.
July 23 2014 | Wednesday, 12:50:12 AM
ramzan 2014 banner
Top Stories
Next
Prev

ഇസ്‌റാഈല്‍ സ്‌നിപ്പര്‍മാര്‍ ഗാസയില്‍ യുവാവിനെ കൊല്ലുന്ന ദൃശ്യം പുറത്ത്

ഗാസ സിറ്റി: ഇസ്‌റാഈലി സൈന്യത്തിന്റെ ക്രൂരതയുടെ നേര്‍പരിച്ഛേദമായി മാറിയിരിക്കുകയാണ് ഫലസ്തീന്‍ ഇന്റര്‍നാഷനല്‍ സോളിഡാരിറ്റി മൂവ്‌മെന്റ് പുറത്തുവിട്ട വീഡിയോദൃശ്യങ്ങള്‍. ഗാസ സിറ്റിക്ക് സമീപമുള്ള ശിജാഇയ്യയില്‍ #ഇസ്‌റാഈല്‍ സൈന്യത്തിന്റെ ഭ്രാന്ത് പിടിച്ച ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ അതോ അവസാന രക്ഷക്കായി കേഴുന്നുണ്ടോയെന്ന് അറിയാനായി തിരച്ചില്‍ നടത്തുകയായിരുന്ന ഫലസ്തീന്‍ യുവാവിനെ ഇസ്‌റാഈലി ഒളിസൈനികര്‍ അതിക്രൂരമായി വെടിവെച്ചു കൊല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആദ്യം വെടിയേറ്റ് വീണ യുവാവ്, രക്ഷക്കായി കേണ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വെടിവെച്ച് കൊല്ലുകയായിരുന്നു ഇസ്‌റാഈല്‍ സൈനികര്‍. ഇസ്‌റാഈലിന്റെ [...]

സ്വാശ്രയ കോളേജുകളിലേക്ക് പ്രത്യേക പരീക്ഷ വേണ്ടെന്ന് സുപ്രീം കോടതി

ഡല്‍ഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് മാനേജുമെന്റുകളുടെ പ്രത്യേക പ്രവേശന പരീക്ഷ വേണ്ടെന്ന് സുപ്രീം കോടതി ഉത്തരവ്. മാനേജ്‌മെന്റ് സീറ്റിലേക്ക് സര്‍ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തന്നെ പ്രവേശനം നടത്തണം. കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാത്തതിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. സ്വശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം മാനേജ്‌മെന്റ് സീറ്റിലേക്ക് പ്രത്യക പ്രവേശന പരീക്ഷ മെയ് 31നകം നടത്താന്‍ നേരത്തേ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രവേശന പരീക്ഷ നടത്താന്‍ മാനേജ്‌മെന്റുകള്‍ക്ക് കഴിഞ്ഞില്ല. [...]

ഫെയ്‌സ്ബുക്ക് സുഹൃത്ത് യുവതിയില്‍ നിന്ന് 1.30 കോടി രൂപ തട്ടി

ഡെറാഡൂണ്‍: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് യുവതിയില്‍ നിന്ന് 1.30 കോടി രൂപ തട്ടിയെടുത്തു. വൃദ്ധസദനം നിര്‍മിക്കാനെന്ന വ്യാജേനയാണ് പണം തട്ടിയത്. ഡെറാഡൂണ്‍ സ്വദേശിയായ ബീനയില്‍ നിന്നാണ് റിച്ചാര്‍ഡ് ആന്റേഴ്‌സണ്‍ എന്ന ഫെയ്‌സ്ബുക്ക് പേരുള്ള സുഹൃത്ത് പണം തട്ടിയെടുത്തത്. വൃദ്ധസദനം നിര്‍മിക്കാന്‍ 9 കോടി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പണം ലഭിക്കാന്‍ നികുതി അടക്കാന്‍ 1.30 കോടി രൂപ ആവശ്യപ്പെട്ടു. വിവിധ ബാങ്കുകളിലെ 25 ശാഖകളിലായി ബീന ഒരു കോടി മുപ്പത് ലക്ഷം രൂപ നിക്ഷേപിച്ചെന്നും പൊലീസ് പറഞ്ഞു. [...]

