Ongoing News

Ongoing News

മാഫിയാ ബന്ധം: ഇറ്റലിയിലെ മുന്‍ മന്ത്രി അറസ്റ്റില്‍

നേപ്പിള്‍സ്: അഴിമതിയും മാഫിയാ ബന്ധവും ആരോപിക്കപ്പെട്ട ഇറ്റാലിയന്‍ മുന്‍ മന്ത്രി നിക്കോള കോസെന്റിനോ അറസ്റ്റില്‍. ഇറ്റലിയിലെ അധികാര കേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് കോസെന്റിനോവിനെ കസ്റ്റഡിയിലെടുത്തത്....

സംവരണത്തിന്റെ മേല്‍ത്തട്ട് പരിധി ആറ് ലക്ഷമാക്കുന്നു

ന്യൂഡല്‍ഹി: സംവരണത്തിന്റെ മേല്‍ത്തട്ട് പരിധി നാലര ലക്ഷം രൂപയില്‍ നിന്ന് ആറ് ലക്ഷമാക്കി ഉയര്‍ത്താന്‍ മന്ത്രിസഭാ ഉപസമിതി ശിപാര്‍ശ. ധനമന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള ഉപ സമിതിയാണ് വിഷയത്തില്‍ തീരുമാനമെടുത്തത്. ആറ് ലക്ഷം രൂപയില്‍...

യു.എസില്‍ വിമാനം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു

ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിടയില്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ്ങ് ഭാഗത്ത് ചെറു വിമാനം തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന 12 വിമാനങ്ങള്‍ കത്തിനശിച്ചു. മരിച്ചവരില്‍ മൂന്ന് പേരും വിമാനത്തിലുള്ളവരാണ്. എഞ്ചിന്‍ തകരാറ്...

ഡങ്കന്‍ഫ്‌ളച്ചര്‍ ഇന്ത്യന്‍ കോച്ചായി തുടരും

മുബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ഡങ്കന്‍ഫ്‌ളച്ചറുമായുള്ള കരാര്‍ ബിസിസിഐ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി.2011ല്‍ ഗ്യാരി കേഴ്സ്റ്റണ്‍ പരിശീലക സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഡങ്കന്‍ ഫഌച്ചര്‍ ഇന്ത്യന്‍ പരിശീലകനായി സ്ഥാനമേറ്റത്.

ശ്രീലങ്കക്കെതിരെ പ്രക്ഷോഭം:തമിഴ്‌നാട്ടിലെ കോളേജുകള്‍ അടച്ചിട്ടു

ചെന്നൈ:ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായ പശ്ചാതലത്തില്‍ തമിഴാനാട്ടിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ അടച്ചിട്ടു.തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്തെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത പശ്ചാതലത്തിലാണ്...

പെട്രോളിന് വില ലിറ്ററിന് രണ്ട് രൂപ കുറച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് രണ്ട് രൂപ കുറച്ചു.ഇന്ന് അര്‍ധ രാത്രി മുതല്‍ പുതുക്കിയ നിരക്ക്  നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ് എണ്ണ കമ്പനികള്‍ പെട്രോളിന് വില...

കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ച തുക അപര്യാപ്തം:ആര്യാടന്‍ മുഹമ്മദ്

തിരുവനന്തപുരം:ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ച സംസ്ഥാനബജറ്റിനെതിരെ ആര്യാടന്‍ മുഹമ്മദ് രംഗത്ത്. ബജറ്റില്‍ കെ.എസ്.ആര്‍.ടി.സി ക്ക് അനുവദിച്ച തുക അപര്യാപ്തമെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പരിഗണന ലഭിച്ചത് കേരളാ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമാണെന്ന് ആര്യാടന്‍...

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റ്-വി.എസ്

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എം മാണി നടത്തിയ പ്രഖ്യാപനങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പൊടികൈയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കെ.എസ്.ആര്‍.ടി.സി വന്‍ബാധ്യതയില്‍ നില്‍ക്കുമ്പോള്‍ നല്‍കിയത് വെറും 100 കോടി...

റോഡ് വികസനത്തിന് 885 കോടി

തിരുവനന്തപുരം: ബജറ്റില്‍ റോഡ് വികസനത്തിന് 885 കോടി രുപ അനുവദിച്ചു. കൊല്ലം ആലപ്പുഴ ബൈപ്പാസുകള്‍ക്ക് 50 കോടി അനുവദിച്ചു. വല്ലാര്‍പാടം- പൊന്നാനി- കോഴിക്കോട് തീരദേശ ഇടനാഴി നിര്‍മിക്കും. തിരുവനന്തപുരം ബൈപ്പാസ് നിര്‍മാണം ആരംഭിക്കും. കൊല്ലം- കോട്ടപപ്പുറം...

പ്രഫഷനല്‍ വിദ്യാഭ്യാസമേഖലക്ക് ഊന്നല്‍

തിരുവനന്തപുരം:  പ്രഫഷനല്‍ വിദ്യാഭ്യാസ മേഖലക്ക് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഐഐടി, ഐഐഎം വിദ്യാര്‍ഥികള്‍ക്ക് 5 ശതമാനം ഫീസിളവ് നല്‍കും. വിദ്യാഭ്യാസ പ്ലേസ്‌മെന്റ് സെല്ലുകള്‍ സ്ഥാപിക്കാന്‍ എട്ടുകോടി രൂപ നല്‍കും. കൗണ്‍സലിംഗ് മിഷന്‍ സെന്ററുകള്‍ക്ക് ഏഴു കോടി...