ ദയാവായ്പിന്റെ അനന്തതയിലേക്ക് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധ ക്ഷണിക്കുകയാണ് തിരുനബി(സ്വ).

ഭയഭക്തി വിജയത്തിന്റെ അടിത്തറ

സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കുകയും നരക കവാടങ്ങള്‍ അടക്കുകയും പിശാചിനെ ചങ്ങലകളില്‍ ബന്ധിക്കുകയും ചെയ്യുന്ന പുണ്യ റമസാനില്‍ ഹൃദയം ഭക്തിനിര്‍ഭരമാക്കാനാകണം ഓരോ വിശ്വാസിയുടെയും ശ്രമം.

ഇങ്ങ് തരിമ്മേ പാത്രങ്ങള്, ഞാൻ കഴുകിത്തരാ…

ഇ സുലൈമാൻ ഉസ്താദിന്റെ വീടിന് തൊട്ടടുത്ത് തന്നെ ഒരു കെട്ടിടം കാണാം. നിറയെ ഗ്രന്ഥങ്ങളുള്ള ഒരു പുര. നിരവധി വിജ്ഞാനകുതുകികളുടെ റഫറൻസ് ആശ്രയമാണ് അവിടം. വെള്ളിയാഴ്ചകളിൽ ഉസ്താദിന്റെ നേതൃത്വത്തിൽ അവിടെ മതാധ്യാപനവും നടക്കാറുണ്ട്. മക്തബതു ആഇശ എന്ന ലൈബ്രറി ആണിത്. ഉമ്മായുടെ ഓർമക്കായി സ്ഥാപിച്ചതാണ് ഈ ലൈബ്രറി. ഉസ്താദിന്റെ ഹൃത്തടത്തിലെ ഉമ്മ വിളങ്ങി നിൽക്കുന്നത് ഇങ്ങനെ അറിവുകളുടെ അക്ഷയഖനികളായാണ്.

ആർത്തി അപകടമാണ്

പണം, പ്രശസ്തി, അധികാരം എന്നിവ നേടിയെടുക്കാൻ ഏത് ഹീനകൃത്യം ചെയ്യാനും മനുഷ്യന് മടിയില്ലാതായിത്തീർന്നിരിക്കുന്നു. പലിശ, പൂഴ്ത്തിവെപ്പ്, ചതി, കൊള്ള, കൊല തുടങ്ങിയവ നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞു. ഇസ്‌ലാം ഐഹികതയോടുള്ള ആർത്തിയെ വെറുക്കുന്നു. ധനമോഹത്തെ റസൂൽ(സ) പലതവണ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.