ത്രിവര്‍ണ പതാകക്ക് 67 വയസ്സ്

ന്യൂഡല്‍ഹി: രാജ്യ സ്‌നേഹിയായ ഓരോ ഭാരതീയനും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന നമ്മുടെ ത്രിവര്‍ണ പതാകക്ക് ഇന്ന് 67 വയസ്സ് തികയുന്നു. 1947 ജൂലൈ 22ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തില്‍ അംഗീകരിച്ചത്. സ്വാതന്ത്ര്യ സമര സേനാനിയും മികച്ച ഡിസൈനറുമായ പിങ്കാളി വെങ്കയ്യയാണ് ത്രിവര്‍ണ പതാകയുടെ രൂപകല്‍പന നിര്‍വ്വഹിച്ചത്. സ്വയം ഭരണ ഇന്ത്യയുടെ ദേശീയ പതാകയായി 1947 ഓഗസ്റ്റ് 15മുതല്‍ 1950 ജനുവരി 26 വരെയും അതിന് ശേഷം സ്വതന്ത്ര [...]

‘എന്റെ മകളെ കൊന്നതിന് നന്ദി’: റഷ്യന്‍ പ്രസിഡന്റിന് ഒരച്ഛന്റെ കത്ത്

ഹേഗ്: ‘എന്റെ ഏക മകളെ കൊന്നതിനു നന്ദി പുടിന്‍. അവളുടെ ജീവിതം തകര്‍ത്തതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം. നിങ്ങള്‍ക്കിനി തലയുയര്‍ത്തി കണ്ണാടിയിലേക്ക് നോക്കാം”. മലേഷ്യന്‍ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ഡച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് അയച്ച കത്തിലെ ഭാഗമാണിത്. റഷ്യന്‍ മിസൈലാക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്ന ആരോപണം ശക്തമായ പശ്ചാതലത്തിലാണ് പെണ്‍കുട്ടിയുടെ പിതാവ് പുടിന് കത്തയച്ചിരിക്കുന്നത്. വിമാന ദുരന്തത്തില്‍ മരിച്ച 17കാരിയായ എല്‍സേമിയകിന്റെ അച്ഛന്‍ ഹാന്‍സ് ദെ ബോര്‍സ്റ്റാണ് പുടിനും വിമതര്‍ക്കും ഉക്രയിന്‍ സര്‍ക്കാനും തുറന്ന കത്തെഴുതിയത്. [...]

ONGOING NEWS

ഗാസയെ കുരുതിക്കളമാക്കി ഇസ്രാഈല്‍ നരനായാട്ട്: മരണം 570

ഗാസാ സിറ്റി: വെടിനിര്‍ത്താനുള്ള ലോകരാഷ്ട്രങ്ങളുടേയും ഐക്യരാഷ്ട്ര സഭയുടേയും അഭ്യര്‍ത്ഥന തള്ളി ഇസ്രാഈല്‍ ഗാസയില്‍ നരമേധം തുടരുന്നു. 14 ദിവസമായി തുടരുന്ന ശക്തമായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 570 ആയി. ദോഹയിലും കെയ്‌റോയിലും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സിവിലിയന്‍ ജനങ്ങളെ ആക്രമിക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ യു എസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. അതിനിടെ തങ്ങളുടെ ഏഴ് സൈനികര്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പറഞ്ഞു. ഗാസക്ക് 47 മില്ല്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ [...]

Kerala

വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

തിരുവനന്തപുരം: കായംകുളം താപ വൈദ്യുത നിലയത്തില്‍ നിന്നും പവര്‍ എക്‌സ്‌ചേഞ്ച് വഴിയും വൈദ്യുതി ലഭ്യമാക്കിയതിനാല്‍ ഇന്നലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി. കായംകുളത്ത് നിന്ന് 350 മെഗാവാട്ടാണ് ഇപ്പോള്‍ വാങ്ങുന്നത്. പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് 125 മെഗാവാട്ടും വാങ്ങുന്നുണ്ട്. കേന്ദ്ര വിഹിതത്തില്‍ കാര്യമായ കുറവ് ഇന്നലെ ഉണ്ടായില്ല. വൈദ്യുതി പ്രതിസന്ധി ശക്തമായതിനെ തുടര്‍ന്നാണ് കായംകുളത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവില്‍ വര്‍ധന വരുത്തിയത്. മൂലമറ്റം വൈദ്യുതി നിലയത്തിലുണ്ടായ യന്ത്രത്തകരാര്‍ പരിഹരിച്ചുവരുന്നതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഒരു ജനറേറ്ററിനോട് ചേര്‍ന്നുള്ള [...]
Mega-pixel--AD
kerala_add_2

