Ongoing News

Ongoing News

ചർച്ചയിൽ ഒത്തുതീർപ്പ്; കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് മാറ്റിവെച്ചു

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്.

ആലപ്പാട് ഖനനം: സമര സമിതിയുമായി മുഖ്യമന്ത്രി വ്യാഴാഴ്ച ചര്‍ച്ച നടത്തും

സീ വാഷ് ഖനനം താത്കാലികമായി നിര്‍ത്തിവെക്കാനും ഖനനത്തിന്റെ പ്രത്യാഘാതത്തെ കുറിച്ചു പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും ചര്‍ച്ചയില്‍ ധാരണയായി.

രഞ്ജി ട്രോഫി: ഗുജറാത്തിന് വേണ്ടത് 195, ചരിത്രമെഴുതാന്‍ കേരളം

കനത്ത പേസ് ആക്രമണത്തെ കൂസാതെ ബാറ്റു വീശി വിലപ്പെട്ട 56 റണ്‍സ് അടിച്ചെടുത്ത സിജോമോന്‍ ജോസഫാണ് കേരളത്തിനു വേണ്ടി മികച്ച പ്രകടനം നടത്തിയത്. 148 പന്തുകളില്‍ നിന്നാണ് സിജോ ഇത്രയും റണ്‍സ് സ്വന്തമാക്കിയത്.

കാണാതായ കര്‍ണാടക എം എല്‍ എമാരില്‍ ഒരാള്‍ തിരിച്ചെത്തി; കോണ്‍ഗ്രസിനും ജെ ഡി എസിനും ആശ്വാസം

താന്‍ ഗോവയിലായിരുന്നുവെന്നും ചാര്‍ജര്‍ എടുക്കാന്‍ മറന്നുപോയതിനാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിപ്പോയെന്നും അതിനാലാണ് നേതാക്കളെ ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നുമാണ് ഭീമാനായികിന്റെ ന്യായീകരണം.

ബിഷപ്പ് ഫ്രാങ്കോക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റി

സമരത്തിനു നേതൃത്വം കൊടുത്ത സിസ്റ്റര്‍ അനുപമ, പങ്കെടുത്ത സിസ്റ്റര്‍ ആല്‍ഫി, ആന്‍സിറ്റ, സിസ്റ്റര്‍ നീന റോസ്, ജോസഫിന്‍ എന്നിവരെയാണ് കേരളത്തിനു പുറത്തുള്ള വിവിധ മഠങ്ങളിലേക്കു മാറ്റിയത്. ഇതില്‍ അനുപമയെ പഞ്ചാബിലേക്കും സിസ്റ്റര്‍ ആല്‍ഫിയെ ഝാര്‍ഖണ്ഡിലേക്കുമാണ് മാറ്റിയത്.

ചന്ദ്രനില്‍ പരുത്തിക്കുരു മുളപ്പിച്ചുവെന്ന് ചൈന

പരുത്തി, ഉരുളക്കിഴങ്ങ്, യീസ്റ്റ് എന്നിവ മണ്ണു നിറച്ച പാത്രത്തിനുള്ളില്‍ അടക്കംചെയ്താണ് അയച്ചിരുന്നത്. പരീക്ഷണം ആരംഭിച്ച് ഒന്‍പത് ദിവസത്തിന് ശേഷമുള്ള പരുത്തി മുളപൊട്ടിയത്തിന്റെ ചിത്രം ചൈനീസ് അധികൃതര്‍ പുറത്തുവിട്ടു.

യു എസ് ആരോഗ്യ മേഖലയിലെ തട്ടിപ്പ്: പ്രതിയായ ഇന്ത്യന്‍ ഡോക്ടര്‍ ജാമ്യം നേടിയത് റെക്കോഡ് തുകക്ക്

46 കോടി 40 ലക്ഷം യു എസ് ഡോളറിന്റെ തട്ടിപ്പു നടത്തിയ പ്രതിക്ക് 70 ലക്ഷം യു എസ് ഡോളറിന്റെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.

സന്നിധാനത്ത് യുവതികളെത്തിയത് അജ്ഞാതരായ അഞ്ച് പേര്‍ക്കൊപ്പമെന്ന് നിരീക്ഷക സമതി ഹൈക്കോടതിയില്‍

കൊച്ചി: ശബരിമല സന്നിധാനത്തു യുവതികള്‍ എത്തിയത് എങ്ങനെയെന്ന് അറിയില്ലെന്ന് നിരീക്ഷക സമിതി ഹൈക്കോടതിതിയില്‍. അജ്ഞാതരായ അഞ്ച് പേര്‍ക്കൊപ്പമാണ് യുവതികള്‍ സന്നിധാനത്തെത്തിയതെന്ന് മനസിലാക്കുന്നുവെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നിരീക്ഷക സമതി പറയുന്നു. പോലീസുകാര്‍ കാവലുള്ള ഗേറ്റിലൂടെ...

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് സമരം ഹൈക്കോടതി തടഞ്ഞു

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംയുക്ത സമരസമതി പ്രഖ്യാപിച്ച അനശ്ചിതകാല പണിമുടക്ക് സമരം ഹൈക്കോടതി ഡിവഷന്‍ ബെഞ്ച്  തടഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന ഒത്ത് തീര്‍പ്പ് ചര്‍ച്ചകളില്‍ നാളെ മുതല്‍ പങ്കെടുക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ...

കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം; ബി ജെ പിയുടെ ധാര്‍മികാവകാശം ചോദ്യം ചെയ്ത് ശിവസേന

അഫ്‌സല്‍ ഗുരു സ്വാതന്ത്ര്യ സമര പോരാളിയാണെന്നും രക്തസാക്ഷിയാണെന്നുമൊക്കെ പറഞ്ഞ മെഹബൂബയുമായി സഖ്യം രൂപവത്കരിക്കാന്‍ ബി ജെ പിക്കു മടിയുണ്ടായില്ല. യഥാര്‍ഥത്തില്‍ അതാണ് ഏറ്റവും വലിയ കുറ്റം.