Connect with us

National

ഗോമൂത്രം, ദേവത, കര്‍ഷകര്‍; വേറിട്ട നാമത്തില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റ് കര്‍ണാടകയിലെ മന്ത്രിമാര്‍

Published

|

Last Updated

ബെംഗളുരു |  കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെ മന്ത്രിസഭയിലെ 29 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റപ്പോള്‍ വ്യത്യസ്തമായത് ചിലരുടെ സത്യപ്രതിജ്ഞാ വാചകംചൊല്ലലാണ്. അതിലൊന്ന് മൃഗസംരക്ഷണ വകുപ്പു മുന്‍മന്ത്രി പ്രഭു ചൗഹാന്റെ സത്യവാചകം ചൊല്ലലാണ്. ഗോമൂത്ര നാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. കര്‍ണാടകയില്‍ ആരാധിക്കുന്ന ഒരു ദേവതയുടെ പേരിലാണ് ആനന്ദ് സിങ് സത്യവാചകം ചൊല്ലിയത്. വിജയനഗര നിയമസഭാ മണ്ഡലത്തെയാണ് ആനന്ദ് പ്രതിനിധീകരിക്കുന്നത്.

ലിംഗായത്ത് നേതാവും ബില്‍ഗിയയില്‍നിന്നുള്ള എംഎല്‍എയുമായ മുരുഗേഷ് നിരാണി, കര്‍ഷകരുടെയും ദൈവത്തിന്റെയും പേരില്‍ സത്യപ്രതിജ്ഞ ചൊല്ലി. മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി ഉണ്ടായിരിക്കില്ലെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ വ്യക്തമാക്കിയിരുന്നു. യെദ്യൂരപ്പ മന്ത്രിസഭയില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്.ജൂലൈ 28നാണ് കര്‍ണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Latest