National

യു പി എ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് നിയമ മന്ത്രി

ന്യുഡല്‍ഹി: അഴിമതിയുടെ നിഴലിലായിരുന്ന തമിഴ്‌നാട്ടിലെ ഒരു ജഡ്ജിയുടെ സേവന കാലാവധി നീട്ടിക്കൊടുക്കാന്‍ യു പി എ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നതായി കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ പ്രസ്താവിച്ചു. ഈ വിഷയത്തില്‍ എ ഐ എ ഡി എം കെ അംഗങ്ങള്‍ സൃഷ്ടിച്ച ബഹളം കാരണം രണ്ടാം ദിവസവും പാര്‍ലിമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ മറുപടിയെ തുടര്‍ന്ന്, അഴിമതിക്കാരനായ ജഡ്ജിയുടെ കാലാവധി നീട്ടിക്കൊടുക്കാന്‍ സമ്മര്‍ദം ചെലുത്തിയ കേന്ദ്രത്തിലെ ഡി എം കെക്കാരനായ [...]

യു എന്‍ അഭ്യര്‍ഥന തള്ളി; ആക്രമണം തുടരുന്നു‍

ഗാസാ സിറ്റി/ കൈറോ: അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്ന ലോക രാഷ്ട്രങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെയും അഭ്യര്‍ഥന തള്ളിക്കൊണ്ട് ഗാസാ മുനമ്പില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നു. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഈജിപ്തിലെത്തി. യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി കെറി കൂടിക്കാഴ്ച നടത്തി. വെടിനിര്‍ത്തുന്നതിനുള്ള യു എസിന്റെ ശ്രമങ്ങള്‍ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെറി പറഞ്ഞു. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ബാന്‍ കി [...]

ഈദ് ആഘോഷങ്ങള്‍ക്ക് ദുബൈയില്‍ ഒരുക്കം‍

ദുബൈ: ദുബൈ നഗരം ഈദ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നു. നിരവധി പുത്തന്‍ വിനോദ പരിപാടികളാണ് ഇക്കുറി ദുബൈയില്‍ കാത്തിരിക്കുന്നത്. ഒരേസമയം, വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കിക്കൊണ്ടുള്ള എന്റര്‍ടെയിന്‍മെന്റ് പരിപാടികള്‍ ആണ് ആഗസ്റ്റ് രണ്ടുമുതല്‍ സെപ്തംബര്‍ അഞ്ച് വരെ ദി ഫണ്‍ സൈഡ് ഓഫ് സമ്മര്‍ എന്ന പേരില്‍ ദുബൈ സമ്മര്‍ സര്‍െ്രെപസില്‍ ഒരുങ്ങുന്നത്. കുട്ടികളുടെ കാര്‍ട്ടൂണ്‍കഥാപാത്രമായ ആന്‍ഗ്രി ബേഡ്‌സും ട്രാന്‍സ്‌ഫോമേഴ്‌സുമെല്ലാം മാളുകള്‍ കേന്ദ്രീകരിച്ച് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഉണ്ടാവും. പ്രശസ്തരായ അറേബ്യന്‍ കലാകാരന്മാരുടെ പലതരം കലാ പ്രദര്‍ശനങ്ങളും കരിമരുന്നു പ്രയോഗങ്ങളും 40 ലക്ഷം [...]

