കരുണാനിധിയുടെ സംസ്‌കാരം മറീനയില്‍ നടത്താന്‍ കോടതി അനുമതി

ചെന്നൈ: ഡിഎംകെ നേതാവ് കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. വൈകിട്ട് അണ്ണാ സമാധിക്ക് സമീപം സംസ്‌കാരം നടത്തും. മറീനയില്‍ സംസ്‌കാരം നടത്തുന്നതിനെതിരെ സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. മറീനയില്‍ മൃതദേഹങ്ങള്‍...

ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആള്‍രൂപം

തമിഴ് രാഷ്ട്രീയം ആടിയുലയുമ്പോഴെല്ലാം ഒരു ഭാഗത്ത് നെഞ്ചുറപ്പോടെ ഉറച്ചു നിന്ന് ഒഴുക്കിനെതിരെ നീന്തി തമിഴ് ജനതയുടെ മനം കവര്‍ന്ന തന്ത്രശാലിയായ രാഷ്ട്രീയ നേതാവാണ് മുത്തുവേല്‍ കരുണാനിധി. എതിരാളികളെ അമ്പരപ്പിക്കുന്ന രാഷ്ട്രീയ കരുനീക്കത്തിലൂടെ പല...

പാലിക്കാനായില്ല, അണ്ണാദുരൈയുടെ വാക്കുകള്‍

ചെന്നൈ: കരുണാനിധിയുടെ രാഷ്ട്രീയ ജീവിതത്തില്‍ കറുത്ത പുള്ളികള്‍ വീണത് ഡി എം കെ സ്ഥാപക നേതാവ് അണ്ണാ ദുരൈയുടെ വാക്കുകള്‍ മറന്നപ്പോള്‍. പെരിയാറും ശിഷ്യന്‍ അണ്ണാദുരൈയും അധികാര രാഷ്ട്രീയത്തിലിറങ്ങുന്നതില്‍ അഭിപ്രായ ഭിന്നതയുണ്ടായ കാലത്ത്...

ചുറുചുറുക്കിന് പിന്നില്‍ യോഗയും സസ്യാഹാരവും

ചെന്നൈ: ചിട്ടയായ രാഷ്ട്രീയക്കാരനായ മുത്തുവേല്‍ കരുണാനിധി ദൈനംദിന ജീവിതത്തിലും അടുക്കും ചിട്ടയും പുലര്‍ത്തിയ സാധാരണക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതക്രമം തുടങ്ങുന്നതിങ്ങനെ: പുലര്‍ച്ചെ അഞ്ചിന് എഴുന്നേല്‍ക്കും. ചെന്നൈ ഗോപാലപുരത്തെ വസതിയില്‍ ഉറക്കമെഴുന്നേറ്റ ഉടന്‍ അദ്ദേഹം യോഗയിലേക്ക്...

മുഖമുദ്രയായി കറുത്ത കണ്ണട

ചെന്നൈ: കരുണാനിധി കാവേരി ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തില്‍ കിടക്കുമ്പോള്‍ പുറത്ത് വന്ന ചിത്രം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചപ്പോഴുള്ളതായിരുന്നു. അതുകണ്ട് തമിഴ് ജനത ഞെട്ടി. അവര്‍ക്ക് തങ്ങളുടെ പ്രിയ നേതാവിനെ...

കലൈഞ്ജറും തലൈവിയും ആജന്‍മ എതിരാളികള്‍, അപൂര്‍വ സമാനത

ചെന്നൈ: ഒരിക്കലും തോല്‍ക്കാത്ത കലൈഞ്ജര്‍ മരണത്തിന് മുമ്പില്‍ കീഴടങ്ങിയിരിക്കുന്നു. ഒരു തിരഞ്ഞെടുപ്പിലും തോല്‍വിയറിയാത്ത മര്‍മജ്ഞനായ രാഷ്ട്രീയ നേതാവ് വിടപറയുമ്പോള്‍ തമിഴ് രാഷ്ട്രീയം അക്ഷരാര്‍ഥത്തില്‍ നാഥനില്ലാതെയാകുകയാണ്. ദശകങ്ങളായി സംസ്ഥാന രാഷ്ട്രീയം രണ്ട് വ്യക്തികള്‍ തമ്മിലുള്ള...

തുടക്കം ഹിന്ദിവിരുദ്ധ സമരത്തില്‍

1938ല്‍ തിരുവാരൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്‍നിരയില്‍ നിന്നു കൊണ്ടാണ് കരുണാനിധി തന്റെ രാഷ്ട്രീയ ജൈത്രയാത്ര തുടങ്ങുന്നത്. അഞ്ച് ഊഴം തമിഴ്‌നാട് മുഖ്യമന്ത്രിയായി. പ്രതിപക്ഷ നേതാവായി. കേന്ദ്ര ഭരണസഖ്യത്തിന്റെ നിര്‍മിതിയില്‍...

സ്റ്റാലിന് സാധിക്കുമോ കലൈഞ്ജറാകാന്‍?

ചെന്നൈ: അര നൂറ്റാണ്ട് നീണ്ട പതിവാണ് അവസാനിക്കുന്നത്. ഡി എം കെ എന്ന പാര്‍ട്ടിക്ക് നെടുനായകത്വം വഹിച്ച കരുണാനിധി വിടവാങ്ങുന്ന വിഷമ ഘട്ടം പാര്‍ട്ടി എങ്ങനെ തരണം ചെയ്യുമെന്നതാണ് നിര്‍ണായക ചോദ്യം. പിതാവിന്റെ...

കലൈഞ്ജര്‍…. കരുണാനിധി എന്ന തമിഴ്‌നിധി

നാന്‍ ഒരു ശൂദ്രന്‍, നാന്‍ ഒരു തമിഴന്‍. നാന്‍ തമിഴ്‌നാട്ടില്‍, ഇന്ത്യാവില്‍ സുയമരിയാദൈയുടന്‍സ ഗൗരവത്തുടന്‍ വാഴ്കിറേന്‍. കലൈഞ്ജര്‍ കരുണാനിധിക്കും ദ്രാവിഡ അരശിയലുക്കും നന്ട്രി (ഞാന്‍ ഒരു ശൂദ്ര ജാതിക്കാരന്‍, ഞാന്‍ ഒരു തമിഴന്‍....

കരുണാനിധിയുടെ സംസ്‌കാരം; ഹർജി പരിഗണിക്കുന്നത് രാവിലത്തേക്ക് മാറ്റി

ചെന്നൈ: കരുണാനിധിയുടെ സംസ്കാരം മറീന ബീച്ചിൽ നടത്തുന്നത് വിലക്കിയ തമിഴ്നാട് സർക്കാറിന്റെ  നടപടിക്കെതിരെ ഡിഎംകെ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് മദ്രാസ് ഹൈക്കോടതി ബുധനാഴ്ച രാവിലെ എട്ട് മണിയിലേക്ക് മാറ്റി. ഇക്കാര്യത്തിൽ നിലപാട്...

Latest news