Wednesday, September 26, 2018

National

National

തൊഴിലുറപ്പ് പദ്ധതി പ്രകാരം വേതനം വര്‍ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്യുന്നവര്‍ക്കുള്ള വേതനം വര്‍ധിപ്പിക്കുന്നു. വര്‍ഷത്തില്‍ നൂറ് ദിവസം ജോലി ഉറപ്പ് നല്‍കുന്ന പദ്ധതി പ്രകാരം ജോലി ലഭിക്കുന്നവര്‍ക്ക്‌ കേരളത്തില്‍ 180 രൂപയായിരിക്കും ദിവസ...

നടി രാജസുലോചന അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ നടിയും നര്‍ത്തകിയുമായിരുന്ന രാജസുലോചന അന്തരിച്ചു. ഇന്ന് രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി കുടുംബാംഗം പറഞ്ഞു. 1953ല്‍ കന്നഡ ചിത്രമായ ഗുണസാഗരിയിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. തമിഴ്,...

സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ഭണ്ഡാര: മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ആറും എട്ടും പതിനൊന്നും വയസ്സുള്ള സഹോദരിമാരെയാണ് ബലാത്സംഗം ചെയ്ത ശേഷം സമീപത്തുള്ള കിണറ്റില്‍ തള്ളിയത്. ഫെബ്രുവരി പതിനാലിനാണ്...

യുവതിക്ക് റോഡില്‍ പോലീസിന്റെ മര്‍ദനം

അമൃത്സര്‍: പൊതുജനം നോക്കിനില്‍ക്കെ യുവതിക്ക് പോലീസിന്റെ മര്‍ദനം. പഞ്ചാബിലെ തരണ്‍ തരണിലാണ് റോഡില്‍ വെച്ച് സ്ത്രീയെ പോലീസുകാര്‍ മര്‍ദിച്ചത്. സംഭവത്തിന്റഎ വീഡിയോ ദൃശ്യങ്ങള്‍ ചാനലുകളിലൂടെ പുറത്തുവന്നതോടെ സംഭവം വിവാദമായിട്ടുണ്ട്. യുവതിയുടെ ബന്ധുക്കള്‍ പോലീസുകാരോട് മോശമായി...

ലോക ശതകോടീശ്വരന്മാരില്‍ നാല് മലയാളികള്‍; മുന്നില്‍ യൂസുഫലി

ദുബൈ: ഫോബ്‌സ് മാസിക പുറത്തുവിട്ട ലോകത്തെ ശതകോടീശ്വരന്മാരില്‍ എം എ യൂസുഫലി ഉള്‍പ്പെടെ നാല് മലയാളികള്‍. ആദ്യ ആയിരത്തില്‍ ഇടം പിടിച്ച എം കെ ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി...

ഹൈദരാബാദില്‍ പതിനാല് കിലോ സ്വര്‍ണം പിടിച്ചു

ഹൈദരാബാദ്: ഹൈദരാബാദിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് നടത്തിയ പരിശേധനകള്‍ക്കിടെ രണ്ടിടങ്ങളില്‍ നിന്നായി രേഖകളില്ലാതെ പതിനാല് കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. സ്‌ഫോടനം നടന്ന ദില്‍സുഖ്‌നഗര്‍ പ്രദേശത്ത് നിന്നാണ് രണ്ട് ബേഗുകളിലായി സൂക്ഷിച്ച പതിമൂന്ന് കിലോ ഗ്രാം...

കെജ്രിവാള്‍ അനിശ്ചിതകാല നിരാഹാരത്തിന്

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ വെള്ളത്തിനും വൈദ്യുതിക്കും നിരക്ക് കൂട്ടിയതിനെതിരെ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ഈ മാസം 23 മുതല്‍ അനിശ്ചികാല നിരാഹാരം നടത്തും. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരമാണിതെന്ന് കെജ്രിവാള്‍ പറഞ്ഞു. സമരം...

ഫസല്‍ വധം: കാരായിമാരുടെ ജാമ്യാപേക്ഷ നാലാഴ്ചത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സി പി എം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി ഒരു മാസത്തേക്ക്...

പോലീസുകാരന്റെ കൊല: യു പി മന്ത്രി രാജിവെച്ചു

പ്രതാപ്ഗഢ്: പോലീസ് ഉദ്യോഗസ്ഥന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയനായ ഉത്തര്‍പ്രദേശ് മന്ത്രി രാജിവെച്ചു. ഭക്ഷ്യ, പൊതുവിതരണ മന്ത്രി രഘുരാജ് പ്രതാപ് സിംഗ് എന്ന രാജ ഭയ്യയാണ് രാജിവെച്ചത്. മുഖ്യമന്ത്രി അഖിലേഷ് യാദവുമായി കൂടിക്കാഴ്ച...

പെണ്‍ ഭ്രൂണഹത്യ കടുത്ത മനുഷ്യാവകാശ ലംഘനം

ന്യൂഡല്‍ഹി:പെണ്‍ഭ്രൂണഹത്യ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സുപ്രീം കോടതി. ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് പഞ്ചാബിലെ വൊളണ്ടറി ഹെല്‍ത്ത് അസോസിയേഷന്‍ നല്‍കിയ ഹരജി തീര്‍പ്പാക്കുമ്പോളാണ് സുപ്രീംകോടതി നിര്‍ണായക പരാമര്‍ശം നടത്തിയത്. അള്‍ട്രാസോണോഗ്രാഫി ക്ലിനിക്കുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട്...

TRENDING STORIES