ഗ്രൂപ്പല്ല, പാര്‍ട്ടിയാണ് വലുത്; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സുധീരന്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എം സുധീരന്‍.ചെങ്ങന്നൂരിലെ തോല്‍വി പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് സുധീരന്‍ പറഞ്ഞു. തോല്‍വിക്ക് കാരണം ഗ്രൂപ്പ് കളിയാണ്. ഗ്രൂപ്പ് നേതാക്കള്‍ ശൈലിയില്‍ മാറ്റം വരുത്തണം. ഗ്രൂപ്പല്ല,...

കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ചെങ്ങന്നൂരില്‍ നേരിട്ട കനത്ത തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പികെ കുഞ്ഞാലിക്കുട്ടി എംപി. ചെങ്ങന്നൂരിലെ പ്രചാരണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് സ്ഥാനാര്‍ഥി തന്നെ പറഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചെങ്ങന്നൂരിലെ...

കരുത്തനായി പിണറായി; ഭരണത്തിന് ഗ്രീന്‍സിഗ്നല്‍

തിരുവനന്തപുരം: സര്‍ക്കാറിനുള്ള ജന്മദിന സമ്മാനമായി ചെങ്ങന്നൂരിലെ ചരിത്രവിജയം. വിവാദങ്ങളുടെ മലവെള്ളപ്പാച്ചിലിലും ജനങ്ങള്‍ മാര്‍ക്കിട്ടത് ഭരണ നേട്ടങ്ങള്‍ക്കാണെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ജയിച്ചത് സജി ചെറിയാനാണെങ്കിലും ഇതിന്റെ നേരവകാശി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ....

ചെങ്ങന്നൂര്‍: ബി ജെ പിയിലെ ആഭ്യന്തര കലാപത്തിന് ആക്കം കൂട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് വിജയമുറപ്പിക്കാവുന്ന സീറ്റുകളുടെ പട്ടികയില്‍ എ ഗ്രേഡ് നല്‍കിയ മണ്ഡലമായ ചെങ്ങന്നൂരില്‍ ഏറ്റ കനത്ത തിരിച്ചടി ബി ജെ പിയിലെ ആഭ്യന്തര കലാപത്തിന് ആക്കം കൂട്ടുമെന്ന് ഉറപ്പായി. ദേശീയ നേതാക്കളെയുള്‍പ്പെടെ രംഗത്തിറക്കി...

ബിജെപി കേരളത്തില്‍ ആര്‍ക്കും അവഗണിക്കാനാകാത്ത ശക്തി; മുപ്പത്തിഅയ്യായിരം വോട്ടുകള്‍ ചെറിയകാര്യമല്ല: കെ സുരേന്ദ്രന്‍

കൊച്ചി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേരിട്ട കനത്ത തോല്‍വിയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. വാശിയേറിയ ഒരു ഉപതിരഞ്ഞെടുപ്പില്‍ മുപ്പത്തിഅയ്യായിരത്തിലേറെ വോട്ടു നേടുക എന്നത് ഒരു ചെറിയകാര്യമല്ലെന്നും ബിജെ...

ചാനലുകളില്‍ കോട്ടിട്ടിരിക്കുന്നവരല്ല, ജനങ്ങളാണ് അന്തിമവിധികര്‍ത്താക്കള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങളാണ് അന്തിമവിധികര്‍ത്താക്കളെന്ന് തെളിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിശക്തമായ അസത്യപ്രചാരണത്തിനിടയിലും സത്യം വേര്‍തിരിച്ചു കാണാനുള്ള ജനങ്ങളുടെ കഴിവിനെ അഭിവാദ്യം ചെയ്യുന്നു. ജാതിമത വിലപേശലുകള്‍ക്ക് പ്രസക്തിയില്ലാത്ത കാലം കേരളത്തില്‍ പിറക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ്...

ഇത് ജനങ്ങളുടെ അംഗീകാരം: തോമസ് ചാണ്ടി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച മുഴുവന്‍ ജനങ്ങളെയും എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എം.എല്‍.എ അഭിവാദ്യം ചെയ്തു. രാഷ്ട്രീയപ്രേരിതമായ ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അതീതമായി ഇടതുപക്ഷ...

എല്‍ഡിഎഫിന്റേത് മതനിരപേക്ഷതയുടെ വിജയം: കോടിയേരി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റേത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് മുന്നോട്ടുവെച്ച മതനിരപേക്ഷ രാഷ്ട്രീയത്തിനും സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനത്തിനും ലഭിച്ച അംഗീകാരമാണ് ഈ...

തോല്‍വി അപ്രതീക്ഷിതം: ഉമ്മന്‍ ചാണ്ടി; രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായില്ല

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ചയായില്ലെന്നാണ് ഫലം തെളിയിക്കുന്നത്. യുഡിഎഫിന്റെ പരാജയത്തെക്കുറിച്ച് പരിശോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

മാണിയുടെ പിന്തുണയില്ലാതെ ജയിക്കാന്‍ കഴിയുമെന്ന് ചെങ്ങന്നൂര്‍ തെളിയിച്ചു: കാനം

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പിന്തുണയില്ലാതെ ഇടതു ജനാധിപത്യ മുന്നണിക്ക് ജയിക്കാന്‍ കഴിയുമെന്ന് ചെങ്ങന്നൂരിലെ ഫലം തെളിയിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഴിമതിക്കും വര്‍ഗീയതക്കുമെതിരെ ഇടതു ജനാധിപത്യ മുന്നണി നടത്തുന്ന...

Latest news