Health

വായിലെ കാന്‍സര്‍: ഓരോ ആറ് മണിക്കൂറിലും ഒരാള്‍ മരിക്കുന്നുവെന്ന് പഠനം

കൊല്‍ക്കത്ത: വായില്‍ കാന്‍സര്‍ ബാധിച്ച് ഒ#ാരോ ആറ് മണിക്കൂറിലും രാജ്യത്ത് ഒരാള്‍ മരണപ്പെടുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. വികസനം ചെന്നെത്തിയിട്ടിയില്ലാത്ത ഉള്‍പ്രദേശങ്ങളില്‍ നിന്നാണ് വായയിലെ കാന്‍സര്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. അശോക് ദോബ്‌ലേ പറയുന്നു. പുകവലിക്കാര്‍ക്കും ചവയ്ക്കുന്ന തരത്തിലുള്ള പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുമാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. കൂടാതെ വായില്‍ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നതായാണ് കാണപ്പെടുന്നത്. നിലവിലുള്ള കാന്‍സര്‍ കേസുകളില്‍ 40 ശതമാനം വായിലെ കാന്‍സര്‍ ആണെന്ന് [...]
folow twitter

മൈക്രോസോഫ്റ്റ് 18000 ജോലികള്‍ വെട്ടിച്ചുരുക്കുന്നു‍

വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് 18000 ജോലികള്‍ വെട്ടിച്ചുരുക്കുന്നു. അടുത്ത വര്‍ഷത്തോടെ ഇത് പ്രാബല്യത്തില്‍ വരും. കമ്പനിയില്‍ നടക്കുന്ന മാറ്റങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് മൈക്രോസോഫ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു. 2009ല്‍ മൈക്രോസോഫ്റ്റ് 5,800 തൊഴിലുകള്‍ വെട്ടിച്ചുരുക്കിയിരുന്നു.  

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയിട്ട് 45 വര്‍ഷം‍

വാഷിംഗ്ടണ്‍: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയിട്ട് ഇന്നേക്ക് 45 വര്‍ഷം പൂര്‍ത്തിയായി. 1969 ജൂലൈ 20ന് രാത്രി 10.56നാണ് നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ കാലുകുത്തി ചരിത്രം സൃഷ്ടിച്ചത്. ‘ഇത് ഒരു മനുഷ്യന്റെ ചെറിയ കാല്‍വെപ്പാണ്; പക്ഷേ, മനുഷ്യരാശിയുടെ ഒരു വന്‍കുതിച്ചുചാട്ടവും” ചന്ദ്രനില്‍ കാല്‍കുത്തമ്പോള്‍ ആംസ്‌ട്രോങ് വിളിച്ചുപറഞ്ഞു. മനുഷ്യരാശിയുടെ ചരിത്രത്തിലെ എക്കാലത്തെയും തിളക്കാമാര്‍ന്ന അധ്യായമായാണ് ചാന്ദ്രസ്പര്‍ശത്തെ കാണുന്നത്. 1969 ജൂലൈ 16ന് ഫ്‌ലോറിഡയില്‍ നിന്നാണ് രണ്ട് ബഹിരാകാശ യാത്രികരുമായി അമേരിക്കന്‍ ദൗത്യമായ അപ്പോളോ 11 ചന്ദനിലേക്ക് [...]

സ്വര്‍ണം പവന് 80 രൂപ കുറഞ്ഞു; ഗ്രാമിന് 2635 രൂപ‍

കൊച്ചി: സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് പവന്‍ വില 21,080 രൂപയായി. ഗ്രാമിന് 2,635 രൂപയാണ് നിലവിലെ വില. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ മാറ്റം വന്നിരിക്കുന്നത്. മൂന്നു ദിവസമായി വില 21,160 രൂപയില്‍ തുടരുകയായിരുന്നു.

First Gear

ഹോണ്ടയുടെ വിലകുറഞ്ഞ ബൈക്ക്, സി ഡി 110 ഡ്രിം പുറത്തിറങ്ങി

ന്യൂഡല്‍ഹി: ലോകോത്തര വാഹനനിര്‍മാതാക്കളായ ഹോണ്ടയുടെ ഏറ്റവും വില കുറഞ്ഞ ബൈക്ക് – ഹോണ്ട സി ഡി 110 ഡ്രിം പുറത്തിറക്കി. 41,100 രൂപയാണ് ഇതിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. എച്ച് ഇ ടി ടെക്‌നോളജിയില്‍ അധിഷ്ടിതമായ 110 സി സി എന്‍ജിനുമായി എത്തുന്ന സി ഡി 110 ഡ്രീം കാഴ്ചയിലും മനോഹരമാണ്. സിക്‌സ് സ്‌പോക്ക് അലോയ് വീല്‍, കറുപ്പും ള്ളെിനിറവും കലര്‍ന്ന എക്‌സ്‌ഫോസ്റ്റ് തുടങ്ങിയവ ഈ ബൈക്കിനെ വേറിട്ടതാക്കുന്നു. 7500 ആര്‍ പി എമ്മില്‍ 8.25 [...]
brasookkan kik mims-advertisement

