തുഷാറിനെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നു: ബി ജെ പി

സംഭവത്തില്‍ രാഷ്ട്രീയ പകപോക്കലുണ്ടോ എന്ന് സംശയിക്കുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

തുഷാറിന്റെ അറസ്റ്റ്: ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തുഷാറിന്റെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നും നിയമ പരിധിയില്‍ നിന്ന് സഹായങ്ങള്‍ ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കെവിന്‍ വധം: പത്ത് പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷ ശനിയാഴ്ച

ഒന്നു മുതല്‍ നാലു വരെയും ആറു മുതല്‍ ഒമ്പതു വരെയും 11, 12 പ്രതികളുമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നീനുവിന്റെ പിതാവ് ഉള്‍പ്പടെ നാലു പ്രതികളെ വെറുതെ വിട്ടു.

കുരുക്കു മുറുകുന്നു; കാറോടിച്ചത് ശ്രീറാം തന്നെയെന്ന് സീറ്റ് ബെല്‍റ്റിലെ വിരലടയാളവും തെളിവ്

ബഷീര്‍ കൊല്ലപ്പെടാനിടയായ അപകടത്തിനിടയാക്കിയ കാര്‍ ഓടിച്ചത് ശ്രീറാം തന്നെയായിരുന്നുവെന്ന് ഡ്രൈവിംഗ് സീറ്റിലെ സീറ്റ് ബെല്‍റ്റില്‍ നിന്ന് ലഭിച്ച വിരല്‍പ്പാടുകളില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തി. വാഹനമോടിച്ചത് ശ്രീറാം തന്നെയായിരുന്നു എന്നതിനുള്ള ശാസ്ത്രീയ രേഖയാണിത്.

ചെക്ക് കേസ്: ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റില്‍

ബിസിനസ് പങ്കാളിക്ക് പത്ത് ദശലക്ഷം യു എ ഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയെന്നാണ് തുഷാറിനെതിരായ കേസ്. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

കെ.എം ബഷീറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് മഅ്ദിന്‍ അക്കാദമി വഹിക്കും

സത്യത്തിന്റെ പക്ഷത്തുനിന്ന് മാതൃകാപരമായ മാധ്യമ പ്രവര്‍ത്തനം കാഴ്ചവെച്ച പ്രതിഭയായിരുന്നു കെ എം ബഷീറെന്ന് ഖലീൽ തങ്ങൾ

കെ എം ബഷീറിന്റെ ഫോണ്‍ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം

ഡോക്ടർമാരെ ചോദ്യം ചെയ്യല്‍; നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അന്വേഷണ സംഘം

ശ്രീറാമിനെതിരെ കേസെടുക്കാന്‍ വൈകിയ സംഭവം; പോലീസ് വാദങ്ങള്‍ പൊളിച്ച് സി സി ടി വി ദൃശ്യം

സംഭവം നടന്ന് 59 സെക്കന്‍ഡുകള്‍ക്കുള്ളില്‍ മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

തൃശൂര്‍, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട്

ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യാത