കരളലിയിപ്പിക്കും കിഴക്കൻ ചിത്രങ്ങൾ

ഉത്തർ ദിനാജ്പൂരിലെ പാച്ചുറസിയയിൽ ആയിരങ്ങൾ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ നാല് വയസ്സുള്ള പിഞ്ചു ബാലന്റെ അരികിലേക്ക് ഭക്ഷണ പാത്രവുമായി ചെന്ന നിമിഷം. കൊടുക്കാൻ പാത്രമില്ലാതെ വന്നപ്പോൾ ആ കുഞ്ഞുമോൻ നിഷ്‌കളങ്കമായി തന്റെ വസ്ത്രം ഊരി നീട്ടിയത് മനസ്സിനെ മുറിവേൽപ്പിച്ച ബംഗാളിലെ പച്ചയായ ജീവിതങ്ങളുടെ നേർകാഴ്ചകളിൽ ചിലതായിരുന്നു...

വേദന! വേദന മാത്രം…

നീ സിറാജും സിറാജ് നീയുമായി അലിഞ്ഞു ചേർന്നിരുന്നു. ആ ചേർത്തു പിടിക്കലിന് സമൂഹം നിന്നോട് കാണിച്ച വാത്സല്യം ഞാനന്നു കണ്ടു, പ്രയത്‌നങ്ങൾ വെറുതെയായില്ല സഹോദരാ.. നിന്റെ ആത്മാവിന് നിത്യശാന്തിയുണ്ടാകും.

കണ്ടിട്ടും കണ്ടിട്ടും മതിവരാതെ

മസ്ജിദുന്നബവിയുടെ ശില്പചാതുര്യം ഏറെ ആകർഷിക്കും. കൊത്തുപണികൾ കൊണ്ട് അലംകൃതമായ വാതിലുകളും മാർബിൾ തൂണുകളും ഏറെ കമനീയമാണ്. താനെ തുറക്കുന്ന മേൽപ്പുര നമ്മെ അതിശയിപ്പിക്കും. ഇങ്ങനെ തുറക്കുന്നത് കൊണ്ട് പള്ളിക്കുള്ളിലിരുന്ന് ആകാശം കാണാം.

മരണ നിഴലിലൊരു തീർഥയാത്ര

പെട്ടെന്നാണ് അത് സംഭവിച്ചത്. സമയം അർധ രാത്രി. കപ്പൽ അപകടത്തിലേക്കാണെന്ന ആദ്യ സൈറൺ. മൂന്ന് സൈറൺ മുഴങ്ങിയാൽ കടലിലേക്ക് ചാടണം. രണ്ടാം സൈറണും മുഴങ്ങി. ആൾക്കാർ വെപ്രാളത്തിൽ പരിസരം മറന്നിരിക്കുന്നു. മൂന്നാമത്തേത് കൂടി മുഴങ്ങിയാൽ ആയിരത്തോളം വരുന്ന ഹാജിമാരുടെ യാത്ര ഇവിടെ അവസാനിക്കും, കൂടെ ജീവിത യാത്രയും. അര നൂറ്റാണ്ട് മുമ്പുള്ള ഹജ്ജോർമകൾ...

വിട, ഉമ്മുൽ ഖുറാ…

ഹജ്ജിന് വരുന്ന എല്ലാവരും ഒരേ സമയം സംഗമിക്കുന്ന അറഫ. സമത്വത്തിന്റെ ഉദാത്ത ഇസ്‌ലാമിക മാതൃക. കറുത്തവനും വെളുത്തവനും ചെറിയവനും വലിയവനും അടങ്ങിയ മനുഷ്യ മഹാപ്രളയം.

കാന്തല്ലൂരിലെ പുലരി

അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. എക്കാലത്തും ഒരുപോലെ യാത്രികനെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന ഇടുക്കി എന്ന ഗിരിശൃംഗങ്ങളുടെ നാട്. ഇടുക്കിയിലെ മുക്കുംമൂലയും ഒന്നിനൊന്ന് മികച്ചതാണ്.

ഓളങ്ങളാൽ തീർത്ത പെരുമുഴക്കങ്ങൾ

പുതിയ രചനാ സമീപനങ്ങളെ വിയോജിപ്പിന്റെ അസ്ത്രങ്ങളാൽ മുറിപ്പെടുത്താൻ ആറ്റൂർ ശ്രമിച്ചില്ല. യുവകവികളോടും അവരുടെ രചനകളോടും അങ്ങേയറ്റം ആദരവും ഒപ്പം പ്രോത്സാഹനവും നൽകാൻ ആറ്റൂർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

നിഷേധ ഭാവങ്ങൾ കീറിപ്പറിച്ച ജീവിതങ്ങൾ

കുടുംബ ശൈഥില്യത്തിന്റെ നോവും പിടച്ചിലും തീവ്രമായി ആവിഷ്‌കരിക്കുന്നു ഈ നോവൽ. വർത്തമാന കാലത്തിന്റെ ഭീതിപ്പെടുത്തുന്ന ജീവിതാവസ്ഥകളിൽ ഒറ്റപ്പെടുന്നവരുടെ കഥ കൂടിയായി മാറുന്നു "പെണ്ണച്ചി'.

ലോൺ പലിശയും ടാക്‌സും: ചേർച്ചയില്ലാത്ത ഇണകൾ

നമ്മൾ ചെയ്ത ഒരു പോരാത്തരമോർത്ത് നമ്മൾ തന്നെ സങ്കടപ്പെടേണ്ടി വരിക എന്നത് സങ്കടകരമാണ്. കേൾക്കൂ, എന്താണ് കാര്യമെന്ന്.

ലബ്ബൈകിൽ അലിഞ്ഞ്…

കുറച്ച് ദിവസം കൊണ്ട് ദിയാർ മദീനയിൽ നിന്ന് ഹറമിലേക്കുള്ള വഴി എല്ലാവർക്കും സ്വന്തം വീട്ടുമുറ്റം പോലെ പരിചിതമായിരുന്നു. മനസ്സില്ലാ മനസ്സോടെ മദീനയോട് യാത്ര പറഞ്ഞ് ഹാജിമാർ ബസിൽ കയറാൻ തുടങ്ങി. മുഹ്‌രിം തന്റെ ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം പൂർണമായും അല്ലാഹുവിൽ അർപ്പിക്കുകയാണ്. വികാരവിചാരങ്ങളിലും അടക്കങ്ങളിലും അനക്കങ്ങളിലും ഇനി അല്ലാഹു മാത്രം.