Local News

സൗജന്യ പി എസ് സി പരിശീലനം

മലപ്പുറം: കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ പുതുതായി അനുവദിച്ച മുസ്‌ലിം യുവജന പരിശീലന കേന്ദ്രത്തിന്റെ ഉപകേന്ദ്രത്തില്‍ വിവിധ പി എസ് സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പുറമെ 20% സീറ്റുകളില്‍ മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രവേശം നല്‍കുന്നതാണ്. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് പ്രവേശനം. അവധി ദിനങ്ങളില്‍ രാവിലെ പത്ത് മുതല്‍ നാല് വരെയാണ് പരിശീലനം. പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നേരിട്ടോ കോ- ഓര്‍ഡിനേറ്റര്‍, മുസ്‌ലിം [...]

Columns

vazhivilakku-new-emblom loka vishesham  

ചോരയില്‍ മുങ്ങിമരിക്കുന്ന ഗാസയും ഇന്ത്യന്‍ നിലപാടും

അമേരിക്കയുടെ മൗനസമ്മതത്തോടെ #ഇസ്‌റാഈല്‍ സേന ഫലസ്തീന്‍ മണ്ണില്‍ നിഷ്ഠൂരമായ കൂട്ടക്കൊല തുടരുകയാണ്. ‘ഓപറേഷന്‍ പ്രൊട്ടക്റ്റീവ് എഡ്ജ്’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഗാസാ ആക്രമണത്തിലൂടെ സിയോണിസ്റ്റുകള്‍ മരണനൃത്തം ചവിട്ടുകയാണ്. ഫലസ്തീനിന്റെ ഭാഗമായിരുന്ന ഗാസാ പ്രദേശം 1967ല്‍ ബലം പ്രയോഗിച്ചാണ് ഇസ്‌റാഈല്‍ കൈവശപ്പെടുത്തിയത്. അന്നു മുതല്‍ അധിനിവേശ ശക്തികള്‍ക്കെതിരെ ഗാസയിലെ ജനങ്ങളുടെ ധീരോദാത്തമായ പോരാട്ടവും ആരംഭിച്ചതാണ്. ഫലസ്തീനന്റെ മണ്ണില്‍ സ്വന്തം ദേശീയ സ്വത്വവും സ്വാതന്ത്ര്യവും നേടിയെടുക്കാനാണ് ഗാസയിലെ ജനങ്ങള്‍ മരണത്തെ കീഴ്‌പെടുത്തിയ ആത്മബോധവുമായി ഇസ്‌റാഈല്‍ സേനയോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. അമേരിക്കയുടെയും അതിന്റെ [...]

ലോകകപ്പാണ്, എന്തും സംഭവിക്കാം : മെസി

അര്‍ജന്റീന ബ്രസീലിന്റെ മണ്ണില്‍ ലോകകപ്പ് തേടിയിറങ്ങുന്നത് ലയണല്‍ മെസി കൂടെയുള്ളതിന്റെ ധൈര്യത്തിലാണ്. ഏത് പ്രതിരോധ നിരയെയും വെട്ടിനിരത്താന്‍ കെല്‍പ്പുള്ള ഇടംകാല്‍ മെസിക്കുണ്ട്. പക്ഷേ, ക്ലബ്ബ് സീസണില്‍ ബാഴ്‌സലോണ കിരീടമില്ലാ രാജാക്കന്‍മാരായി മാറിയത് അര്‍ജന്റൈന്‍ ആരാധകരെയും വിഷമവൃത്തത്തിലാക്കുന്നു. പരുക്കും ഫോമില്ലായ്മയും മെസിയെ തളര്‍ത്തിയപ്പോള്‍ ബാഴ്‌സയക്കും അവശത പിടിപെട്ടു. അതു കൊണ്ടു തന്നെ അര്‍ജന്റീന തളരാതിരിക്കണമെങ്കില്‍ മെസി ഉണര്‍ന്നിരിക്കേണ്ടതുണ്ട്. പ്രതീക്ഷകളുടെ ഭാരം പേറുന്ന മെസി മനസ് തുറക്കുന്നു. 2013 താങ്കളെ സംബന്ധിച്ചിടത്തോളം മോശം വര്‍ഷമായിരുന്നുവെന്ന് പറഞ്ഞാല്‍ അംഗീകരിക്കുമോ? ശരിയാണ് 2013 [...]

