എല്ലാം തകര്‍ന്ന് സി പി എം; ഒന്നും കിട്ടാതെ ബി ജെ പി

നരേന്ദ്ര മോദിക്കും ബി ജെ പിക്കും എതിരെ കേരളത്തില്‍ ആഞ്ഞടിച്ച തരംഗമാണ് കോണ്‍ഗ്രസിന് തുണയായതെന്ന് പറയാം. മതന്യൂനപക്ഷങ്ങളുടെ മനസില്‍ രൂപം കൊണ്ട ആശങ്ക കോണ്‍ഗ്രസനുകൂല വോട്ടായി മാറുകയായിരുന്നു.

കോണ്‍ഗ്രസ് തോറ്റുപോയതെന്തുകൊണ്ടെന്നാല്‍

രാജ്യം നേരിട്ട അതിനിര്‍ണായക തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ദയനീയ തോല്‍വിയിലേക്ക് നയിച്ചതില്‍ പ്രധാന ഘടകമായത് വിവിധ സംസ്ഥാനങ്ങളില്‍ ബി ജെ പിയെ നേരിടാന്‍ ശക്തമായ കൂട്ടുകെട്ട് ഉണ്ടാക്കുന്നതില്‍ നേരിട്ട പരാജയമാണെന്ന് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ദേശീയ രാഷ്ട്രീയത്തിലെ ആപത് സൂചന

യുദ്ധവിജയം എല്ലാ കാലത്തും തിരഞ്ഞെടുപ്പ് വിജയമായി പരിവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. അതാണ് ഈ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്. ഇന്ത്യന്‍ സൈന്യം മോദി സൈന്യമാണ് എന്ന് പറയുമ്പോള്‍ അതിനെ എതിര്‍ക്കാനും ഫലപ്രദമായ രീതിയില്‍ പ്രചരിപ്പിക്കാനും പ്രതിപക്ഷത്തിന് ഒരിക്കലും കഴിഞ്ഞതുമില്ല. ബാലാകോട്ട് എന്ന ഒരു വലിയ ദുരന്തത്തെപ്പോലും തിരഞ്ഞെടുപ്പ് വിജയത്തിനുള്ള ഉപാധിയായി മാറ്റുന്നതില്‍ ബി ജെ പി വിജയിച്ചിരിക്കുന്നു. പ്രതിപക്ഷ നേതാക്കളുടെ ആഗ്രഹം ഇന്ത്യന്‍ പ്രധാനമന്ത്രിപദം ആയിരുന്നു. അങ്ങനെ പരസ്പരം പ്രധാനമന്ത്രി പദത്തിന് വേണ്ടി ചിന്നിച്ചിതറിയ പ്രതിപക്ഷം വന്‍ വിജയം ബി ജെ പിക്ക് ഉണ്ടാക്കി കൊടുത്തതില്‍ അത്ഭുതപ്പെടാനില്ല.

കോ ലീ ബി സഖ്യം പ്രകടമായില്ല; ചോർന്നത് എൽ ഡി എഫ് വോട്ട്

യു ഡി എഫ് സ്ഥാനാർഥികൾ വൻ ഭൂരിപക്ഷം നേടിയ മണ്ഡലങ്ങളിലെല്ലാം ഇടതുപക്ഷത്തിന്റെ വോട്ടിൽ വൻ ചോർച്ചയാണുണ്ടായത്.

പാട്ടും പാടി രമ്യ പാർലിമെന്റിലേക്ക്

ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ സി പി എം സ്ഥാനാർഥിയുടെ ഹാട്രിക് വിജയ സ്വപ്നങ്ങളെ തച്ചുടച്ച് വിജയരഥത്തിലേറി രമ്യ ഹരിദാസ്.

പ്രിയങ്ക അധ്വാനിച്ചു, പക്ഷേ, ഫലമുണ്ടായില്ല

ഒരു ഘട്ടത്തിൽ നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ സ്ഥാനാർഥിയായേക്കുമെന്നുവരെ പ്രചരിപ്പിക്കപ്പെട്ട ഐ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ രംഗപ്രവേശം ഉത്തർ പ്രദേശിൽ കോൺഗ്രസിനെ തുണച്ചില്ല.

കാസർകോട് തിരിച്ചുപിടിച്ചത് 35 വർഷങ്ങൾക്ക് ശേഷം

എൽ ഡി എഫ് 35 വർഷക്കാലം ആധിപത്യമുറപ്പിച്ച കാസർകോട് ലോക്സഭാമണ്ഡലം ഒടുവിൽ യു ഡി ഫ് രാജ്മോഹൻ ഉണ്ണിത്താനിലൂടെ തിരിച്ചുപിടിച്ചു.

മധ്യകേരളത്തിലും “വിശ്വാസികൾ’ ബി ജെ പി യെ കൈവിട്ടു

വിശ്വാസി വോട്ടുകൾ കോൺഗ്രസിന് അനുകൂലമാകാതിരിക്കാൻ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ആർ എസ് എസ് നടത്തിയ ശ്രമവും ഫലം കണ്ടില്ല.

നേട്ടമായി രാഹുൽ ഇഫക്ടും

യു ഡി എഫിന്റെ ചരിത്ര നേട്ടത്തിന് പിന്നിൽ രാഹുൽ ഇഫക്ടും

വേറിട്ട് നിന്ന് കേരളം, ആഴത്തിൽ പ്രതിഫലിക്കും

ശബരിമല സി പി എമ്മിനെ തിരിച്ചടിച്ചു. നിർണായകമായത് ന്യൂനപക്ഷ ധ്രുവീകരണം.

Latest news