
SPORTS
മുപ്പതിനായിരം കാണികൾ; കായിക ലോകത്തെ കൊതിപ്പിച്ചൊരു റഗ്ബി
ഈ മഹാമാരിക്കാലത്ത് ജനങ്ങൾക്ക് ഇത്രയും ആത്മവിശ്വാസത്തോടെ ഒന്നിച്ചിരിക്കാൻ കഴിയുന്നത് ഭരണ നേതൃത്വത്തിന്റെ മിടുക്കാണെന്ന് ചൂണ്ടിക്കാട്ടുന്നു.

COVER STORY
മനുക്കരുത്തിന്റെ അതിജീവനം
പെട്ടെന്നായിരുന്നു, തീർത്തും സന്തോഷഭരിതമായ അന്തരീക്ഷത്തിനുമേൽ ഒരു ദുരന്തം കരിനിഴൽ വീഴ്ത്തിയത്. ആ ദിനം മനുവിനെ തളർത്തിക്കളയു മെന്നായിരുന്നു ഏവരും കരുതിയത്. ഒട്ടും പ്രതീക്ഷിക്കാതെ, അവന്റെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത ക്രൂര അതിഥിയായി വിധിയെത്തുകയായിരുന്നു. ഒരു പറ്റം ചെറുപ്പക്കാർ സഞ്ചരിച്ച വാഹനം ആ യുവാവിന്റെ സ്വപ്നങ്ങൾക്കുമേൽ ഇടിച്ചുകയറി. യുവാക്കളുടെ ഒരു നിമിഷത്തെ അശ്രദ്ധ പറിച്ചെടുത്തത് മനുവിന്റെ വലതുകാൽ. ഒന്നിനും ആ യുവാവിന്റെ മനോധൈര്യത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞില്ല. കെടുത്താനാകാത്ത ആത്മവീര്യത്തോടെ മുന്നേറിയ മനുവിന്റെ അതിജീവനം ആരെയും അത്ഭുത പ്പെടുത്തുന്നതാണ്.