കോഴിക്കോട് വിമാനത്താവളം ഉയരങ്ങള്‍ താണ്ടട്ടെ

ഗള്‍ഫില്‍ കേരളയാത്ര എന്ന് കേള്‍ക്കുമ്പോള്‍ അറബികളുടെ മനസ്സില്‍ ആദ്യം ഉയരുന്ന വാക്ക് കോഴിക്കോട് വിമാനത്താവളം എന്നാണ്. അവരുടെ ഇഷ്ട സ്ഥലമാണ് കോഴിക്കോട്. നൂറ്റാണ്ടുകളായി ഉള്ള ബന്ധത്തിന്റെ തുടര്‍ച്ചയാണത്. ഇതൊക്കെ കൊണ്ട് തന്നെ കോഴിക്കോട്, അഥവാ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം ഇനിയും തുടരേണ്ടതുണ്ട്.

ഒരു വാണിജ്യ ശൃംഖല തകരുമ്പോള്‍

ആഗോള സാമ്പത്തിക മാന്ദ്യ കാലത്ത് സ്ഥാപനങ്ങള്‍ പൂട്ടുന്നത് അപൂര്‍വമല്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും വാണിജ്യ മേഖലക്ക് തിരിച്ചടികള്‍ ഉണ്ടാകാറുണ്ട്. ഗള്‍ഫിലും 2008 ലെ മാന്ദ്യ കാലത്തു ചില സ്ഥാപനങ്ങള്‍ പൂട്ടുകയുണ്ടായി. അവയില്‍ ചിലത്...

നോട്ടു നിരോധം പോലെ എമിഗ്രേഷന്‍ രജിസ്ട്രേഷന്‍

എലിയെ കൊല്ലാന്‍ ഇല്ലം ചുടുക എന്ന് കേട്ടിട്ടേയുള്ളൂ. ഇന്ത്യന്‍ ഭരണകൂടം പ്രവാസികളോട് ചെയ്യുന്നത് അതാണ്. വിദേശത്തു തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ അവകാശങ്ങള്‍ ഉറപ്പു വരുത്താന്‍ എന്ന പേരില്‍ ഭരണകൂടം കൊണ്ടുവരുന്ന നിബന്ധനകള്‍ ഏവര്‍ക്കും വലിയ...

ഹവ്വയുടെ വേറിട്ട വഴി

ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്സിന്റെ ആഭിമുഖ്യത്തില്‍, ശൈഖ ഫാത്വിമ ബിന്‍ത് മുബാറകിന്റെ നാമധേയത്തില്‍ വനിതകളുടെ ഖുര്‍ആന്‍ പാരായണ മത്സരം ദുബൈയില്‍ നടക്കുകയാണ്. 70ലധികം രാജ്യങ്ങളില്‍ നിന്ന് മത്സരാര്‍ഥികളുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയത് മലപ്പുറം മഅ്ദിന്‍...

ഗള്‍ഫ് രാജ്യങ്ങളിലെ നിക്ഷേപ തൊഴില്‍ സാധ്യതകള്‍

സഊദിഅറേബ്യയില്‍, തൊഴില്‍ രംഗത്തെ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് എന്ന സൂചനയുണ്ട്. സാമ്പത്തിക, സാമൂഹിക മാറ്റത്തിന് ഗതിവേഗം കൂട്ടാന്‍ 'നിതാഖത്തല്ലാതെ' വഴിയില്ലെന്ന ഭരണകൂട തീരുമാനത്തിന്റെ ഭാഗമാണിത്. ലക്ഷക്കണക്കിനു സ്വദേശി യുവതീ യുവാക്കളാണ് ആ രാജ്യത്തു തൊഴിലില്ലാതെയിരിക്കുന്നത്....

നരേന്ദ്ര മോദിജി, അങ്ങേക്കിത് നാണക്കേടാണ്…

കൊടും കുറ്റവാളിയുടേതാണെങ്കില്‍ പോലും ആരും മൃതദേഹത്തോട് ആദരവ് കാട്ടും. നൂറ്റാണ്ടുകള്‍ക്കിടയില്‍ മനുഷ്യന്‍ രൂപപ്പെടുത്തിയെടുത്ത ഒരു സംസ്‌കാരമാണത്. മൃതദേഹം, മയ്യിത്ത്, ശവശരീരം എന്നിങ്ങനെ പലതരത്തില്‍ വ്യാഖ്യാനിക്കുമ്പോഴും ഒരു മനുഷ്യനാണ് മരിച്ചിരിക്കുന്നതെന്നും ആരായാലും അങ്ങേയറ്റം ബഹുമാനം...

കണ്ണൂര്‍ ചിറക് വിടര്‍ത്തുമ്പോള്‍

കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാണെന്ന് തെളിയിച്ചുകൊണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അവിടെ റണ്‍വേയില്‍ പറന്നിറങ്ങിയപ്പോള്‍, ഇങ്ങ് ഗള്‍ഫിലെ മലബാര്‍ പ്രദേശത്തുള്ളവരുടെ മനസ് അഭിമാനവും പ്രതീക്ഷയും കൊണ്ട് ആകാശത്തോളം നിറഞ്ഞു. എത്ര വര്‍ഷത്തെ കാത്തിരിപ്പാണ്...

ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക്

ലോകം മറ്റൊരു സാമ്പത്തികമാന്ദ്യത്തിലേക്ക്. യൂറോപ്പിലും മറ്റും 2020 ഓടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് സ്തംഭിക്കുമെന്നും അനുബന്ധമായി ധാരാളം തൊഴില്‍നഷ്ടം സംഭവിക്കുമെന്നും കമ്പോളത്തില്‍ പണലഭ്യത തുച്ഛമായിരിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആകെയുള്ള ആശ്വാസം, അത് 2008ലേത്...

അറ്റ്ലസ് രാമചന്ദ്രന്‍ തേടുന്ന വഴി

അറ്റ്ലസ് രാമചന്ദ്രന്‍ പൂര്‍വാധികം ശക്തിയോടെ, സൗകുമാര്യത്തോടെ, ഊര്‍ജത്തോടെ ദുബൈയില്‍ സ്വര്‍ണവ്യാപാര രംഗത്തേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യക്കാരെല്ലാം. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന സന്ദേശം അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ വീണ്ടും അലയടിക്കണമെന്നു ഏവരും ആഗ്രഹിക്കുന്നു....

ചില വേനലവധിക്കാല കാഴ്ചകള്‍

ഗള്‍ഫില്‍ വേനലവധിയായി. ആയിരക്കണക്കിന് കുടുംബങ്ങള്‍ നാട്ടിലേക്ക് . ചിലര്‍ മടങ്ങി വരില്ല. ആഗോള സാമ്പത്തിക പ്രതിസന്ധി,വലച്ചതിനാല്‍ കുടുംബമായി ഗള്‍ഫില്‍ തുടരാന്‍ പ്രയാസമാണത്രെ . കുറേക്കാലം ഗള്‍ഫ് ജീവിതം ആസ്വദിച്ചവരില്‍ പലര്‍ക്കും നാട്ടിലെ സാഹചര്യത്തോട് പൊരുത്തപ്പെടുക...

Latest news