കേരളത്തില്‍ ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് സര്‍വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേരളത്തില്‍ ഇടത് മുന്നണി അധികാരത്തിലെത്തുമെന്ന് ഇന്ത്യടിവി സി വോട്ടര്‍ അഭിപ്രായ സര്‍വേ. ഇടതുപക്ഷം 89 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്. യുഡിഎഫ് 49 സീറ്റിലേക്കൊതുങ്ങുമെന്നും പ്രവചിച്ചിട്ടുണ്ട്. ബിജെപി ഒരു സീറ്റുമായി അക്കൗണ്ട്...

നടന്‍ സിദ്ദീഖിനെതിരെ അരൂരില്‍ പോസ്റ്ററുകള്‍

ആലപ്പുഴ: അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്ന നടന്‍ സിദ്ദീഖിനെതിരെ അരൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 'സിനിമാക്കാരെ സിനിമയിലേക്കയക്കുക' എന്നാണ് പോസ്റ്ററില്‍ പറയുന്നത്. അരൂര്‍ മണ്ഡലത്തിലെ ചന്തിരൂര്‍ കുത്തിയോട് തുറവൂര്‍ പള്ളിപ്പറം പ്രദേശങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്....

കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് ചര്‍ച്ച ഇന്ന്

കോട്ടയം: യു ഡി എഫ് സീറ്റ് വിഭജന ചര്‍ച്ചകളുടെ ഭാഗമായി കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് എമ്മും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്ന് കോട്ടയത്ത് നടക്കും. നാട്ടകം ഗസ്റ്റ് ഹൗസില്‍ വൈകീട്ട് 4.30നാണ് ചര്‍ച്ച. ചര്‍ച്ചകള്‍ക്ക്...

ഇടതു മുന്നണി സ്ഥാനാര്‍ഥികളെ 20ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: മെയ് 16ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ ഈ മാസം 20ന് പ്രഖ്യാപിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 19ന് സി പി...

ഇനി തിരഞ്ഞെടുപ്പിന്റെ തീ ചൂട്

തിരുവനന്തപുരം: കാത്തിരിപ്പിനൊടുവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നു. പോരാട്ടത്തിന്റെ തീ ചൂടിലേക്ക് നീങ്ങുകയാണ് കേരളം. 140 മണ്ഡലങ്ങള്‍. 2.56 കോടി വോട്ടര്‍മാര്‍. അവര്‍ തീരുമാനിക്കാനിരിക്കുന്നു, അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കണമെന്ന്....

വോട്ടര്‍പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി വോട്ടര്‍ പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതിയായ ഏപ്രില്‍ 29 വരെ പേര് ചേര്‍ക്കുന്നതിന് അപേക്ഷ നല്‍കാന്‍ അവസരം ലഭിക്കുമെങ്കിലും ഏപ്രില്‍...

സി പി എമ്മിന്റെ പ്രചാരണം ഇന്ന് തുടങ്ങും

കണ്ണൂര്‍ :സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകും മുമ്പ് സി പി എം തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നു. പാര്‍ട്ടിയുടെ പ്രധാന നേതാക്കന്മാരടക്കം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രചാരണ പരിപാടിയാണ് ഇന്ന് മുതല്‍ മൂന്നു ദിവസം സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും...

ഇക്കുറി ബാലറ്റ് പ്രിന്റ് കാണാം

തിരുവനന്തപുരം :വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാലുടന്‍ ഏതുസ്ഥാനാര്‍ഥിക്കു വോട്ടു ചെയ്തുവെന്നത് വോട്ടര്‍മാര്‍ക്കു നേരിട്ടുകാണാന്‍ അവസരം. 10 ജില്ലകളിലെ 12 മണ്ഡലങ്ങളില്‍ ഇത്തവണ വോട്ടര്‍ വെരിഫെയ്ഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി വി പി എ ടി-...

ആത്മവിശ്വാസത്തോടെ എല്‍ ഡി എഫ്; പൊരുതാനുറച്ച് യു ഡി എഫ്

ശക്തമായ സി പി എം സംഘടനാ സംവിധാനവും മതന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനവുമുള്ള സംസ്ഥാനത്തെ ഏക ജില്ലയാണ് കോഴിക്കോട്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് കോഴിക്കോടിന്റെ രാഷ്ട്രീയ ചരിത്രം. യു ഡി എഫ് തരംഗം...

കേരളത്തില്‍ വോട്ടെടുപ്പ് മെയ് 16 ന്, ഫലപ്രഖ്യാപനം 19 ന്

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലേക്കുമുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ മേയ് 16നാണ് വോട്ടെടുപ്പ്. എല്ലായിടത്തെയും വോട്ടെണ്ണല്‍ മേയ് 19നാണ്. കേരളത്തിന് പുറമെ...