National

National

ഹാക്കത്തോണ്‍: ബി ജെ പിക്കു മറുപടി നല്‍കി കപില്‍ സിബല്‍

ലണ്ടനില്‍ നടന്ന ഹാക്കത്തോണില്‍ പങ്കെടുത്തത് സ്വന്തം നിലക്കാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. തനിക്കും പാര്‍ട്ടിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പകരം ഹാക്കറുടെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കുകയും തിരഞ്ഞെടുപ്പുകളുടെ സുതാര്യത ഉറപ്പുവരുത്തുകയുമാണ് ചെയ്യേണ്ടത്.

അഭ്യൂഹങ്ങള്‍ക്ക് വഴിമരുന്നിട്ട് ജ്യോതിരാദിത്യ സിന്ധ്യ-ശിവ്‌രാജ് സിംഗ് ചൗഹാന്‍ കൂടിക്കാഴ്ച

നിരവധി കാര്യങ്ങള്‍ സംസാരിച്ചതായും ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും ഇരുവരും പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കൂടിക്കാഴ്ചക്ക് നിര്‍ണായക പ്രാധാന്യമുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ബി ജെ പിക്കു വേണ്ടി പ്രചാരണത്തിന് പൊതു പണം ചെലവിടുന്നു; മോദിക്കെതിരെ കോണ്‍ഗ്രസ്

6000 കോടി രൂപയാണ് മോദി പ്രചാരണത്തിനായി ചെലവിട്ടത്. അധികാരത്തിലിരുന്ന ഇക്കാലമത്രയും സ്വന്തം പാര്‍ട്ടിക്കു വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്താനാണ് പ്രധാന മന്ത്രി വിനിയോഗിച്ചത്. ഇക്കാര്യത്തിനു ഇത്രയധികം പൊതു പണം ദുരുപയോഗപ്പെടുത്തിയ മറ്റൊരു പ്രധാന മന്ത്രി ഇന്ത്യയുടെ ചരിത്രത്തിലില്ല.

വോട്ടിംഗ് യന്ത്രത്തില്‍ തിരിമറിയെന്ന ഹാക്കറുടെ വെളിപ്പെടുത്തല്‍: തിരഞ്ഞെടുപ്പു കമ്മീഷന്‍ പരാതി നല്‍കി

വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കമ്മീഷന്‍ പോലീസിനെ സമീപിച്ചത്.

ശബരിമല : ഹരജികള്‍ പരിഗണിക്കുന്ന തിയ്യതി നിശ്ചയിച്ചിട്ടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പുനപരിശോധന ഹരജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയില്ല. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധി കഴിഞ്ഞെത്തിയ ശേഷം തീയതി നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി പറഞ്ഞു. ഇന്ദു...

റഫാല്‍ കരാര്‍ രേഖകള്‍ കൈവശമുണ്ട്; ഉടന്‍ പുറത്തുവിടും: അണ്ണ ഹസാരെ

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച രേഖകള്‍ കൈവശമുണ്ടെന്നും രണ്ട് ദിവസമെടുത്ത് പഠിച്ച ശേഷം ഇവ പുറത്തുവിടുമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണ ഹസാരെ. കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് അനശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും...

മോദി ചായ വിറ്റിട്ടില്ല;അദ്ദേഹത്തിന്റേത് സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമം: പ്രവീണ്‍ തൊഗാഡിയ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 43 വര്‍ഷത്തെ സൗഹൃദമുള്ള താന്‍ അദ്ദേഹം ചായ വില്‍ക്കുന്നത് കണ്ടിട്ടില്ലെന്നും അത്തരമൊരു ഇമേജ് ഉണ്ടാക്കിയെടുത്തത് സഹതാപം പിടിച്ചുപറ്റാനാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് മുന്‍ അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ്...

യുഎസ് ഹാക്കറുടെ വെളിപ്പെടുത്തല്‍: അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് , കോണ്‍ഗ്രസ് പൊതുജനങ്ങളെ മണ്ടന്‍മാരാക്കുന്നുവെന്ന് ബിജെപി

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന ഹാക്കറുടെ വെളിപ്പെടുത്തലിന് പിറകെ കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. ഹാക്കറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു....

ശബരിമല: റിട്ട് ഹരജികളും സര്‍ക്കാറിന്റെ പരാതികളും ഫെബ്രുവരി എട്ടിനു പരിഗണിച്ചേക്കും

ഫെബ്രുവരി എട്ട് താത്കാലിക തീയതിയായി കോടതിയുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി എട്ടിനു മുമ്പായി പുനപ്പരിശോധന ഹരജികള്‍ പരിഗണനക്കെടുത്തേക്കും.

വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താനാകില്ല; നിയമ നടപടിക്കൊരുങ്ങി തിരഞ്ഞെടുപ്പു കമ്മീഷന്‍

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേടു നടത്തിയതായുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നു വ്യക്തമാക്കി തിരഞ്ഞെടുപ്പു കമ്മീഷന്‍. തിരിമറി നടത്താന്‍ ഒരുതരത്തിലും സാധിക്കില്ലെന്നതു കൊണ്ടു തന്നെ വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമാണ്. വയര്‍ലെസ് ആശയ വിനിമയത്തിലൂടെ ഒരു വിവരവും...