International

International

സിറിയയില്‍ രണ്ട് ബിഷപ്പുമാരെ തോക്കുധാരി തട്ടിക്കൊണ്ടുപോയി

അലപ്പോ: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ രണ്ട് ബിഷപ്പുമാരെ തോക്കുധാരി തട്ടികൊണ്ടുപോയി. വടക്കന്‍ സിറിയയിലെ വിമതരുടെ ശക്തി കേന്ദ്രത്തിലാണ് സംഭവം. തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശത്ത് നിന്ന് അലപ്പോയിലേക്കുള്ള യാത്രയിലായിരുന്നു ബിഷപ്പുമാര്‍. സംഭവം സിറിയന്‍...

മുഷറഫിനെതിരെ രാജ്യദ്രോഹ കുറ്റം വേണ്ടെന്ന് കാവല്‍ മന്ത്രിസഭ

ഇസ്‌ലാമാബാദ്: മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ടെന്ന് പാക്കിസ്ഥാനിലെ കാവല്‍സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇത് തങ്ങളുടെ അധികാരപരിധിയില്‍ പെടുന്ന കാര്യമല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മുഷറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന കാര്യത്തില്‍ സുപ്രീംകോടതി...

അബ്ദുല്‍ ഹമീദ് പുതിയ ബംഗ്ലാദേശ് പ്രസിഡന്റ്

ധാക്ക: മുതിര്‍ന്ന നേതാവും പാര്‍ലമെന്റ് സ്പീക്കറുമായ അബ്ദുള്‍ ഹമീദ് ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റു.അവാമിലീഗ് നിര്‍ദേശിച്ച അബ്ദുള്‍ ഹമീദ് എതിരാളിയില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.മുന്‍ പ്രസിഡന്റ് സില്ലുര്‍ റഹ്മാന്റെ മരണത്തിന് ശേഷം താല്‍ക്കാലിക പ്രസിഡണ്ടിന്റെ ചുമതല...

ഹെലികോപ്റ്റര്‍ യാത്രികരെ താലിബാന്‍ തട്ടിക്കൊണ്ടുപോയി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യന്ത്രതകരാര്‍ മൂലം അടിയന്തരമായി നിലത്തിറക്കിയ ഹെലികോപ്റ്ററിലുണ്ടായിരുന്നു വിദേശികളെ താലിബാന്‍ തീവ്രവാദികള്‍ തട്ടികൊണ്ടുപോയി. അഫ്ഗാനിലെ അസര്‍ ജില്ലയിലാണ് സംഭവം. ഹെലികോപ്റ്ററില്‍ ഒമ്പത് തുര്‍ക്കി പൗരന്‍മാര്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. സ്ഥലത്ത് നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍...

ഇറാനില്‍ യുദ്ധവിമാനം തകര്‍ന്ന് രണ്ടുമരണം

തെഹ്‌റാന്‍: ഇറാനില്‍ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ടുപൈലറ്റുമാര്‍ മരണപ്പെട്ടു. തെഹ്‌റാനില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നൈജീരിയയില്‍ സൈനികരും തീവ്രവാദികളും ഏറ്റുമുട്ടി; 185 മരണം

ബാഗ: നൈജീരിയയില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 185 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തര നൈജീരിയയിലെ ബഗയിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ അധികവും മത്സ്യത്തൊഴിലാളികളാണ്. വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഗ്രനേഡും മെഷീന്‍ ഗണും...

മുസ്‌ലിം വംശഹത്യയെ അപലപിക്കാത്തത് സൂകിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നു

ബാങ്കോക്ക്: മ്യാന്‍മറില്‍ ബുദ്ധ സന്യാസിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന മുസ്‌ലിം വംശഹത്യയെ  അപലപിക്കാത്ത സമാധാന  നൊബേല്‍ ജേതാവ്  ആംഗ് സാന്‍ സൂകിയുടെ പ്രതിച്ഛായ ആഗോളതലത്തില്‍ മങ്ങുന്നു. ആഗോള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സൂക്കിയെ ശക്തമായ ഭാഷയില്‍...

ചൈന ഭൂകമ്പം: മരണം 200 കവിഞ്ഞു

ഷാങ്ഹായ്: ചൈനയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ സിച്ചുവാനിലെ യാന്‍ നഗരത്തിനു സമീപമുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു.  പതിനോന്നായിരത്തിലേറെ  പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ആയിരത്തോളം പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ...

താലിബാന്‍ ആക്രമണം: 6 അഫ്ഗാന്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടു

കാബൂള്‍: താലിബാന്‍ ആക്രമികള്‍ പോലീസ് ചെക്ക് പോയിന്റ് ആക്രമിച്ചതിനെത്തുടര്‍ന്ന് ആറുപോലീസുകാര്‍ കൊല്ലപ്പെട്ടു.ദയാക് ജില്ലയിലാണ് സംഭവം. ഒരാള്‍ക്ക് പരുക്ക് പറ്റുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നും ഗസ്‌നിയിലെ പോലീസ് ഓഫീസര്‍ കേണല്‍ മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.

ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനം: പ്രതി പിടിയില്‍

വാഷിങ്ടണ്‍: പോലീസ് വെടിവെയ്പിനിടെ ഓടിരക്ഷപ്പെട്ട ബോസ്റ്റണ്‍ മാരത്തണ്‍ സ്‌ഫോടനക്കേസിലെ പ്രതിയെ പിടികൂടി. ബോട്ടിന്റെ മൂലയില്‍ ഒളിച്ചിരിക്കുകയായിരുന്ന പത്തൊമ്പതുകാരനായ സൊഖാര്‍ എ. സാര്‍നേവ് ആണ് അറസ്റ്റിലായത്. സ്‌ഫോടനക്കേസിലെ മറ്റൊരു പ്രതിയായ തമര്‍ലാന്‍ സാര്‍നേവ്(26) ഇന്നലെ...