പരവൂര്‍ വെടിക്കെട്ടപകടം: മരണസംഖ്യ ഉയരുന്നു; മരണം 109

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 109 ആയി. ചികില്‍സയിലിരുന്ന മൂന്നുപേര്‍ കൂടി ഇന്ന് മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരുന്ന പള്ളിപ്പുറം സ്വദേശി വിനോദ്...

കമ്പത്തോടുള്ള കമ്പം തീരാതെ..

പരവൂര്‍: ആറ് പതിറ്റാണ്ട് മുമ്പുണ്ടായ ദുരന്തത്തില്‍ കമ്പം ഇനി വേണ്ടെന്ന ചര്‍ച്ചകള്‍ ഇവിടെ ഉണ്ടായതാണ്. എന്നാല്‍ അന്നും കമ്പം നടത്തുന്നതിനോടായിരുന്നു കൂടുതല്‍ പേര്‍ക്കും കമ്പം. പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഇന്നലെ വീണ്ടുമൊരു ദുരന്തം താണ്ഡവമാടിയപ്പോള്‍...

ദുരന്തഭൂമിയായ മാറിയ ഉത്സവപ്പറമ്പ്

കൊല്ലം: ആകാശത്ത് വിരിഞ്ഞ നിറങ്ങള്‍ നോക്കി നിന്ന ആയിരങ്ങള്‍ ആര്‍ത്തനാദത്തിലേക്ക് വീണത് ഒരൊറ്റ സെക്കന്റു കൊണ്ടായിരുന്നു. രാത്രി 11.40ന് തുടങ്ങിയ വെടിക്കെട്ട് അവസാനഘട്ടത്തിലെത്താനിരിക്കെ 3.10ന് വെടിക്കെട്ടിന്റെ ഭാഗമെന്ന പോലെ ഒരു തീഗോളം, പിന്നാലെ...

ദുരന്ത സ്ഥലത്ത് നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയുമെത്തി

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും അപകട സ്ഥലം സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് വിമാനത്തില്‍ വന്നിറങ്ങിയ മോദി വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറിലാണ് കൊല്ലത്തെ ആശ്രാമം മൈതാനത്ത് എത്തിയത്. ഡല്‍ഹി ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ...

മരിച്ചവരില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാരനും

കൊല്ലം: വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാരനും. ജനകൂട്ടത്തെ നിയന്ത്രിക്കാനത്തെിയ കൊല്ലം എ ആര്‍ ക്യാമ്പിലെ പോലീസുകാരനായ സജി സെബാസ്റ്റ്യന്‍ (45) ആണ് ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞത്. ഉത്സവത്തിനെത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന ചുമതലയായിരുന്നു...

കുറ്റത്തിനൊടുക്കുന്ന പിഴ

4എഴുതേണ്ടത് അപകടത്തെക്കുറിച്ചാണ്. എന്തൊക്കെ അപകടത്തെക്കുറിച്ച് എന്ന് മാത്രമേ സംശയമുള്ളൂ. നൂറിലേറെപ്പേരെ ജീവനെടുത്തുവെന്നതിനാല്‍ വെടിക്കെട്ട് അപകടത്തിന്റെ ചൂടാറിയിട്ടില്ല. മുമ്പുള്ള ദിവസങ്ങളില്‍ ആനകള്‍ ഇടഞ്ഞ് ഏതാനും പേരുടെ ജീവനെടുത്ത സംഭവങ്ങളുണ്ടായിരുന്നു. ഇതേക്കുറിച്ചാണോ എഴുതേണ്ടത്, അതോ ദുരന്തങ്ങള്‍...

ആവര്‍ത്തിക്കുന്ന വെടിക്കെട്ട് ദുരന്തങ്ങള്‍

കണ്ണൂര്‍ :കേരളത്തില്‍ ചെറുതും വലുതുമായ വെടിക്കെട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടുകള്‍ ദുരന്തത്തിന് വഴിമാറുന്നത് തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ 20 വര്‍ഷത്തെ വെടിക്കെട്ട് ദുരന്തങ്ങളുടെ...

ദേശീയ ദുരന്തമായി കാണണം: കാന്തപുരം

കോഴിക്കോട്: കൊല്ലം ജില്ലയിലെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ 110 പേര്‍ക്ക് ജീവഹാനി നേരിടാനിടയായ സംഭവത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഗാധ...

പരവൂര്‍ വെടിക്കെട്ട് ദുരന്തം: ഫേസ്ബുക്ക് ‘സേഫ്റ്റി ചെക്ക്’ പേജ് തുടങ്ങി

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് ഫേസ്ബുക്ക് 'സേഫ്റ്റി ചെക്ക്' പേജ് തുടങ്ങി. ആരൊക്കെ ദുരന്തത്തില്‍പെട്ടുവെന്നതിന്റെ പൂര്‍ണരൂപം വ്യക്തമാവാത്ത സാഹചര്യത്തിലാണ് ഫേസ്ബുക്ക് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 'The Puttingal Temple Fire',...

പരവൂര്‍ ദുരന്തം: എംഎ യൂസഫലിയും രവിപിള്ളയും സഹായം പ്രഖ്യാപിച്ചു

ദുബൈ: കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിനിരയായവര്‍ക്ക് വ്യവസായികളായ എംഎ യൂസഫലിയും രവിപിള്ളയും സഹായം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവുമാണ് യൂസഫലി പ്രഖ്യാപിച്ചത്. മരിച്ചവര്‍ക്ക്...

Latest news