Sports

ജഡേജ-ആന്റേഴ്‌സണ്‍ കേസ്: തെളിവെടുപ്പ് ആഗസ്റ്റ് ഒന്നിന്

ലണ്ടന്‍: ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയോട് ഇംഗ്ലണ്ട് ബൗളര്‍ ജെയിംസ് ആന്റേഴ്‌സണ്‍ മോശമായി പോരുമാറിയ സംഭവത്തില്‍ തെളിവെടുപ്പ് ഓഗസ്റ്റ് 1ന്. സതാംപ്ട്ടണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് ശേഷമേ തെളിവെടുപ്പ് നടത്തേണ്ടതുള്ളൂ എന്ന് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. സംഭവം അന്വേഷിക്കാന്‍ ഐസിസി എകാംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിരുന്നു.
aksharam  

അറബി മലയാളം തീര്‍ത്ത സമ്പന്ന സംസ്‌കൃതി‍

ഖുര്‍ആനിന്റെ ഭാഷയെന്ന നിലയില്‍ അറബി ഭാഷാ ബന്ധം സ്ഥാപിക്കാത്ത നാടുകളില്ലെന്നറിയാമല്ലോ. എന്നാല്‍ അറബികള്‍ സമ്പര്‍ക്കം പുലര്‍ത്തിയ നാടുകളിലാവട്ടെ അവരുടെ ഭാഷയുടെ സ്വാധീനം എന്നും സ്പഷ്ടമായി കാണുന്നുണ്ട്. ഇന്ത്യയില്‍ത്തന്നെ അറബി തമിഴും അറബി പഞ്ചാബിയും അറബി മലയാളവുമൊക്കെ അതിനു തെളിവാണ്. അറബി ഭാഷാപഠനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അറബി പദങ്ങളും പ്രയോഗങ്ങളും കലര്‍ന്ന മിശ്രഭാഷയായാണ് അറബി മലയാളത്തെ ഭാഷാ പണ്ഡിതന്മാര്‍ കണ്ടത്. എന്നാല്‍ ഭാഷാ ശാസ്ത്രത്തിന്റെ സൂക്ഷ്മ വിശകലനത്തില്‍ വാക്യഘടന, സ്വനിമം, രൂപിമം, അര്‍ഥം തുടങ്ങി [...]

വിശുദ്ധസ്മരണയില്‍ നാടെങ്ങും ബദര്‍ ദിനം ആചരിച്ചു‍

കോഴിക്കോട്: മഹത്തായ പോരാട്ട വീര്യത്തിന്റെ ഓര്‍മകള്‍ അയവിറക്കി നാടെങ്ങും ബദര്‍ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി പള്ളികള്‍ കേന്ദ്രീകരിച്ച് വിവിധ അനുസ്മരണം പരിപാടികളും അന്നദാനവും നടന്നു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ധര്‍മസമരത്തെയാണ് ബദ്ര്‍ അടയാളപ്പെടുത്തുന്നത്. ഇസ്ലാമിക പ്രബോധനവുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയ പ്രവാചകര്‍ (സ) ക്കെതിരെ അതിശക്തമായ ആക്രമണമാണ് ഖുറൈശികള്‍ അഴിച്ചുവിട്ടത്. കല്ലെറിഞ്ഞു, കൂക്കിവിളിച്ചു, ഉപജീവനമാര്‍ഗങ്ങള്‍ കൊട്ടിയടച്ചു, പട്ടിണിക്കിട്ടു… എല്ലാം പ്രവാചകര്‍ ക്ഷമിച്ചു. എന്നിട്ടും അക്രമം തുടര്‍ന്നപ്പോഴാണ് ബദ്ര്‍ രണാങ്കണത്തിലിറങ്ങാന്‍ അല്ലാഹുവിന്റെ അനുമതി ലഭിക്കുന്നത്. അബൂജഹലിന്റെ നേതൃത്വത്തില്‍ അതിശക്തരായ സാ്യുധസേനയെ കേവലം [...]

