അഴിക്കുള്ളിലെ സ്വാതന്ത്ര്യകാഹളങ്ങൾ

സമൂഹം രോഗികളാക്കിത്തീർക്കുന്ന ദുർബലരുടെ ചിത്രം ഈ നോവൽ നമുക്ക് ഉൾക്കാഴ്ചയേകുന്നുണ്ട്. അസന്തുഷ്ടരായ ജനത ഏകാധിപത്യത്തോട് കലഹിക്കുന്ന രാഷ്ട്രീയമാണ് നോവൽ പറയുന്നത്. ഒരു ജനതയെ ഭ്രാന്തരാക്കി വാഴുന്ന അധികാരത്തോടുള്ള കലഹമാണിതിൽ.

ശബ്ദമുഖരിതമായ ദശാബ്ദം

ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ ചൊല്ലിയുള്ള പര്യാലോചനകൾ ധൈഷണിക മണ്ഡലങ്ങളിൽ സജീവമായ സാഹചര്യത്തിലൂടെ നാം കടന്നുപോയിക്കൊണ്ടിരിക്കെ, ഒരാവർത്തി വായിക്കേണ്ടതാണ് പ്രണാബ് മുഖർജിയുടെ ഇന്ദിരാ നാളുകളുടെ ഈ പുസ്തകം. പൗരന്മാരുടെ ജീവൽപ്രശ്‌നങ്ങളെ മുഖവിലക്കെടുക്കുന്നതും ജനാഭിലാഷങ്ങളുടെ സംരക്ഷണം സാധ്യമാക്കേണ്ടതുമായ നവ ജനാധിപത്യം കെട്ടിപ്പടുക്കുന്നതിൽ ജാഗ്രതയുടെയും കരുതലിന്റെയും പാഠം തുറന്നുവെക്കുന്നുണ്ട് ഈ രചന.