Connect with us

Kerala

ശശീന്ദ്രനെതിരായ പ്രതിഷേധം; പ്രതിപക്ഷത്തെ പരിഹസിച്ച് എം എം മണി

Published

|

Last Updated

തിരുവനന്തപുരം |  മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയംകൊണ്ടുവന്നതില്‍ പരിഹാസവുമായി മുതിര്‍ന്ന സി പി എം നേതാവ് എം എം മണി.

അടിയന്തര പ്രമേയം അവതരിപ്പിച്ചത് പി സി വിഷ്ണുനാഥാണ്. ഉമ്മന്‍ചാണ്ടിയുടെ കാലത്തുണ്ടായ വിവാദങ്ങളില്‍പ്പെട്ട് കര്‍ണാടകക്ക് പോയ ആളാണ് വിഷ്ണുനാഥ്. പിന്നെ കുറെനാള്‍ ഇതിലെ നടക്കാന്‍ നിര്‍വാഹമില്ലായിരുന്നു. സ്ത്രീ സുരക്ഷയെക്കുറിച്ച് അദ്ദേഹം തന്നെ പ്രമേയം അവതരിപ്പിച്ചു എന്നുള്ളത് വളരെ സ്വാഗതാര്‍ഹമാണ്. പിന്നെ സ്ത്രീ സുരക്ഷയെക്കുറിച്ച് വാദിച്ചത് കുഞ്ഞാലിക്കുട്ടി. പിന്നെ സംസാരിച്ചത് പി ജെ ജോസഫ്. ഇതൊക്കെ ഗംഭീരമായെന്നും എം എം മണി പറഞ്ഞു.

Latest