12 ഭാഷകളിലേക്ക് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്ന പേന‍

ബറേലി: 12 ഭാഷകളിലേക്ക് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്ന പേന വിപണിയില്‍ . ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ എത്തിയ ഈ പുതിയ ഖുര്‍ആന്‍ കിറ്റിന് 3500 രൂപയാണ് വില. ഇതാദ്യമായാണ് സ്വയം വിവര്‍ത്തനം ചെയ്യുന്ന ഇലക്ട്രിക് പേന വിപണിയിലെത്തുന്നതെന്നാണ് നിര്‍മാതാക്കളുടെ അവകാശ വാദം. ഖുര്‍ആനിലെ ഏത് അധ്യായം വായിക്കണമെങ്കിലും വരികളില്‍ ഇപേന വെച്ചാല്‍ ആവശ്യമുള്ള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടും. ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, മറാത്തി, തമിഴ്, തുടങ്ങി 12 ഓളം ഭാഷകളിലേക്കാണ് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നത്. പേന ഉപയോഗിച്ച് വായിച്ച [...]

മെഡിക്കല്‍/എന്‍ജിനീയറിംഗ്: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍; വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: മെഡിക്കല്‍/എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണര്‍ പുറപ്പെടുവിച്ചു. ഇന്നു മുതല്‍ 23ന് വൈകീട്ട് അഞ്ച് മണി വരെ www.cee.kerala.gov.in എന്ന— വെബ്‌സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. 25നാണ് ഒാംഘട്ട അലോട്ട്‌മെന്റ്. 26 മുതല്‍ ജൂലൈ മൂന്ന് വരെ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള തുക എസ് ബി ടിയുടെ നിശ്ചിതശാഖകളില്‍ അടക്കണം. 27 നും ജൂലൈ മൂന്നിനുമിടയില്‍ എം ബി ബി എസ്/ബി ഡി എസ് [...]

അമൃതാനന്ദമയി മഠത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി പുസ്തകം

കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിലെ രഹസ്യങ്ങളുടെ കെട്ടഴിച്ച്, രണ്ട് പതിറ്റാണ്ടിലേറെ അമൃതാനന്ദമയിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന ആസ്‌ത്രേലിയക്കാരി എഴുതിയ പുസ്തകം വിവാദമാകുന്നു. അമൃതാനന്ദമയിയുടെ സന്തതസഹചാരിയിരുന്ന ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വല്‍ എഴുതിയ ‘ഹോളി ഹെല്‍: എ മെമയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്’ (‘വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്’) എന്ന പുസ്തകമാണ് വന്‍ ചര്‍ചക്ക് വഴിതുറന്നിരിക്കുന്നത്. ലോകോത്തര പുസ്തക പ്രസാധകരായ ആമസോണാണ് പുസ്തകം ഓണ്‍ലൈനില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ ഇന്ത്യയിലെത്തിയ ഗെയ്ല്‍ 21 [...]

Travel

എയര്‍ ഇന്ത്യയില്‍ വൈ ഫൈ ഇന്റര്‍നെറ്റ്

മസ്‌കത്ത്: എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ വൈകാതെ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും. വലുതും ചെറുതുമായ എല്ലാ വിമാനങ്ങളിലും യാത്രക്കാര്‍ക്കായി പണം കൊടുത്ത് ഉപയോഗിക്കാവുന്ന ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പെടുത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ബജറ്റ് വിമാനമായ എക്‌സ്പ്രസില്‍ ഈ സൗകര്യം ആദ്യ ഘട്ടത്തില്‍ ലഭ്യമാകില്ല. വൈഫൈ സൗകര്യം ഏര്‍പെടുത്തുന്നതിനുള്ള സാങ്കേതിക വശങ്ങള്‍ പഠിക്കാന്‍ സംഘത്തെ ചുമതലപ്പെടുത്തിയതായി എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. ചുരുങ്ങിയ ചെലവില്‍ എന്നാല്‍ വിമാന കമ്പനിക്ക് വരുമാനമുണ്ടാക്കാന്‍ കഴിയുന്നവിധം സേവനം നല്‍കുന്നതിനാണ് പഠനം നടത്തുന്നത്. വിമാനത്തില്‍ [...]