കോട്ടയത്തും പാലായിലും പൊതു ദര്‍ശനം; വിലായപയാത്ര ആരംഭിച്ചു
സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാലാ കത്തീഡ്രല്‍ പള്ളിയില്‍
കെ എം മാണിയുടെ വേര്‍പാട്; യു ഡി എഫ് പ്രചാരണം രണ്ടു ദിവസത്തേക്കു നിര്‍ത്തിവച്ചു
വ്യാഴാഴ്ച നടക്കുന്ന സംസ്കാര ചടങ്ങുകള്‍ക്കു ശേഷം മാത്രമെ സജീവ പ്രചാരണം പുനരാരംഭിക്കൂയെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു
തകര്‍ച്ചയിലും ഉയര്‍ച്ചയിലും കൂടെ നിന്നു; ഒടുവില്‍ കുട്ടിയമ്മയുടെ കൈയില്‍പിടിച്ച് മടക്കം
''എന്റെ രാഷ്ട്രീയത്തിലെ ഉയര്‍ച്ചക്ക് കുട്ടിയമ്മയാണ് കാരണം. ഞാന്‍ വീട്ടുകാര്യം ഒന്നും നോക്കാറില്ലായിരുന്നു. കൃഷിയും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം കുട്ടിയമ്മയാണ് നോക്കിയത്. അത്തരം ടെന്‍ഷന്‍ ഇല്ലാതെ പൊതുരംഗത്ത് നില്ക്കാന് പറ്റി. അതില്‍ കൂടുതല്‍ ഭാഗ്യം എന്ത് വേണം''
പാവങ്ങളുടെ മനസ്സ് കണ്ടു; അവര്‍ക്കായി നല്‍കിയത് നിരവധി പദ്ധതികള്‍
കര്‍ഷകര്‍ക്ക് വിള ഇന്‍ഷ്വറന്‍സ്. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിക്കുന്നവരെ സഹായിക്കാന്‍ റിവോള് വിംഗ് ഫണ്ട്, ഗ്രീന്‍ ഹൗസ്, സ്കൂള്‍ കുട്ടികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, അഗതികള്‍ക്ക് പെന്ഷന്, തൊഴിലില്ലായ്മ വേതനം, മത്സ്യത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി... ആ പട്ടിക അവസാനിക്കുന്നില്ല
കെ എം മാണി രാഷ്ട്രീയത്തിലെ അതികായന്, സംഭാവനകള്‍ എപ്പോഴും ഓര്‍ക്കും: പ്രധാന മന്ത്രി
കേരള രാഷ്ട്രീയത്തില്‍ പുതിയ രീതി വളര്‍ത്തിയെടുക്കാന്‍ മാണിക്കു കഴിഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാട് കേരള കോണ്‍ഗ്രസിനു മാത്രമല്ല, സംസ്ഥാനത്തിനു പൊതുവിലും നിയമസഭക്കു വിശേഷിച്ചും കനത്ത നഷ്ടമാണ്- മുഖ്യമന്ത്രി പിണറായി വിജയന്
മകൾക്ക് സുഖപ്രസവം; മാണി സാർ പുകവലി നിർത്തി
ദിവസേന പത്ത് പാക്കറ്റ് (നൂറ് സിഗരറ്റുകള്‍) വരെ ഒരു ദിവസം വലിക്കുമായിരുന്നെന്ന് മാണി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പുകവലിക്കാരാനായ മാണി ഇത് നിര്‍ത്തിയതിന് പിന്നിലൊരു കഥയുണ്ട്.
ആരോപണങ്ങളിലും തളരാത്ത പോരാളി
തനിക്കെതിരെ കടുത്ത ആരോപണങ്ങളുയര്‍ന്നിട്ടും തളരാതെയും പതറാതെയും രാഷ്ട്രീയ മേഖലയില്‍ അടിയുറച്ചു നില്‍ക്കാനും ധീരതയോടെ മുന്നോട്ടു പോകാനും അദ്ദേഹത്തിനായി.
പിളര്‍ന്നും വളര്‍ന്നും പാര്‍ട്ടി; തളരാതെ മാണി
മധ്യതിരുവിതാകൂറിലെ കുടിയേറ്റ കര്‍ഷക രാഷ്ട്രീയം ചുറ്റികറങ്ങുന്നത് കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്കൊപ്പമാണ്. കൃസ്തീയ സഭയുടെയും കര്‍കഷ, കുടിയേററ്റ ജനതയുടെയും പരിലാളനം ഏറ്റ്, മുന്നണി ബലാബലത്തില്‍ ഇടത്തോട്ടും വലത്തോട്ടും ചെരിഞ്ഞ് കേരള രാഷ്ട്രീയത്തിലെ ഒരു അത്ഭുതമായി മാറിയ പ്രസ്ഥാനം. തലയെടുപ്പുള്ള നേതാക്കന്മാര് ഏറെയുണ്ടെങ്കിലും കേരള കോണ്‍ഗ്രസിന്റെ ചരിത്രം അടയാളപ്പെടുത്തുക കരിങ്കോയക്കല്‍ മാണി മാണി എന്ന കെ എം മാണിയുടെ പേരിനൊപ്പമാണ്.
കെഎം മാണി: റെക്കോര്‍ഡുകളുടെ തോഴന്
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രി സ്ഥാനം വഹിച്ച വ്യക്തി. 8760 ദിവസം. അതായത് 24 വര്‍ഷം.
| കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി. 13 തവണ
പിളര്‍പ്പുകള്‍ കണ്ട ചരല്‍കുന്ന്; പ്രഖ്യാപനങ്ങളും
ചരല്‍കുന്നില്‍ നടന്ന ക്യാമ്പില്‍വെച്ചാണ് കേരള കോണ്‍ഗ്രസ് രണ്ടായി പിരിഞ്ഞത്. കെ എം മാണിയും ജോസഫും രണ്ട് തട്ടിലേക്ക് മാറിയത് ഈ ക്യാമ്പിനെ തുടര്‍ന്നായിരുന്നു. അന്ന് നടന്ന യൂത്ത് ഫ്രണ്ട് സമ്മേളനത്തിലെ അഭിപ്രായ വ്യത്യാസമാണ് പിളര്‍പ്പിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.