ഇളകാത്ത കോട്ടയില്‍ കരുത്ത് തെളിയിക്കാന്‍

ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള മണ്ണാണ് പയ്യന്നൂര്‍. ഉപ്പുസത്യഗ്രഹത്തിന്റെ ജ്വലിക്കുന്ന സ്മരണകള്‍ക്കൊപ്പം ആവേശമുണര്‍ത്തുന്ന കര്‍ഷക സമരങ്ങളും വിപ്ലവ പോരാട്ടങ്ങളും നടന്ന മണ്ണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ഒരുപോലെ പാരമ്പര്യമുള്ള പയ്യന്നൂരിന്റെ മണ്ണില്‍ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍...

കുഞ്ഞാപ്പയുടെ മണ്ഡലത്തില്‍ കുതിപ്പിനൊരുങ്ങി എല്‍ഡിഎഫ്

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നു എന്നതുകൊണ്ട് മാത്രം ശ്രദ്ധേയമായ മണ്ഡലമാണ് വേങ്ങര. 2011ല്‍ നിലവില്‍ വന്ന വേങ്ങര മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിക്കിത് രണ്ടാമത്തെ തിരഞ്ഞെടുപ്പാണ്. മന്ത്രിസഭയിലെ രണ്ടാമനോട് ഏറ്റുമുട്ടുന്ന സി പി എം...

തേക്കിന്റെ നാട്ടില്‍ കാറ്റ് മാറി വീശുമോ..?

നിലമ്പൂര്‍ കോട്ട തകരാതിരിക്കാന്‍ മകനെ ചുമതലപ്പെടുത്തിയാണ് ആര്യാടന്‍ മത്സര രംഗം വിട്ടത്. ഇതുവരെ കോണ്‍ഗ്രസ് മലപ്പുറത്ത് ജയിച്ച് വരുന്ന രണ്ട് സീറ്റുകളിലൊന്നാണ് നിലമ്പൂര്‍. എന്നാല്‍ പിതാവിന്റെ പാത പിന്തുടരുക മകന്‍ ഷൗക്കത്തിന് എളുപ്പമാകില്ല....

ഹരിപ്പാട്: കയറിന്റെ മുറുക്കമോ കരിമണലിന്റെ ഇളക്കമോ..?

ഹരിപ്പാട്ട് ഇത്തവണ പോരാട്ടം തീപാറുകയാണ്. വോട്ടര്‍മാരുടെ മനസ്സകത്തിന് കയറിന്റെ മുറുക്കമാണോ കരിമണലിന്റെ ഇളക്കമാണോയെന്ന് തിരിച്ചറിയാനാകാതെ അങ്കം കടുപ്പിച്ചിരിക്കുകയാണ് മുന്നണി സ്ഥാനാര്‍ഥികള്‍. സിറ്റിംഗ് എം എല്‍ എയും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ സാന്നിധ്യം...

പുലിയെ തളച്ചവനെ പിടിച്ചുകെട്ടാന്‍ ആരുണ്ട്?

2006ലെ നിയമസഭാ തിരഞ്ഞെടുപ്പുല്‍ കുറ്റിപ്പുറത്ത് മുസ്‌ലിം ലീഗിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നല്‍കിയ കെ ടി ജലീല്‍ രണ്ടാം തവണയും തവനൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമ്പോള്‍ തികഞ്ഞ പ്രതീക്ഷയിലാണ് ഇടത്...

പോര് മുറുകും; വിമതക്കാറ്റില്‍ ഇരി’കൂറ്’ മാറുമോ..?

കണ്ണൂരിലെ കിഴക്കന്‍മലയോര മണ്ഡലമായ ഇരിക്കൂറിലെ മത്സരം ഇത്തവണ ഒന്നു കൂടി കടുക്കും. എല്ലാ തവണയും പോലെ യു ഡി എഫിന് ഇക്കുറി എളുപ്പത്തില്‍ ജയിച്ചു കയറാനാകില്ലെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മണ്ഡലത്തില്‍...

ഹാട്രിക്കിനായി പ്രദീപ്കുമാര്‍; തടയാന്‍ സുരേഷ്ബാബു

ഇരുമുന്നണികളെയും മാറി മാറി പരീക്ഷിട്ടുണ്ട് കോഴിക്കോട് നോര്‍ത്ത് മണ്ഡലം.എങ്കിലും ഏറ്റവുമൊടുവില്‍ നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും നോര്‍ത്ത് വിജയിപ്പിച്ചത് എല്‍ ഡി എഫിനെയാണ്. യു ഡി എഫില്‍ നിന്ന് സീറ്റ് പിടിച്ചെടുത്ത എ പ്രദീപ്കുമാറിനെ...

മണ്ണാര്‍ക്കാട്: അവകാശവാദങ്ങളിലല്ല; അടിയൊഴുക്കിലാണ്..

ആര്‍ക്കും കോട്ടയെന്ന് അവകാശപ്പെടാനില്ലാത്ത മണ്ഡലമാണ് മണ്ണാര്‍ക്കാട്. ഇടതിനെയും വലതിനെയും ഒരു പോലെ ജയിപ്പിക്കുകയും തോല്‍പ്പിക്കുകയും ചെയ്ത ചരിത്രം മണ്ണാര്‍ക്കാട്ടുകാര്‍ക്ക് പഥ്യം . ഇത്തരമൊരു സാഹചര്യത്തില്‍ മണ്ഡലം ആര്‍ക്കും ഉറച്ച തട്ടകമായി എടുത്തുകാട്ടാനാകില്ല. ഇടതു...

ഉദുമ:ഇടത് കോട്ടയില്‍ പടക്കുതിരയുടെ കുളമ്പടി; കടിഞ്ഞാണിടാന്‍ ജനകീയ എം എല്‍ എ

കാല്‍നൂറ്റാണ്ടുകാലമായി സി പി എമ്മിന്റെ അധീനതയിലുള്ള കോട്ട പിടിക്കാന്‍ കോണ്‍ഗ്രസ് പടക്കുതിര പ്രചാരണഭൂമിയില്‍ മുന്നോട്ടു കുതിക്കുന്നു. കുതിരയെ തളക്കാനുള്ള കടിഞ്ഞാണുമായി പടക്കളത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് സി പി എമ്മിന്റെ ജനകീയനായ എം എല്‍എ. ആരു...

കുന്നംകുളം:കരുത്തരുടെ കളത്തില്‍ അങ്കത്തിന് കടുപ്പം കൂടും

ജില്ലാ സെക്രട്ടറിമാരും സംസ്ഥാന സെക്രട്ടറിയും തമ്മിലുള്ള വാശിയേറിയ മത്സരത്തിനാണ് കുന്നംകുളം നിയോജക മണ്ഡലം ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. ഇതില്‍ തന്നെ ഇടത്-വലത് മുന്നണികള്‍ക്ക് വേണ്ടി അങ്കത്തട്ടിലുള്ളവര്‍ വിപ്ലവ പ്രസ്ഥാനത്തിന് വേണ്ടി ചെങ്കൊടിയേന്തിയവരാണെന്ന സവിശേഷതയും...

Latest news