മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി

കോഡൂര്‍ പൂന്തുരുത്തി ജഅ്ഫറാണ് (53) റിയാദിലെ ശുമൈസി ആശുപത്രിയില്‍ മരിച്ചത്. മയ്യിത്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റിയാദില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

സഊദി സ്‌പോര്‍ട്‌സ് മേധാവി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തി

ഇരു രാജ്യങ്ങളും തമ്മില്‍ കായിക മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുക, സംയുക്ത പരിപാടികള്‍ സജീവമാക്കുക, എല്ലാ കായിക ഇനങ്ങളിലും മത്സരശേഷി വര്‍ധിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

ഹജ്ജ് 2020 : വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത യോഗം ചേര്‍ന്നു

ഈ വര്‍ഷത്തെ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനും തീര്‍ഥാടനം സുഗമമാക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങള്‍, തീര്‍ഥാടകര്‍ക്കാവശ്യമായ മുഴുവന്‍ സേവനങ്ങളെയും സമന്വയിപ്പിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തല്‍ തുടങ്ങിയവയെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്തു.

സഊദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

വാഹനത്തില്‍ ഒളിപ്പിച്ചു കടത്തിയ 18 കിലോഗ്രാം മയക്കുമരുന്ന് ശേഖരമാണ് പിടിച്ചെടുത്തത്.

‘വിശുദ്ധ ഖുര്‍ആനിന്റെ ഭാഷ നിലനിര്‍ത്തുക’ പദ്ധതിക്ക് ജിദ്ദയില്‍ തുടക്കം

കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ നിരവധി ബിസിനസുകാരുടെ സാന്നിധ്യത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഗവര്‍ണര്‍ തന്നെയാണ് പദ്ധതി സ്‌പോണ്‍സര്‍ ചെയ്തത്.

സഊദിയില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണക്കടത്ത്: കൊല്‍ക്കത്ത സ്വദേശിയും മലയാളിയും അറസ്റ്റില്‍

കൊല്‍ക്കത്ത സ്വദേശിയായ മഹറൂഫ് ആണ് അറസ്റ്റിലായത്. 858 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ മലയാളിയായ ഉസ്മാനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

രിസാല സ്റ്റഡി സര്‍ക്കിള്‍ : കലാലയം കഥ, കവിത പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കഥാ പുരസ്‌കാരത്തിന് റിയാദിലെ നജീം കൊച്ചുകലുങ്കിന്റെ 'ഒറ്റക്കൊരു ആത്മാവും' കവിതാ പുരസ്‌കാരത്തിന് ദമാമിലെ സോഫിയ ഷാജഹാന്റെ 'ചില വിവര്‍ത്തനങ്ങളു'മാണ് അര്‍ഹത നേടിയത്.

അബുദാബിയില്‍ അഗ്‌നിശമന റോബോട്ട്

300 മീറ്റര്‍ അകലെ നിന്ന് ക്രൂവിന് വിദൂരമായി വാഹനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും

ഡോ. ബി ആര്‍ ഷെട്ടി എന്‍ എം സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

ബോര്‍ഡിലെ തര്‍ക്കത്തിന്റെ നിജസ്ഥിതി വ്യക്തമായി കഴിഞ്ഞാല്‍ ഷെട്ടി നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്

വെസ്‌കോസ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് തുടക്കമായി

ടൂര്‍ണ്ണമെന്റ്ല്‍ 16 ടീമുകളാണ് മത്സരിക്കുന്നത്.