ജയലളിതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അര്‍പ്പിച്ചു

ചെന്നൈ: അന്തരിച്ച തമിഴ്‌നാട്  മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളില്‍ എത്തിയാണ് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വുമായും അദ്ദേഹം സംസാരിച്ചു....

ഉരുക്കുവനിതയെയാണ് നഷ്ടമായതെന്ന് നടന്‍ മമ്മൂട്ടി

തിരുവനന്തപുരം: ഉരുക്കുവനിതയെയാണ് നഷ്ടമായതെന്ന് നടന്‍ മമ്മൂട്ടി അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിനുളള ഏറ്റവും വലിയ തെളിവാണ് ജയലളിതയെന്നും അദ്ദേഹം പറഞ്ഞു. തമിഴ്ജനതയെ പ്രസവിക്കാത്ത അമ്മയായിരുന്നു ജയലളിത. സഹജീവികളെ സ്വന്തം മക്കളെ പോലെ കാണുകയും അവരുടെ...

ജയലളിതയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം. രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍...

ജയലളിതയുടെ നിര്യാണം: മൂന്ന് പേര്‍ ജീവനൊടുക്കി

ചെന്നൈ: ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്ന് ദുഖം താങ്ങാനാവാതെ തമിഴ്‌നാട്ടില്‍ മൂന്നുപേര്‍ ജീവനൊടുക്കി. വേലൂര്‍ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രന്‍ എന്നിവരാണ് ജീവനൊടുക്കിയത്.

കര്‍ണാടകയില്‍ ജനിച്ച് തമിഴകത്തിന്റെ അമ്മയായി

കര്‍ണാടകയില്‍ ജനിച്ച് തമിഴകത്തിന്റെ അമ്മയായി മാറിയ അത്ഭുതകരമായ പ്രതിഭാസമാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള പരകായ പ്രവേശം തമിഴകത്ത് പുതിയ സംഭവമല്ലെങ്കിലും അക്കാര്യത്തില്‍ ജയലളിതയോളം വിജയിച്ചവര്‍ കുറവാണെന്നതാണ് യാഥാര്‍ഥ്യം....

ജയലളിതയും തമിഴ് രാഷ്ട്രീയവും

ഒടുവില്‍ ആ വാര്‍ത്ത സ്ഥിരീകരിക്കുമ്പോള്‍ സ്വാഭാവികമായും ചോദ്യം ഉയരുന്നു. എ ഐ എ ഡി എം കെയുടെ ഭാവി എന്തായിരിക്കും? തമിഴ് രാഷ്ട്രീയത്തിന്റെ വരും നാളുകളിലെ വ്യാകരണം കൂടിയാണ് ഈ സന്ദേഹം പങ്കുവെക്കുന്നത്....

അടിപതറുമ്പോള്‍ അഭയകേന്ദ്രമാക്കിയത് കേരളത്തിലെ ക്ഷേത്രങ്ങളെ

കണ്ണൂര്‍: ഏത് പ്രതിസന്ധിഘട്ടത്തിലും ജയലളിത അഭയമാക്കിയത് കേരളത്തിലെ ക്ഷേത്രങ്ങളെയായിരുന്നു.തികഞ്ഞ ഈശ്വര വിശ്വാസിയായ അവര്‍ കേരളത്തിലെ മൂന്നുക്ഷേത്രങ്ങളിലേക്കുള്ള വഴിപാടുകള്‍ അടുത്ത കാലത്തുവരെ മുടക്കാറില്ലായിരുന്നു.എല്ലാ രാഷ്ട്രീയ നേതക്കളേയും പോലെ തന്നെ ജീവിതത്തില്‍ ഏറെ ഉയര്‍ച്ച താഴ്ചകള്‍...

സിനിമ പോലെ കഥാഗതി; ആന്റി ക്ലൈമാക്‌സുകള്‍

തിരൈപ്പടത്തില്‍ എം ജി ആര്‍ വാഴും കാലം. എം ജി ആറിന് മുറിവേറ്റാല്‍ ജനം തിയേറ്റര്‍ കത്തിക്കുന്ന സ്ഥിതി. ആ എം ജി ആറിന് പ്രിയപ്പെട്ടവളായിരുന്നു ജയലളിത. തിരശ്ശീലയിലും ജീവിതത്തിലും ഓള്‍ ഇന്ത്യ...

മൈസൂരുകാരി; പഠനത്തില്‍ മിടുക്കി

തമിഴ്മക്കളുടെ സ്വന്തം തലൈവി തമിഴ് വംശജയല്ല. മൈസൂരിലെ കന്നഡ കുടുംബത്തിലാണ് ജനനം. 1948ല്‍. ബംഗളുരുവില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിയായിരിക്കെയാണ് തമിഴ്‌നാട്ടിലേക്ക് പറിച്ചുനടപ്പെട്ടത്. അമ്മ സന്ധ്യക്ക് തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍. പഠിക്കാന്‍ മിടുക്കിയായിരുന്നു....

ഭരണത്തുടര്‍ച്ച; കോടതി വിധിയുടെ തിരിച്ചടി

2011ല്‍ 13 പാര്‍ട്ടുകളുടെ സഖ്യത്തിന്റെ ശക്തിയോടെയായിരുന്നു എ ഐ എ ഡി എം കെ ഗംഭീര വിജയം നേടിയത്. സ്വാഭാവികമായും ജയലളിതയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. 2011 മെയ് 16ന് മൂന്നാമതും...

Latest news