ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചത് പ്രശംസനീയം; ഈ വര്‍ഷം തന്നെ നടപ്പിലാക്കണം: സി മുഹമ്മദ് ഫൈസി

ഈ തീരുമാനം ഈ വര്‍ഷം തന്നെ നടപ്പിലാക്കാനും കേരളത്തില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകരുടെ ഉയര്‍ന്ന നിരക്കിന് ആനുപാതികമായ എണ്ണം സംസ്ഥാനത്തിന് അനുവദിക്കാനും ആവശ്യപ്പെട്ട് കേന്ദ്ര ഹജ്ജ് മന്ത്രിക്കു കത്തയിച്ചിട്ടുണ്ടെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു.

ഹജ്ജ് 2019: അഡ്വാന്‍സ് തുക ഈ മാസം 15 വരെ അടക്കാം

ഒരു കവറില്‍ ഒന്നില്‍കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടേയും തുക ഒന്നിച്ചാണ് അടക്കേണ്ടത്

ഹജ്ജ്: ആദ്യ ഗഡു ഫെബ്രുവരി അഞ്ചിനകം അടക്കണം

ഓരോ അപേക്ഷകന്റെയും റഫറന്‍സ് നമ്പറുപയോഗിച്ചാണ് പണമടക്കേണ്ടത്. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ചടക്കണം. പണമടച്ച പേ ഇന്‍ സ്ലിപിന്റെ ഒറിജിനല്‍ കോപ്പി അടുത്ത മാസം അഞ്ചിനകം കരിപ്പൂര്‍ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നല്‍കണം.

ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി; തിരഞ്ഞെടുക്കപ്പെട്ടത് ഇവർ

കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്ന ചടങ്ങിൽ മന്ത്രി കെടി ജലീൽ നറുക്കെടുപ്പ് നിർവഹിച്ചു.

ഫ്‌ളാഗ്‌ ഓഫ് കരിപ്പൂരില്‍ തന്നെ വേണം: ഹജ്ജ് കമ്മിറ്റി

ഹജ്ജ് കമ്മിറ്റി ആവശ്യപ്പെടാതെ ഈ വര്‍ഷത്തെ ഹജ്ജ് യാത്രാ ഉദ്ഘാടന ചടങ്ങ് നെടുമ്പാശ്ശേരിയിലായിരിക്കുമെന്ന വാര്‍ത്ത ആശങ്കയുളവാക്കുന്നതായി ഹജ്ജ് കമ്മിറ്റി വിലയിരുത്തി.

ഹജ്ജ് 2019: ഇതുവരെ 716 അപേക്ഷകള്‍ ലഭിച്ചു

മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2019ലെ ഹജ്ജിന് ഇതുവരെയായി 296 കവറുകളിലായി 716 അപേക്ഷകള്‍ ലഭിച്ചു. മുഴുവന്‍ അപേക്ഷകളും ഓണ്‍ലൈന്‍ വഴിയാണ് ലഭിച്ചത്. 70 വയസ്സ് വിഭാഗത്തില്‍ 23 കവറുകളിലായി...

ഹജ്ജ് അപേക്ഷാ സമര്‍പ്പണം തുടങ്ങി

കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷത്തേ (2019)ക്കുള്ള ഹജ്ജ് അപേക്ഷ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ ആരംഭിച്ചു. നവംബര്‍ 17 വരെ അപേക്ഷ സമര്‍പ്പിക്കുന്നതിനവസരമുണ്ട്. ഡിസംബര്‍ അവസാന വാരം നറുക്കെടുപ്പ് നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഹാജിമാര്‍...